കവര്‍ സ്റ്റോറി

വിദ്വേഷ പ്രസാരണത്തിന്‍റെ വിപണന സാധ്യതകള്‍

വിദ്വേഷ പ്രസാരണത്തിന്‍റെ വിപണന സാധ്യതകള്‍

അഡോള്‍ഫ് ഹിറ്റ്ലറുടെ ആത്മകഥയായ മെയ്ന്‍ കാംഫ് മനസ്സിരുത്തി വായിക്കുന്നവര്‍ക്ക് പോലും അതിലടങ്ങിയ അപകടകരമായ ആശയങ്ങളെക്കുറിച്ച് പെട്ടെന്ന് ഗ്രഹിക്കാന്‍ സാധിക്കണമെന്നില്ല. പ്രത്യക്ഷത്തില്‍, ഒരു രാജ്യത്തിന്‍െറ ദുരന്തഗ്രസ്തമായ കാലഘട്ടത്തിന്‍െറ സത്യസന്ധവും ആധികാരികവുമായ കഥ പറച്ചിലായേ ഏത് വായനക്കാരനും അത് അനുഭവപ്പെടൂ. ഒന്നാംലോകയുദ്ധത്തില്‍ പരാജയപ്പെട്ട ജര്‍മനിയുടെ പരിതോവസ്ഥ, യുദ്ധാനന്തരം നേരിടേണ്ടിവന്ന തീക്ഷ്ണമായ പരീക്ഷണങ്ങള്‍, സാന്പത്തിക പ്രതിസന്ധികള്‍, ഏറ്റുവാങ്ങേണ്ടിവന്ന അഭിമാനക്ഷതങ്ങള്‍, നിരാശയില്‍ മനോവീര്യം തകര്‍ന്ന പ്രജകളുടെ നിസ്സംഗത തുടങ്ങി ഒരു ജനതയുടെ മനസ്സിന്‍െറ പിടച്ചിലുകളും ഒരു നാട്ടിന്‍െറ ഹൃദയവേദനയുമാണ് മെയ്ന്‍കാംഫില്‍ മുഖ്യമായും വിവരിക്കുന്നത്. […]

അവബോധ മാനേജ്മെന്‍റ് ;ഇന്ത്യയെ കീഴ്പ്പെടുത്തുന്ന കോര്‍പ്പറേറ്റുകള്‍

അവബോധ മാനേജ്മെന്‍റ് ;ഇന്ത്യയെ കീഴ്പ്പെടുത്തുന്ന കോര്‍പ്പറേറ്റുകള്‍

മഹത്തായ ജനകീയ പാരന്പര്യവും സാംസ്ക്കാരിക വൈവിധ്യചരിത്രവും കൈമുതലായുള്ള ഇന്ത്യാ രാഷ്ട്രം, ഏതാനും പടുകൂറ്റന്‍ കോര്‍പ്പറേറ്റുകളുടെ സന്പൂര്‍ണ നിയന്ത്രണത്തിന്‍ കീഴിലായിക്കഴിഞ്ഞു. വളരെക്കുറച്ച് ആളുകളില്‍ രാജ്യത്തിന്‍റെ സന്പത്ത് മുഴുവനുമായി കേന്ദ്രീകരിക്കപ്പെടുന്ന അവസ്ഥ കഴിഞ്ഞ മുപ്പതു കൊല്ലമായി കൂടുതല്‍ കൂടുതല്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. രാഷ്ട്രത്തിനു മേല്‍ പിടിമുറുക്കിക്കഴിഞ്ഞ ഈ കോര്‍പ്പറേറ്റുകളാണ് പ്രധാന രാഷ്ട്രീയ കക്ഷികളെയും മുഖ്യധാരാ മാധ്യമങ്ങളെയും നിയന്ത്രിക്കുന്നത് എന്ന അരുന്ധതി റോയിയുടെ നിരീക്ഷണം തികച്ചും വസ്തുതാപരമാണ്. ഇതു മൂലം, കോടിക്കണക്കിന് ദരിദ്രരും അര്‍ദ്ധ ദരിദ്രരും മധ്യവര്‍ഗക്കാരുമായ ഇന്ത്യക്കാരുടെ ജീവിതം വരും നാളുകളില്‍ […]

