കവര്‍ സ്റ്റോറി

ഡല്‍ഹി: ദേശീയ പ്രതിപക്ഷത്തിന് പഠിക്കാനെമ്പാടും

ഡല്‍ഹി: ദേശീയ പ്രതിപക്ഷത്തിന് പഠിക്കാനെമ്പാടും

വര്‍ഗീയമായി ഭിന്നിപ്പിക്കാനുള്ള തന്ത്രം അതിന്റെ ഏറ്റവും ഉച്ചസ്ഥായിയില്‍ ബി ജെ പി പയറ്റുന്ന കാഴ്ചയാണ് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ടത്. ആ തന്ത്രം ഇനിയും തിരഞ്ഞെടുപ്പില്‍ വിലപ്പോകില്ലെന്നാണ് ഫലം തെളിയിക്കുന്നത് എന്ന് രാഷ്ട്രീയ നിരീക്ഷകരില്‍ ഒരു വിഭാഗം കരുതുന്നു. പ്രത്യയശാസ്ത്രത്തേക്കാള്‍ പ്രായോഗികതയ്ക്ക് മുന്‍തൂക്കം നല്‍കുകയാണ് ഡല്‍ഹിയിലെ വോട്ടര്‍മാര്‍ ചെയ്തതെന്നും ഇവര്‍ വിശദീകരിക്കുന്നു. ഡല്‍ഹി തിരഞ്ഞെടുപ്പ്, ദേശീയതലത്തില്‍ നല്‍കുന്ന പാഠമെന്തെന്ന ആലോചനയും ഇവര്‍ നടത്തുന്നു. ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം ദേശീയരാഷ്ട്രീയത്തിന് നല്‍കുന്ന സന്ദേശം എന്താണെന്ന നിഗമനത്തിലേക്ക് എത്തുന്നതിന് മുമ്പ് […]

ഭരണഘടനാപതിപ്പ് : ഇന്ത്യയുടെ ആത്മകഥ ; ഭരണഘടനയുടെ എഴുപത് വർഷങ്ങൾ

ഭരണഘടനാപതിപ്പ് : ഇന്ത്യയുടെ ആത്മകഥ ; ഭരണഘടനയുടെ എഴുപത് വർഷങ്ങൾ

ഇങ്ങനെയാണ് നമ്മുടെ ഇന്ത്യ ആമുഖമെഴുതിയത് ഇതാ ഞങ്ങള്‍ വരുന്നു, ഇതാണ് ഞങ്ങളുടെ ദര്‍ശനവും ഭാവിയാത്രകളുടെ അടിത്തറയും എന്ന ആധുനിക ഇന്ത്യയുടെ പ്രഖ്യാപനമാണ് ഇന്ത്യന്‍ ഭരണഘടനയുടെ ഇപ്പോള്‍ നിങ്ങള്‍ വായിച്ച ആമുഖം. അത്തരമൊരു ആധുനിക ഇന്ത്യയിലേക്കുള്ള മഹാദൂരങ്ങള്‍ മുഴുവന്‍ പ്രതിഫലിക്കുന്നുണ്ട് ആ മുഖവാചകത്തില്‍. ഗ്രാന്‍വില്‍ ഓസ്റ്റിനെപ്പോലെ ഇന്ത്യന്‍ ഭരണഘടനയുടെ ആത്മസത്തയെ ആഴത്തില്‍ പഠിച്ച ഭരണഘടനാ വിദഗ്ധര്‍ ആമുഖത്തിന്റെ പ്രവചനാത്മകതയും ആമുഖം അന്തര്‍വഹിക്കുന്ന വിപ്ലവാത്മകതയും പ്രഘോഷിച്ചിട്ടുണ്ട്. ഇനിയുള്ള പുറങ്ങളില്‍ പലതലങ്ങളില്‍ നാം മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ഭരണഘടനയിലേക്കുള്ള ഉറച്ചതും ജൈവികവുമായ വാതിലെന്ന് […]

