കവര്‍ സ്റ്റോറി

എഴുത്തില്‍ പ്രവര്‍ത്തിക്കുന്ന ജീവനാണ് എനിക്ക് രാഷ്ട്രീയം

എഴുത്തില്‍ പ്രവര്‍ത്തിക്കുന്ന ജീവനാണ് എനിക്ക് രാഷ്ട്രീയം

മിക്ക സന്ദര്‍ഭങ്ങളിലും പ്രായോഗികതകള്‍ നമ്മെ പിന്നോട്ടടിപ്പിക്കാറുണ്ട്. നമ്മുടെ രാഷ്ട്രീയ പരിസരങ്ങളും വേദികളും അതിന്റെ തെളിവുകളാണ്. അത്തരം രാഷ്ട്രീയങ്ങളില്‍ നിന്ന് ഒഴുകിവരുന്ന മറ്റൊരു ചര്‍ച്ചയാണ് ‘എഴുത്തിന്റെ രാഷ്ട്രീയം’ എന്ന നവചിന്ത. ഇതിന്റെ മുന്നോടിയെന്നോളം ‘എഴുത്ത്’, ‘രാഷ്ട്രീയം’ എന്നീ രണ്ടു പ്രമേയങ്ങളെ നാം അഭിസംബോധന ചെയ്യേണ്ടതുണ്ട്. ഇത്തരം ചിന്തകളില്‍ കടന്നുവരുന്ന എഴുത്തിനെ അതിര്‍വരമ്പുകള്‍ ഭേദിച്ച ഒരാശയമായാണ് ഞാന്‍ നിര്‍വചിക്കുന്നത്. അതില്‍ എല്ലാത്തരം സര്‍ഗാത്മക വ്യവഹാരങ്ങള്‍ക്കും വേദി തുറന്നുകൊടുക്കുന്നുണ്ട്. അതായിരിക്കും ഏറ്റവും നീതിയുക്തവും വര്‍ണനീയവുമായ നിര്‍വചനം. അതിനാല്‍ തന്നെ ചിത്രവും ചലച്ചിത്രവും […]

ചരിത്രം മായ്ക്കാനാവില്ല

ചരിത്രം മായ്ക്കാനാവില്ല

ഇന്നത്തെ ഇന്ത്യന്‍ പശ്ചാതലത്തില്‍ നിന്നും വ്യത്യസ്തമാണ് കേരളീയ പശ്ചാതലം. ഇന്ത്യന്‍ പശ്ചാതലം പൊതുവില്‍ പേടിപ്പിക്കുന്ന ഒന്നാവുമ്പോള്‍ കേരളീയ പശ്ചാതലം പൊതുവില്‍ പ്രതിരോധമാണ്. എന്നാല്‍ ആ പ്രതിരോധത്തില്‍ പോലും നമ്മെ പേടിപ്പിക്കുന്ന ചില ഘടകങ്ങളുണ്ട്. ഉദാഹരണമായി, ഇന്നലെ രാത്രി കണ്ണൂരില്‍ നിന്ന് പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ നേതാവ് പത്മനാഭന്‍ മാഷ് പങ്കുവെച്ച ഒരു സംഭവം. അദ്ദേഹം എല്ലാ വര്‍ഷവും കേരളത്തിലെ വലിയ എഴുത്തുകാരുടെ പ്രബന്ധങ്ങള്‍ ശേഖരിച്ച് വലിയൊരു പുസ്തകം തയാറാക്കാറുണ്ട്. കഴിഞ്ഞവര്‍ഷവും വിചിന്തനങ്ങള്‍ വിശകലനങ്ങള്‍ എന്ന പുസ്തകം ഇറക്കിയിരുന്നു. അതിലൊരു […]

