കവര്‍ സ്റ്റോറി

എങ്കില്‍ ഞാനുമൊരു മുസല്‍മാന്‍

എങ്കില്‍ ഞാനുമൊരു മുസല്‍മാന്‍

പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റ് പാസാക്കുമ്പോള്‍ ഇന്ത്യന്‍ ഭരണഘടനയ്ക്ക് നഷ്ടപ്പെടുന്നത് അതിന്റെ ആത്മാവാണ്. ഇന്ത്യ റിപ്പബ്ലിക് ആയതിനു ശേഷം അതിന്റെ മതനിരപേക്ഷ, ജനാധിപത്യ ഭരണഘടന നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വപ്പട്ടികയും. രാജ്യവ്യാപകമായ നിസ്സഹകരണ സമരത്തിലൂടെയാവണം അതിനെ നേരിടേണ്ടത്. ഈ പോരാട്ടത്തിന്റെ രൂപഭാവങ്ങള്‍ എന്തായിരിക്കണമെന്ന് നമ്മള്‍, ഇന്നാട്ടിലെ ജനങ്ങള്‍ നിശ്ചയിക്കണം. നിതാന്തഭീഷണികള്‍ക്കു നടുവിലായിരുന്നെങ്കിലും ഇന്ത്യന്‍ ഭരണഘടനയെന്ന മഹാസൗധം ഇത്രനാളും തലയയുര്‍ത്തി നില്‍ക്കുകയായിരുന്നു. വര്‍ധിച്ച ഭൂരിപക്ഷത്തോടെ നരേന്ദ്ര മോഡി സര്‍ക്കാര്‍ മേയ് മാസത്തില്‍ […]

പോരാട്ടം ഇന്ത്യയുടെ ആത്മാവിനു വേണ്ടി

പോരാട്ടം ഇന്ത്യയുടെ ആത്മാവിനു വേണ്ടി

ഒരു കാര്യത്തില്‍ സംശയമേ വേണ്ട. ഈ പൗരത്വ ഭേദഗതി നിയമം വിവേചനപരവും വിഭജനപരവുമായിത്തന്നെ രൂപപ്പെടുത്തിയിട്ടുള്ളതാണ്. അസമില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ ബംഗാളി വോട്ടുബാങ്ക് സംരക്ഷിക്കാന്‍ വേണ്ടി മാത്രമുള്ളതല്ല ഇത്. പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സാമുദായിക ധ്രുവീകരണം സൃഷ്ടിക്കുക എന്നതിലും ഒതുങ്ങുന്നില്ല അതിന്റെ ലക്ഷ്യം. അയല്‍രാജ്യങ്ങളില്‍ വേട്ടയാടപ്പെടുന്ന മതന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണമേകുക എന്ന അതിന്റെ പ്രഖ്യാപിത ലക്ഷ്യം ഒരു മറ മാത്രമാണ്. യഥാര്‍ത്ഥ ലക്ഷ്യം ഇതാണ്: ഇന്ത്യന്‍ റിപ്പബ്ലിക്കില്‍ മുസ്ലിംകള്‍ രണ്ടാംതരം പൗരന്‍മാരാണ് എന്ന സന്ദേശം ഔപചാരികമായിത്തന്നെ […]

മുസ്ലിമാകുന്നത് അത്ര മോശമാണോ?

മുസ്ലിമാകുന്നത് അത്ര മോശമാണോ?

‘നീ പാകിസ്ഥാനിയാണോ അതോ ഭീകരവാദിയോ?’ രാജ്യത്തെ വിഭജന രാഷ്ട്രീയത്തിന്റെ വിഷപ്പുക ക്ലാസ് മുറികളിലേക്കും വമിക്കുമ്പോള്‍ മുസ്ലിം കുട്ടികള്‍ സ്‌കൂളുകളില്‍ ഇത്തരം ചോദ്യങ്ങള്‍ നേരിടുന്നതും വര്‍ധിച്ചുവരികയാണ്. ഒന്‍പതുകാരി ‘സോയ’ ഈയടുത്ത് ഡല്‍ഹിയിലെ അവള്‍ പഠിക്കുന്ന സ്‌കൂളില്‍ നിന്നും അപ്രതീക്ഷിതവും അതിശയിപ്പിക്കുന്നതുമായൊരു ചോദ്യം നേരിട്ടു. അവളുടെ ഉപ്പ വീട്ടില്‍ വെച്ച് ബോംബുണ്ടാക്കാറുണ്ടോ എന്ന്. ഈ ചോദ്യത്തിലേക്കെത്തിച്ചത് ഒരു ചിത്രമാണ്, അവളുടെ സ്‌കൂള്‍ ഡയറിയിലുള്ള താടിയുള്ള ഉപ്പയുടെ ചിത്രം. കാര്യങ്ങളൊക്കെ പതിയെ മോശമായി കഴിഞ്ഞിട്ടുണ്ട്. സോയയുടെ സഹപാഠികളാരും അവള്‍ക്കൊപ്പം ഭക്ഷണം കഴിക്കാറില്ലത്രെ. […]

