കവര്‍ സ്റ്റോറി

മലയാളിയെ മടുപ്പിച്ച് ചാനലുകൾ

മലയാളിയെ മടുപ്പിച്ച് ചാനലുകൾ

മലയാളത്തിലെ വാർത്താചാനലുകളുടെ ചരിത്രം ആരംഭിക്കുന്നത് ഏഷ്യാനെറ്റിൽ നിന്നാണെങ്കിലും അതിലെ വഴിത്തിരിവ് കൈരളിയുടെ വരവാണ്. കൈരളി സമ്പൂർണമായി ഒരു സി പി എം സംരംഭമായിരുന്നു. ലോക്കൽ കമ്മിറ്റികൾക്ക് മുതൽ ക്വാട്ട നിശ്ചയിച്ച് മൂലധനം സമാഹരിച്ചാണ് അത് വരുന്നത്. ലോക ടെലിവിഷൻ മാധ്യമ ചരിത്രത്തിൽ അതിന് സമാനതകളില്ല. ഇപ്പോൾ മീഡിയ വണ്ണിൽ നിന്ന് രാജിവെച്ച്, ടെലിവിഷൻ ജേണലിസത്തോട് തന്നെ വിടപറഞ്ഞ രാജീവ് ശങ്കരന്റെ ആദ്യ ചാനൽ തട്ടകം കൈരളി ആയിരുന്നു. കൈരളിയിൽ എന്നും രണ്ട് തട്ടുണ്ടായിരുന്നു. കൈരളി പാർട്ടി ചാനലാണെന്നും […]

എന്തുകൊണ്ടാണവർ വീടുകൾ ഇടിച്ചുനിരത്തുന്നത്?

എന്തുകൊണ്ടാണവർ വീടുകൾ ഇടിച്ചുനിരത്തുന്നത്?

ഡൽഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാപിറ്റൽ ബിൽഡേഴ്സ് റിയല്‍ എസ്റ്റേറ്റ് കമ്പനിക്കും ഡി ഡി എയ്ക്കും ഇടയില്‍ നിലനിന്നിരുന്ന നിയമയുദ്ധമാണ് ഖരക് സത്ബാരിയിലെ വീടുകളുടെ പൊളിച്ചു നീക്കലിലേക്ക് നയിച്ചത്. സ്വകാര്യ കെട്ടിട നിര്‍മാതാക്കളായ കാപിറ്റല്‍ ബില്‍ഡേഴ്സിന് അനുകൂലമായി ഡൽഹി ഹൈക്കോടതിയുടെ വിധി വന്നതോടെ ഖരക് സത്ബാരിയിലെ കുടുംബങ്ങള്‍ വഴിയാധാരമാവുകയായിരുന്നു. ഡി ഡി എയ്ക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ 2015-2016 ലാണ് കമ്പനി പരാതിയുമായി രംഗത്തെത്തിയതെന്ന് ഡൽഹിയില്‍ അഭിഭാഷകനായി പ്രവര്‍ത്തിക്കുന്ന എന്‍ എസ് ദലാല്‍ പറയുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ഖരക് […]

2023 അഞ്ച് പൊതുതെരഞ്ഞെടുപ്പുകള്‍

2023 അഞ്ച്  പൊതുതെരഞ്ഞെടുപ്പുകള്‍

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനായി ഇന്ത്യ 2024 വരെ കാത്തിരിക്കണമെങ്കിലും അയല്‍രാജ്യമായ പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള ഒരുപിടി രാജ്യങ്ങള്‍ ഇക്കൊല്ലം തെരഞ്ഞെടുപ്പിനെ നേരിടുന്നുണ്ട്. ദേശീയ തെരഞ്ഞെടുപ്പുകളുടെ ഫലം പ്രവചിക്കുന്നത് കുടം കമഴ്ത്തി വെള്ളമൊഴിക്കുന്നതിന് തുല്യമാണെന്ന് പൊതുവേ പലരും പറയാറുണ്ട്. തെരഞ്ഞെടുപ്പ് ഫലങ്ങളെ മുന്‍കൂറായി പ്രവചിക്കാനുള്ള ശ്രമങ്ങള്‍ പലതും പാളിപ്പോയത് അടുത്ത കാലത്ത് നാം കണ്ടു. തെരഞ്ഞെടുപ്പ് നടക്കുന്നതിന് മാസങ്ങള്‍ക്ക് മുന്‍പേ ജനവികാരം പ്രവചിക്കാന്‍ ശ്രമിക്കുന്നത്, ആ മേഖലയില്‍ വൈദഗ്ധ്യം ഉള്ളവര്‍ക്ക് പോലും ഏതാണ്ട് ബാലികേറാമലയാണെന്ന് തന്നെ പറയേണ്ടിവരും. ചുരുക്കിപ്പറഞ്ഞാല്‍, ആര്‍ക്കും മുന്‍കൂട്ടി […]