ഒന്നാം ലോകയുദ്ധം വാഴ്ത്തപ്പെട്ട തീരാകെടുതിക്ക് നൂറുകൊല്ലം

ഒന്നാം ലോകയുദ്ധം വാഴ്ത്തപ്പെട്ട തീരാകെടുതിക്ക് നൂറുകൊല്ലം

കോടിക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിയ, നാലുവര്‍ഷം നീണ്ടുനിന്ന യുദ്ധ പരന്പരയെ ഒന്നാം ലോകമഹായുദ്ധം എന്ന് വിളിച്ചത് ജര്‍മന്‍ തത്വചിന്തകന്‍ ഏണസ്റ്റ് ഹെയ്ക്കല്‍ ആണത്രെ. 1914 ജൂലൈ ഇരുപത്തിയെട്ടിന് പൊട്ടിപ്പുറപ്പെട്ട യുദ്ധം 1918നവംബര്‍ പതിനൊന്നുവരെ നീണ്ടുനിന്നു. അതിനിടയില്‍ തൊണ്ണൂറു ലക്ഷം പട്ടാളക്കാര്‍ യുദ്ധമുഖത്ത് പിടഞ്ഞുവീണുമരിച്ചു.അറുപത് ലക്ഷം സിവിലിയന്മാര്‍ യുദ്ധം വിതച്ച രോഗവും പട്ടിണിയും മൂലം കാലയവനികക്കുള്ളില്‍ മറഞ്ഞു. ഇരുപത്തിയൊന്ന് ദശലക്ഷം മനുഷ്യര്‍ക്കാണത്രെ ഭാഗികമായോ പൂര്‍ണമായോ പരുക്ക് പറ്റിയത്. യുദ്ധകാലത്ത് ജീവിച്ച ജനത ശാരീരകമായോ മാനസികമായോ ഒരിക്കലും പഴയത് പോലെയായിരുന്നില്ല. നാല് […]

മുസഫര്‍നഗറിലെ പെണ്‍മുറിവുകള്‍

മുസഫര്‍നഗറിലെ പെണ്‍മുറിവുകള്‍

മുസഫര്‍നഗര്‍ ടൗണില്‍ നിന്ന് ഇരുപത് കിലോമീറ്റര്‍ അകലെയാണ് ലാക്ബൗഡി ഗ്രാമം. ഉത്തര്‍ പ്രദേശിലെ ശാംലി ജില്ലയിലെ ഈ ഗ്രാമം പാകമായിരിക്കുന്ന കരിന്പിന്‍ തോട്ടങ്ങള്‍ക്ക് നടുവിലാണ്. തട്ടിക്കൊണ്ടുപോയ ഒരാളെ ഒളിപ്പിക്കാന്‍ പറ്റിയ ഇന്ത്യയിലെ ഏറ്റവും നല്ല സ്ഥലം കരിന്പിന്‍ തോട്ടമാണ് എന്നത് ഉത്തരേന്ത്യയിലെ ഒരു നാട്ടു തമാശയാണ്. എന്നാല്‍ ഈ കൊയ്ത്തു കാലത്ത് ലാക്ബൗഡിലെ കരിന്പിന്‍ പാടങ്ങള്‍ക്ക് ഒട്ടും തമാശകലരാത്ത, തീര്‍ത്തും ഗൗരവമുള്ള കഥകളാണ് പറയാനുള്ളത്. അര്‍ദ്ധനഗ്നയായ ഒരു സ്ത്രീയുടെ മൃതദേഹം അടുത്തിടെ ഈ ഗ്രാമത്തില്‍ കണ്ടെത്തിയിരുന്നു. ഈ […]

ആം ആദ്മി ആവാന്‍ എന്തെളുപ്പം!

ആം ആദ്മി  ആവാന്‍ എന്തെളുപ്പം!

എഴുത്തുകാരി സാറാ ജോസഫ്, ആദിവാസി ഗോത്രമഹാ സഭാ നേതാക്കളായ സി കെ ജാനു, എം ഗീതാനന്ദന്‍, വി.എസ് അച്യുതാനന്ദന്‍െറ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗം കെ എം ഷാജഹാന്‍, എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ഒ അബ്ദുല്ല തുടങ്ങിയവര്‍ ഒരേ ലക്ഷ്യവുമായി ഒരു വേദിയില്‍ സംഗമിച്ചുവെന്ന് സങ്കല്‍പിക്കുക. ലക്ഷ്യസ്ഥാനത്തെത്താനുള്ള വഴികളെക്കുറിച്ച് ഗൗരവമേറിയ ഒരു ചര്‍ച്ചക്ക് അവസരം വന്നാല്‍ എന്തായിരിക്കും അവിടെ അരങ്ങേറാന്‍ പോകുന്ന ആശയസംഘട്ടനം? ഒരാള്‍ മുന്നോട്ടുവെക്കുന്ന നിര്‍ദേശം സ്വീകരിക്കാന്‍ രണ്ടാമതൊരാള്‍ സന്നദ്ധമാവുമോ? ഏതെങ്കിലുമൊരു വിഷയത്തില്‍ ഇവര്‍ക്ക് സമവായത്തില്‍ […]

1 39 40 41 42 43 45