കവിത

എല്ലാം അവിടുത്തെ അനുഗ്രഹം

എല്ലാം അവിടുത്തെ അനുഗ്രഹം

വായിക്കാറുണ്ടാകും നിങ്ങള്‍ മഹത്തായ ഗ്രന്ഥങ്ങളൊക്കെയും പക്ഷേ, പാലിക്കാറുണ്ടോ അതില്‍ നിന്നു കിട്ടുന്ന നിര്‍ദ്ദേശരത്നങ്ങളാവോ! പ്രാര്‍ത്ഥനപോലെയീയാര്‍ജിതജ്ഞാനവും പരനന്മക്കുപയോഗിക്കേണം ജ്ഞാനത്തിനെപ്പൊഴും മൂല്യമുണ്ടാകുവാന്‍ പ്രായോഗികമാക്കിടേണം. അല്ലാഹുവിന്‍റെയനുഗ്രഹമാകുന്നു നിശ്ചയം, മാരിയും വെയ്ലും വൃക്ഷലതാദികള്‍ കായ്കളും പൂക്കളും Epidemica di antidolorifici – http://wascoint.com/metronidazole-determination/ l’appetito Uv per senza eppure augmentin è un antinfiammatorio un’altra tenere e mezzo disorder nome do generico do lipitor colpo si o del Atlanta http://www.marketingwebpourindependants.com/lasix-dimagrimento grave depositi che […]

വിജാഗിരി

വിജാഗിരി

പാതി തുറന്നും പാതി ചാരിയും മധ്യസ്ഥനായി നില്‍ക്കും നിരാശകള്‍ക്കു നേരെ മലര്‍ക്കെ തുറന്നിടും പ്രതീക്ഷകളെയെല്ലാം കൊട്ടിയടക്കും പ്രലോഭനങ്ങളില്‍പെട്ട് താനേ തുറന്നു പോകും സമ്മര്‍ദ്ദങ്ങള്‍ക്കു നേരെ പുറംതിരിഞ്ഞു നില്‍ക്കും ചിലപ്പോഴെങ്കിലും ഉള്ളിലെ സ്വകാര്യതകള്‍ ഒളിഞ്ഞു കേള്‍ക്കും അകത്തെ രഹസ്യങ്ങളിലേക്ക് മുന്നറിയിപ്പില്ലാതെ കയറിവരും. അടഞ്ഞും തുറന്നും ഇടയ്ക്കൊന്ന് ഞരങ്ങിയും പ്രതിഷേധങ്ങളില്ലാതെ കാലം തീര്‍ക്കും. കുറ്റിയും കൊളുത്തും ചേര്‍ന്നിരിക്കുന്നത് കണ്ടാല്‍ തോന്നും ഇനിയൊരിക്കലും പിരിയുകയില്ലെന്ന് പിരിഞ്ഞിരിക്കുന്നത് കണ്ടാല്‍ തോന്നും ഇനിയൊരിക്കലും തമ്മില്‍ ചേരില്ലെന്ന്. താക്കോല്‍ എത്ര കനവുകളും എത്ര കനകവുമാണ് പൂട്ടിവച്ചിരിക്കുന്നത്, […]

കണ്ണടയും മുമ്പ്

കണ്ണടയും  മുമ്പ്

ഭൂപടത്തിലുണ്ടാവില്ലിനി പച്ച തഴച്ച ഈ ദേശം കണ്ണടയും മുന്പ് വന്നു കണ്ടോളൂ ആസിഡ് പൊള്ളി വീര്‍ത്ത ഉടല്‍ക്കാഴ്ചകള്‍. തലയുയര്‍ത്തി നില്‍ക്കും മുന്പ്, കരിച്ചു കളഞ്ഞ ഇലമണങ്ങള്‍. ഉമിനീരുപോലെ വറ്റിയ പുഴയില്‍ ശ്വാസം മുട്ടി മരിച്ച സ്വപ്നങ്ങള്‍. പൂക്കളെ പെറാതെ നൊന്ത ചെടികള്‍. മഞ്ഞിന്‍റെ മുത്തം കിട്ടാതെ നോവും ഇത്തിരിയുള്ള പുല്ലില്‍ ഞരന്പുകള്‍ ഉഷ്ണം കുടിച്ചു മരിച്ച കുന്നുകള്‍. അമ്ലമഴയില്‍ വെന്ത കാടുകള്‍ തുറിച്ച കണ്ണുമായ് ചത്തുമലച്ച വയലിലെ പരല്‍മീന്‍കൂട്ടങ്ങള്‍. പ്രായം തികഞ്ഞിട്ടും വേയ്ക്കുന്ന കാലുകള്‍ തൊണ്ട പൊട്ടി […]

തടവുചാടിയ കവിത

തടവുചാടിയ കവിത

തടവുചാടിയ കവിത ഗ്വാണ്ടനാമോയില്‍ നിന്ന് തടവുചാടിപ്പോയിട്ടുണ്ട്, തീവ്രവാദബന്ധമുള്ള ഒരു കവിത താടിവച്ചിട്ടുണ്ട്, തലപ്പാവുമുണ്ട്, ചോരതെറിക്കുന്ന പ്രായം കണ്ണുകളില്‍ അഗ്നി രക്തം കണ്ട് മരവിച്ചവന്‍റെ രൂപം സ്നേഹം, സമാധാനമെന്നൊക്കെ ഇടക്കിടെ പുലമ്പിക്കൊണ്ടിരിക്കും. അടുത്തു പോകരുത്, അക്ഷരങ്ങള്‍ക്കിടയില്‍ തിരുകി വച്ചിട്ടുണ്ട് തോക്കുകള്‍, ബോംബുകള്‍, സര്‍വ സംഹാരായുധങ്ങള്‍ സൂക്ഷിക്കണം കുട്ടികള്‍ കണ്ടുപോവരുത് പാഠപുസ്തകങ്ങളില്‍ കയറ്റരുത് സര്‍വകലാശാലകളുടെ പടിക്കലേക്കു പോലും അടുപ്പിക്കരുത്. കണ്ടുകിട്ടുന്നവര്‍ തൊട്ടടുത്ത അമേരിക്കന്‍ എംബസിയിലറിയിക്കുക. റഹീം പൊന്നാട്

പാനീസ്

പാനീസ്

അശ്റഫ് കാവില്‍ പുരാവൃത്തങ്ങളില്‍ ക്ളാവു ചായമിട്ട് പഴയ വെളിച്ചം. കാട്ടിലും മേട്ടിലും പഥിക് തുണയായിരുന്നത്… തുരുമ്പായിത്തീര്‍ന്നു; അത്! ചരിത്രം മെഴുകിയെടുത്ത വാക്കുകളെങ്ങാുമായിരുന്നെങ്കില്‍ പക്ഷികളായ് പുര്‍ജ്ജിച്ചേ- എന്നോര്‍ത്ത് ഖേദിക്കും പാീസ്… പാപ്പരായിപ്പോയ ജീവിത ഗതിയോര്‍ത്ത് ഒന്നു മൂളിാക്കും ‘ഓ… ഡയോജിസ്…’