മുന്നറിയിപ്പില്ലാതെ എത്തുന്ന ബുള്‍ഡോസര്‍ ഡൽഹിയില്‍ വഴിയാധാരമായത് മുപ്പതോളം കുടുംബങ്ങള്‍

മുന്നറിയിപ്പില്ലാതെ എത്തുന്ന ബുള്‍ഡോസര്‍  ഡൽഹിയില്‍ വഴിയാധാരമായത് മുപ്പതോളം കുടുംബങ്ങള്‍

ബുള്‍ഡോസര്‍ രാഷ്ട്രീയം പുതിയ ഇരകളെ തിരഞ്ഞ് തെക്കന്‍ ഡൽഹിയില്‍ സാധാരണക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന തെരുവുകളിലൊന്നിലെത്തിയത് ഇക്കഴിഞ്ഞ ഒക്ടോബര്‍ 21-ാം തീയതിയാണ്. അതിദരിദ്രരായ മനുഷ്യർ താമസിക്കുന്ന ഈ തെരുവില്‍ നിന്ന് 27 വീടുകളാണ് ഒറ്റയടിക്ക് പൊളിച്ചു മാറ്റിയത്. വീട്ടുടമകള്‍ക്ക് മുന്‍കൂറായി നോട്ടീസ് നല്‍കാനോ അവരുടെ വാദം കേള്‍ക്കാനോ അവര്‍ക്ക് മറ്റൊരിടത്തേക്ക് മാറാനോ ഉള്ള സാവകാശം പോലും നല്‍കാതെയാണ് ഈ പൊളിച്ചു നീക്കല്‍ നടപടി ഉണ്ടായത്. ഒരു കൂട്ടം കോടതി വിധികളെ കാറ്റില്‍പ്പറത്തിയും ഡൽഹി നഗരത്തിന്റെ സ്വന്തം നിയമങ്ങളെ നിഷ്പ്രഭമാക്കിക്കൊണ്ടുമുള്ള പൊളിച്ചു […]

പ്രചാരണവും പ്രതിരോധവും: ഗുജറാത്തിന്റെയും ഹിമാചലിന്റെയും പാഠങ്ങൾ

പ്രചാരണവും പ്രതിരോധവും: ഗുജറാത്തിന്റെയും  ഹിമാചലിന്റെയും പാഠങ്ങൾ

ബി ജെ പി നേട്ടമുണ്ടാക്കുന്ന എല്ലാ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ക്കും പിന്നാലെ അവരുടെ രാഷ്ട്രീയ പ്രതിയോഗികള്‍ സ്ഥിരം ആവര്‍ത്തിക്കുന്ന ചില പല്ലവികളുണ്ട്. ബി ജെ പി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമത്വം കാട്ടി, കാശ് നല്‍കി വോട്ട് പിടിച്ചു, ഹിന്ദുത്വ കാര്‍ഡ് ഇറക്കി തുടങ്ങിയ ആരോപണങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടാണ് ബി ജെ പി വിമര്‍ശകര്‍ എല്ലാ തവണയും സ്വയം സമാധാനപ്പെടുന്നത്. 2014 മുതല്‍ ഇന്ന് വരെയും ഈ പാറ്റേണിന് വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. തങ്ങള്‍ക്ക് നേട്ടമുണ്ടാക്കാന്‍ പോവുന്നത് ആരാണെന്നതിനെപ്പറ്റി വോട്ടമാര്‍ക്ക് […]