ജയിക്കാനുള്ളതാണ് ഈ സമരങ്ങൾ

ജയിക്കാനുള്ളതാണ്  ഈ സമരങ്ങൾ

മൗനം അവസാനിപ്പിക്കുകയാണ് ഒരു ജനത. ഭയത്തിന്റെ ആവരണത്തില്‍ നിന്ന് പുറത്തിറങ്ങുകയും. ഭിന്നാഭിപ്രായം ഉറക്കെപ്പറയാനുള്ള കരുത്ത് അവര്‍ ആര്‍ജിച്ചെടുക്കുകയും ചെയ്തിരിക്കുന്നു. ഇന്ത്യന്‍ യൂണിയനെന്ന റിപ്പബ്ലിക് ഒരിക്കലും കണ്ടിട്ടില്ലാത്ത പ്രസ്ഥാനമായി അത് മാറുകയുമാണ്. ഈ പ്രസ്ഥാനം ജയം കാണുമോ? ഈ പ്രസ്ഥാനം പതുക്കെപ്പതുക്കെ ഇല്ലാതാകുമോ? ഭരണകൂടം ഇതിനെ അടിച്ചമര്‍ത്തുമോ? എവിടേക്കാണ് ഈ പ്രസ്ഥാനം നമ്മെ നയിക്കുക? എന്നിങ്ങനെ പല ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. കാലം ഉത്തരം നല്‍കട്ടെ. നാം കാണുന്നത് ഇന്ത്യന്‍ ജനത ഉണര്‍ന്നെഴുന്നേറ്റിരിക്കുന്നതാണ്. വന്‍ നഗരങ്ങളില്‍, പട്ടണങ്ങളില്‍, ഗ്രാമങ്ങളില്‍ ഒക്കെ […]

മോഡിയുടെ തളികാ സമ്പദ്ശാസ്ത്രം: ആരുടെ തളിക?

മോഡിയുടെ തളികാ സമ്പദ്ശാസ്ത്രം: ആരുടെ തളിക?

ചരിത്രത്തിലെ ഏറ്റവും നീണ്ട ബജറ്റ് പ്രസംഗം എന്ന് വിശേഷിപ്പിക്കാവുന്ന നിര്‍മ്മലാ സീതാരാമന്റെ 2020-21 വര്‍ഷത്തെ ബജറ്റ് അവതരണത്തില്‍ കശ്മീരി കവി ദീനാനാഥ് കൗള്‍ തൊട്ട് അവ്വയാറും തിരുക്കുറളും ആടിത്തിമിര്‍ക്കുകയുണ്ടായി. ഇടതുപക്ഷ കവിയും മുന്‍ കശ്മീര്‍ മുഖ്യമന്ത്രിയായ ഫറൂഖ് അബ്ദുള്ളയുടെ ഉറ്റ സുഹൃത്തുമായിരുന്ന ദീനാനാഥ് കൗളിനെ ധനമന്ത്രി പാര്‍ലമെന്റില്‍ ഉദ്ധരിക്കുമ്പോള്‍ ഫറൂഖ് അബ്ദുള്ളയും ഉമര്‍ അബ്ദുള്ളയും അടക്കം നൂറുകണക്കായ കശ്മീര്‍ നേതാക്കള്‍ കഴിഞ്ഞ ആറ് മാസക്കാലത്തിലേറെയായി തടങ്കലില്‍ ആണെന്നുള്ള വിരോധാഭാസത്തിന് കൂടി സഭ സാക്ഷ്യം വഹിക്കുകയുണ്ടായി. തിരുക്കുറളും അവ്വയാര്‍ […]

അസഹിഷ്ണുവാകുന്ന ഇന്ത്യ

അസഹിഷ്ണുവാകുന്ന ഇന്ത്യ

ഉപഭൂഖണ്ഡത്തിലെ അമുസ്ലിംകള്‍ക്ക് പൗരത്വം നേടുന്നത് എളുപ്പമാക്കി കഴിഞ്ഞമാസം ഇന്ത്യ ഒരു നിയമഭേദഗതി കൊണ്ടുവന്നു. അതോടൊപ്പം, അനധികൃത കുടിയേറ്റക്കാരെ പിടികൂടുന്നതിനായി, ഇന്ത്യയിലെ 130 കോടി പൗരന്‍മാരുടെ പട്ടിക തയാറാക്കണമെന്ന് ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടി ആവശ്യപ്പെടുകയും ചെയ്തു. വെറും സാങ്കേതിക കാര്യങ്ങളാണ് ഇതൊക്കെയെന്ന് തോന്നാം. പക്ഷേ, രാജ്യത്തെ 20 കോടി വരുന്ന മുസ്ലിംകളില്‍ പലരുടെയും കൈവശം തങ്ങള്‍ ഇന്ത്യക്കാരാണെന്ന് തെളിയിക്കാനുള്ള രേഖകളില്ല എന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ പൗരത്വം നിഷേധിക്കപ്പെടാമെന്ന ഭീഷണിക്കു നടുവിലാണവര്‍ കഴിയുന്നത്. അശുഭ സൂചനയെന്നോണം അനധികൃത കുടിയേറ്റക്കാരെ […]

1 30 31 32 33 34 84