കാലം അമിത് ഷായുടെ നിയമം പിച്ചിച്ചീന്താതിരിക്കുമോ?

കാലം അമിത് ഷായുടെ നിയമം പിച്ചിച്ചീന്താതിരിക്കുമോ?

നവംബര്‍ ഒമ്പത് ചരിത്രത്തില്‍ ഇടം നേടിയത് ബാബരി മസ്ജിദിന്റെ ദുര്‍വിധി നിര്‍ണയിച്ച ദിനം എന്ന നിലയിലാണ്. അതിന്റെ അലയൊലികള്‍ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുമ്പോഴാണ് ഡിസംബര്‍ ഒമ്പതും ചരിത്രത്തിലേക്ക് പാഞ്ഞുകയറിയത്. മതത്തിന്റെ പേരില്‍ ഒരിക്കല്‍ക്കൂടി ഇന്ത്യയെ വിഭജിച്ചതാണ് ഈ ദുര്‍ദിനം ചരിത്രത്തില്‍രേഖപ്പെടുത്താന്‍ പോകുന്നത്. നിയമത്തിനു മുന്നില്‍ പൗരന്മാര്‍ തുല്യരാണ് എന്ന ഭരണഘടനയുടെ പതിനാലാം ഖണ്ഡിക പച്ചയായി ഉല്ലംഘിച്ചുകൊണ്ടാണ് നരേന്ദ്രമോഡി സര്‍ക്കാര്‍ പൗരത്വനിയമഭേദഗതി ബില്‍ (The Citizenship Amendment Bill, 2019) വന്‍ഭൂരിപക്ഷത്തിന്റെ അനുമതിയോടെ സഭയില്‍ അവതരിപ്പിച്ചതും പാസ്സാക്കിയെടുത്തതും. പൗരത്വഭേദഗതി നിയമം […]

നന്ദി, രാഹുല്‍ ബജാജ് ഞങ്ങളും ഭീതിയിലായിരുന്നു

നന്ദി, രാഹുല്‍ ബജാജ് ഞങ്ങളും ഭീതിയിലായിരുന്നു

രാജ്യം ഭീതിയിലാണെന്ന രാഹുല്‍ ബജാജിന്റെ പ്രസംഗം പൂര്‍ണരൂപത്തില്‍ കേള്‍ക്കുകയായിരുന്നു. ആ പ്രസംഗം ഉണ്ടാക്കിയ പ്രകമ്പനങ്ങള്‍ കാണുകയുമായിരുന്നു. ചില സന്ദര്‍ഭങ്ങള്‍ അതിന്റെ പ്രത്യക്ഷപ്രകടനങ്ങളെ മറികടന്ന് ചരിത്രത്തിലെ മറ്റൊരു സന്ദര്‍ഭത്തിലേക്ക് നമ്മെ കൊണ്ടുപോകുന്നത് സാധാരണമാണ്. ഇന്ത്യയിലെ ഏറ്റവും പഴക്കവും തഴക്കവുമുറ്റ, ദേശീയപ്രസ്ഥാനത്തിനൊപ്പം പന്തലിച്ച, ഗാന്ധിയന്‍ പാരമ്പര്യത്തിന്റെ ഒട്ടും വിദൂരമല്ലാത്ത ഭൂതകാലമുള്ള ഒരു വന്‍കിട വ്യവസായ കുടുംബത്തിന്റെ ഇപ്പോഴത്തെ അമരക്കാരനാണല്ലോ സംസാരിക്കുന്നത്? അദ്ദേഹം ഇപ്പോള്‍ വിമര്‍ശിച്ച ഇതേ ഭരണകൂടത്തെ ഇതുപോലെ ബലപ്പെടുത്തുന്നതില്‍ പങ്കുവഹിച്ച ആള്‍കൂടിയാണല്ലോ? അദ്ദേഹം ബി ജെ പി പിന്തുണയുള്ള […]

1 33 34 35 36 37 84