കവിത

കരുതിയിരിക്കൂ!

കരുതിയിരിക്കൂ!

(എം എം കല്‍ബുര്‍ഗിക്ക്) എന്റെ മൗനത്തെ ഭയപ്പെടുക! അതു ഭാഷയെക്കാള്‍ രൂക്ഷമാണ്, ഒരു പുതിയ ഭൂമി തേടുന്ന അവിരാമമായ ഒരു നദി: എന്റെ ബസവയുടെ വചനങ്ങള്‍ പോലെ.* എന്റെ വാക്കുകളെ ഭയപ്പെടുക! അവയ്ക്ക് കാറ്റിന്റെ ഗതി മാറ്റാന്‍ കഴിയും കുഴിച്ചു മൂടിയ സത്യങ്ങള്‍ക്കു പ്രാണന്‍ നല്‍കാന്‍ കഴിയും ഓരോ കല്ലിനെയും അവ ശിവനാക്കും ഓരോ തൂപ്പുകാരനെയും പുണ്യവാനാക്കും ഓടകളെല്ലാം ഗംഗയാക്കും എന്റെ ഇന്ദ്രജാലത്തെ ഭയപ്പെടുക ! അതു നിങ്ങളുടെ വെടിയുണ്ടകളെ എന്റെ ഗുരുവിന്നുള്ള മാലയാക്കും, അവന്‍ നിങ്ങളുടെ […]

ലഹരിക്കു പറയുവാനുള്ളത്

ലഹരിക്കു പറയുവാനുള്ളത്

അറിയില്ലവര്‍ക്കെന്നെ അറിയില്ലിവര്‍ക്കെന്നെ അറിഞ്ഞവര്‍ പലരുമറിയില്ലെന്നു നടിപ്പവര്‍ അറിയുന്നതൊന്നും പറയാന്‍ കഴിയാത്തവര്‍ ചലിക്കേണ്ട നാക്കില്‍ വിലക്കേറിപ്പോയവര്‍ എങ്കില്‍ ഞാനാരെന്നു ഞാന്‍ തന്നെ പറയാം എന്നപദാനങ്ങള്‍ ഞാന്‍ തന്നെ വാഴ്ത്താം. ഞാനാണു ലഹരി പ്രജ്ഞയില്‍ വിഷധൂളി കേറ്റിച്ചു മര്‍ത്ത്യന്‍റെ ചിത്തം മുഴുവന്‍ വിഴുങ്ങുന്ന ലഹരി വര്‍ണ്ണാഭമായൊരു കരളില്‍ ഗരം കേറ്റി സപ്ത വര്‍ണ്ണങ്ങളും മായ്ക്കുന്നവന്‍. വരമഞ്ഞള്‍ മെഴുകാതെ സുമുഖന്‍റെ വദനത്തില്‍ കടുമഞ്ഞവര്‍ണ്ണം പരത്തുന്നവന്‍ അര്‍ബുദ കരിനാഗ ദംശത്താല്‍ നിങ്ങളെ നോവിച്ചു നരകിച്ചു കൊല്ലുന്നവന്‍. സ്വച്ഛന്ദമൊഴുകുന്ന ഹൃദയത്തില്‍ വരന്പിട്ട് കാലേ മരണം […]

ബാലവാടി ഡയറി

ബാലവാടി ഡയറി

ഒഴിവുനേരത്ത് ഞാനൊരു ഡയറിയെഴുതി ഇരുപത് കൊല്ലത്തെ പഴക്കമുണ്ടതിന് വയസ് മൂന്നിലെത്തുന്പോള്‍ കൊണ്ടുപോയി ചേര്‍ത്തൊരു വീട്ടില്‍ അബൂ ഗുറൈബോ, ഗ്വാണ്ടനാമോ അല്ലത് ബാലവാടിയത്രേ കൂട്ടിന് സിംഹം, കുതിര ആന, മാനുമുണ്ട് ജീവനില്ല ഉച്ചക്കഞ്ഞിനേരത്തൊരു കൂട്ടക്കരച്ചില്‍ ഞാന്‍ എ്യെദാര്‍ഢ്യം പ്രഖ്യാപിക്കും കളിക്കാന്‍ വിട്ടാല്‍ വീട്ടിലേക്ക് ഓടാറുണ്ട് ചാപ്പപ്പീടികയില്‍ പോയി പുളിയച്ചാര്‍ തിന്നും മണ ിമൂന്നിലെത്തിയാല്‍ കാണാം ചില കണ്ണുകള്‍ ഉമ്മയുടെ നിഴലും കാത്ത്. താജുദ്ദീന്‍ ബല്ലാകടപ്പുറം