ഐക്യപ്പെടുക, ഒരു സവര്‍ണാധിപതിക്കും ഇന്ത്യയെ കീഴ്‌പ്പെടുത്താനാകില്ല

ഐക്യപ്പെടുക, ഒരു സവര്‍ണാധിപതിക്കും ഇന്ത്യയെ കീഴ്‌പ്പെടുത്താനാകില്ല

ഇരുപത്തിയഞ്ചു വര്‍ഷക്കാലമായി കേരളത്തിലുടനീളം ഇത്തരത്തില്‍ ഒരു മഹോത്സവം അവിരാമമായി ആഘോഷിച്ച സുന്നി സ്റ്റുഡന്റസ് ഫെഡറേഷന് ഞാന്‍ ആശംസകള്‍ അര്‍പ്പിക്കട്ടെ. ഒപ്പം തന്നെ ഈ സാഹിത്യോത്സവ പുരസ്‌കാരം എനിക്ക് മുന്‍പ് സ്വീകരിച്ച എന്റെ പ്രിയ സുഹൃത്തുക്കളെ അഭിനന്ദിക്കാനും ഞാന്‍ ഈ അവസരം ഉപയോഗിക്കട്ടെ. ഇനിയുള്ള വര്‍ഷങ്ങളിലും സുന്നി സ്റ്റുഡന്റസ് ഫെഡറേഷന് ഈ മഹത്തായ ഉത്സവം മുന്നോട്ട് കൊണ്ടുപോവാനും, എന്നെക്കാളും ഏറെ മഹത്വമുള്ള എഴുത്തുകാര്‍ക്ക് ഈ പുരസ്‌കാരം നല്‍കാനുമുള്ള അവസരം ഉണ്ടാവട്ടെ എന്ന പ്രാര്‍ത്ഥനയും ഞാന്‍ ഈ അവസരത്തില്‍ പങ്കുവെച്ചു […]

ഹിന്ദി, ഹിന്ദുത്വം, ദേശീയത

ഹിന്ദി, ഹിന്ദുത്വം, ദേശീയത

മതം യോജിപ്പിച്ച രാജ്യങ്ങളെ ഭാഷ വിഭജിച്ചതിന്റെ ചരിത്രം മറക്കാവുന്നതല്ല. പാകിസ്ഥാനും ബംഗ്ലാദേശുമാണ് മികച്ച ഉദാഹരണം. ജാതി- മത വികാരങ്ങള്‍ പോലെ ഭാഷയെയും വിദ്വേഷത്തിന്റെ ഉപകരണമാക്കി മാറ്റുകയാണിപ്പോള്‍. സാധാരണ മനുഷ്യര്‍ വ്യത്യസ്ത ഭാഷകളിലൂടെ സംവേദനം നടത്തുമ്പോള്‍ ജനവിരുദ്ധ ശക്തികളുടേത് ഒരേ ഭാഷയാണ്. രക്തസാക്ഷിയായ കുര്‍ദിഷ് പത്രപ്രവര്‍ത്തകനും ആക്ടിവിസ്റ്റും എഴുത്തുകാരനുമായ അപെ മുസ മാതൃഭാഷയെക്കുറിച്ച് എഴുതിയത് തത്വചിന്താപരമായിരുന്നു. ”നിങ്ങളുടെ ഭരണകൂടത്തിന്റെ അടിത്തറ എന്റെ മാതൃഭാഷ ഉലയ്ക്കുന്നുവെങ്കില്‍ അതിന്റെ അര്‍ഥം അത് പണിതത് എന്റെ ഭൂമിയിലാവുമെന്ന” അതിലെ ഊന്നല്‍ ഗൗരവതരമാണ്. വിദ്യാര്‍ഥിയായിരിക്കേ […]

ഹൂസ്റ്റണിലെ ആര്‍പ്പുവിളികള്‍ തീര്‍ന്നപ്പോള്‍

ഹൂസ്റ്റണിലെ ആര്‍പ്പുവിളികള്‍ തീര്‍ന്നപ്പോള്‍

അമേരിക്കയിലെ ഹൂസ്റ്റണില്‍ നരേന്ദ്രമോദി ഡൊണാള്‍ഡ് ട്രംപിന്റെ സാന്നിധ്യത്തില്‍ ഒരു വലിയ കെട്ടുകാഴ്ച തന്നെയൊരുക്കി. അമ്പതിനായിരം പേരുള്‍പ്പെട്ട പടുകൂറ്റന്‍ റാലി ഇരുനേതാക്കള്‍ക്കും ആര്‍പ്പു വിളിച്ചു. രണ്ടു നേതാക്കന്മാരും പരസ്പരം പുകഴ്ത്തുകയും ‘ഇസ്‌ലാമിക തീവ്രവാദത്തെയും’ പാകിസ്ഥാനെയും വിമര്‍ശിക്കുകയും ചെയ്തു. ദക്ഷിണേഷ്യയും പശ്ചിമേഷ്യയും ഭീകരതയെന്ന അര്‍ബുദത്താല്‍ അസ്വസ്ഥമാണെന്നതു ശരി തന്നെ. പക്ഷേ അമേരിക്കയുടെ നയങ്ങള്‍ തന്നെയാണ് ഭീകരവാദത്തിന്റെ വിത്തുകള്‍ വിതച്ചതെന്ന കാര്യം ‘ഇസ്‌ലാമിക തീവ്രവാദ’ ത്തെ കുറിച്ചുള്ള ഉന്മാദത്തില്‍ നാം മറന്നുപോകുന്നു. അമേരിക്ക മുസ്‌ലിംകള്‍ക്കിടയിലെ പിന്തിരിപ്പന്‍ വിഭാഗത്തെ ഉപയോഗിച്ച് മുസ്‌ലിം യുവാക്കളെ […]

1 36 37 38 39 40 84