അനുരാഗി

അനുരാഗി

എനിക്കറിയാം,  പതിനാലു നൂറ്റാണ്ടോളമായി നിങ്ങളുടെ പാഠപുസ്തകങ്ങളിലെ, കുട്ടികള്‍ ചൊല്ലിപ്പഠിക്കുന്ന കഥകളിലെ, റബീഅ് മാസത്തിലെ കുട്ടിപ്രസംഗങ്ങളിലെ, മുതിര്‍ന്നവരുടെ പാതിരാവഅളുകളിലെ വില്ലനാണ് ഞാനെന്ന്. എനിക്കറിയാം ഇക്കാലമത്രയും നിങ്ങളെന്നെ ശപിച്ചുകൊണ്ടിരിക്കുകയാണെന്ന് കയ്യില്‍ കിട്ടിയാല്‍ തല്ലിക്കൊല്ലാനുള്ള വടിയും ഒരുക്കിയിരിക്കുകയായിരുന്നുവെന്ന്. എനിക്കറിയാം നിങ്ങള്‍ക്ക് പൊറുക്കാനാകാത്ത മഹാപാതകമാണ് ഞാന്‍ ചെയ്തുകൂട്ടിയതെന്ന് ഞാന്‍ വേദനിപ്പിച്ചത് നിങ്ങളുടെയും എന്‍റെയും ഹൃദയമിടിപ്പിനു കാവല്‍ നിന്ന ഖലീഫയെ ആണെന്ന്. പക്ഷേ നിങ്ങള്‍ക്കറിയാത്തതായി ചിലതുണ്ട് പാറക്കൂട്ടങ്ങള്‍ ഇരുട്ടുമൂടിയ സൗറിന്‍റെയുള്ളില്‍ ചൂടും തണുപ്പും മാറി മാറി വിരുന്നുവന്ന യുഗാന്തരങ്ങളില്‍ രാവും പകലും കണ്ണിമ പൂട്ടാതെ […]

പരിസ്ഥിതി പാഠങ്ങള്‍

പരിസ്ഥിതി പാഠങ്ങള്‍

കുപ്പിയിലാക്കുന്നതിനു മുന്പ് കടല്‍വെള്ളത്തിന്‍റെ ഉപ്പു കളയാനുള്ള വിദ്യയാണ് മഴ കരയിലെ മണ്ണ് അരിച്ചെടുത്ത് മണലുണ്ടാക്കുന്ന ഫാക്ടറിയാണ് പുഴ കോളക്കന്പനിക്കാരന്‍ പണിതുവച്ച വലിയ ഗോഡൗണാണ് കായല്‍ അകത്തെ മാലിന്യങ്ങളെറിയാന്‍ ചരിത്രാതീതകാല മനുഷ്യന്‍ തീര്‍ത്തുവച്ച അഴുക്കു ചാലാണ് തോട്. കുന്നിടിച്ചു കൂട്ടുന്ന മണ്ണ് ഇറക്കിയിടാന്‍ ഒഴിച്ചു നിര്‍ത്തിയ നിലമാണ് വയല്‍ വാതിലും ജനലും മേശയുമലമാരയുമൊക്കെ പ്യൂപ്പയായി നില്‍ക്കുന്നതാണ് മരം മാനിനെയും മയിലിനെയും വെടിവച്ചു പഠിക്കാന്‍ വേലികെട്ടി നിര്‍ത്തിയതാണ് കാട്. റഹീം പൊന്നാട്

1 2 3 6