കവിത

ഒരു മഴത്തുള്ളിയുടെ ഓര്‍മക്കുറിപ്പുകള്‍

കവിത റഹീം പൊന്നാട് കോണ്‍ക്രീറ്റ് മേല്‍പ്പുരകളിലും ഇന്റര്‍ലോക്കിട്ട മുറ്റത്തും തലതല്ലി വീഴുമ്പോഴോര്‍ത്തു പോകും പെയ്തു തീര്‍ന്നുപോയ ഇന്നലെകളെ. പ്രതീക്ഷകളുടെ ഗന്ധം പരത്തി പുതുമണ്ണിലേക്കാഴ്ന്നിറങ്ങിയത് ഊര്‍ച്ചകഴിഞ്ഞ് തെളിഞ്ഞ പാടത്ത് പരല്‍മീുകളോടൊപ്പം തുള്ളിത്തിമര്‍ത്തത് കുളിര്‍കാറ്റിലാടുന്ന തെങ്ങോലത്തുമ്പിലൂഞ്ഞാലാടിയത് ഇടവഴിയിലെ ചേമ്പിലകളില്‍ തുള്ളിത്തുളുമ്പിയത് പുല്‍ാമ്പുകളില്‍ തൂങ്ങിക്കിടന്ന് ഇളവെയിലില്‍ വെട്ടിത്തിളങ്ങിയത് വയലിലെ കര്‍ഷകന്റെ വിയര്‍പ്പിാടൊപ്പം ഒലിച്ചിറങ്ങിയത് പുഴക്കരയിലെ പെണ്‍കുട്ടിയുടെ മുടിയിലൂടെയൂര്‍ന്നിറങ്ങിയത് പിന്നെ, കത്തിയെരിഞ്ഞ വേലില്‍ പ്രാര്‍ത്ഥകളുമായിക്കഴിഞ്ഞ ിങ്ങളുടെ കരളിലേക്ക് കുളിരായ്പെയ്തത്…

നീതി, സ്വാതന്ത്യ്രം – പി.ഒ ജനാധിപത്യം-വഴി

കവിത = റഹീം പൊന്നാട് വിധി പ്രസ്താവം കേട്ട്, പ്രതിക്കൂട്ടിലിരുന്ന ‘നീതി’ മോഹാലസ്യപ്പെട്ടു വീണു. സാക്ഷി പറയാനെത്തിയ ‘സത്യം’ തലതല്ലിച്ചിരിച്ചു. ജീവപര്യന്തം വിധിക്കപ്പെട്ട ‘ന്യായ’വും തൂക്കുകയര്‍ വിധിക്കപ്പെട്ട ‘ധര്‍മ്മ’വും തടവറയുടെ ഇരുട്ടില്‍ ചുരുണ്ടുകൂടിക്കിടന്നു. ജാമ്യത്തില്‍ വിട്ട ‘തുല്യനീതി’ ആഘോഷങ്ങള്‍ക്കായി കടലുകടക്കുന്നത് കണ്ട് കാഴ്ചമങ്ങിയ ‘സമത്വം’ നെടുവീര്‍പ്പിട്ടു. മാപ്പുസാക്ഷിയായ ‘സ്വാതന്ത്യ്ര’വും കൂറുമാറിയ ‘ജനാധിപത്യ’വും തൂക്കുകയറിലാടുന്നതു കണ്ട് സമൂഹ മനഃസാക്ഷി പുളകം കൊണ്ടു. പരോളിലിറങ്ങിയ ന്യായാധിപര്‍ മാത്രം പിന്നെയും പിന്നെയും സമൂഹ മനഃസാക്ഷിയെ മാനഭംഗപ്പെടുത്തിക്കൊണ്ടേയിരുന്നു. ഒഴിഞ്ഞു കിടന്ന ശവക്കല്ലറകള്‍ വെള്ളത്തുണിയില്‍ […]

ശേഷിപ്പുകള്‍

കവിത അശ്റഫ് കാവില്‍ ശേഷിപ്പുകള്‍ മയില്‍ പീലി ബാക്കിവെക്കുന്നു… കസ്തൂരിമാന്‍ അതിന്റെ സുഗന്ധം വച്ചു പോകുന്നു… കുയില്‍ പാടിയ പാട്ടുകള്‍ അവശേഷിപ്പിക്കുന്നു… കര്‍മ്മ കാണ്ഡങ്ങളുടെ കറുത്ത വിഴുപ്പുകള്‍ ഉപേക്ഷിച്ചു പോകുന്നു ദുര്‍വൃത്തര്‍… അതിന്റെ ദുര്‍ഗന്ധം തലമുറകളോളം നിലനില്‍ക്കുന്നു… കാരുണ്യത്തിന്റെ ഇളം തൂവലുകളും സ്നേഹത്തിന്റെ തീരാത്ത സുഗന്ധവും നല്ല വാക്കുകളും, ചുണ്ടുകളില്‍ നിന്ന് പടര്‍ന്നേറുന്ന സ്വഭാവ മഹിമയുടെ മഹത്വങ്ങളും പിന്നിലിട്ട് വിശ്വാസികള്‍ കടന്നു പോകുന്നു… പിന്‍നിലാവിന്റെ പാല്‍വെളിച്ചത്തില്‍ വഴിതെളിയുന്നു.

പെങ്ങളേ, ഓടിക്കൊള്ളുക

പെങ്ങളേ, ഓടിക്കൊള്ളുക ബസില്‍ കയറരുത്, ടാക്സി പിടിക്കരുത്, ഇരുട്ടില്‍- കൂട്ടുകാരോടൊപ്പം കൂടരുത്. ഒറ്റയ്ക്ക് നടക്കരുത്, വിശ്വസിച്ചാരെയും- കൂടെക്കൂട്ടുകയുമരുത്. ഡോക്ടറെ കാണരുത്, ഗുരുവിനെ വണങ്ങരുത്, പോലീസില്‍പ്പോകരുത്, അച്ഛനെപ്പോലും വിശ്വസിച്ചീടരുത്. തിരിഞ്ഞുനോക്കരുത്, മുമ്പില്‍ വരുന്നൊരു നിഴലിനോടുപോലും മിണ്ടിപ്പോകരുത്. സ്റാന്റില്‍ നില്‍ക്കരുത്, പാര്‍ക്കിലിരിക്കരുത്, തനിച്ചെവിടെയുമുറങ്ങിപ്പോകരുത്. പെങ്ങളേ, ഓടിക്കൊള്ളുക… ചുറ്റിലുമുണ്ട് തുറിച്ചുനോട്ടങ്ങള്‍, ക്യാമറക്കണ്ണുകള്‍, തോണ്ടല്‍, തലോടല്‍, അശ്ളീല ഭാഷണങ്ങള്‍, കാമരൂപം പൂണ്ട മനുഷ്യ മൃഗങ്ങള്‍… പെങ്ങളേ, ഓടിക്കൊള്ളുക… ചില നേരത്തെങ്കിലും മാംസം നിറഞ്ഞൊരുടലായിട്ടാണ് നിന്നെക്കാണുന്നത്, ‘ഞാനും’!!! പെങ്ങളേ, ഓടിക്കൊള്ളുക.

സമരജീവിതം…

ഹകീം വെളിയത്ത്  ജീവിതം വേദനയുടെ സമാഹാരം. മുറിവുകളുടെ മുള്‍വേലിയെ ഓര്‍മയുടെ അടരുകളില്‍ നിന്ന് പകുത്തുമാറ്റുമ്പോള്‍ സ്നേഹശൂന്യതയുടെ കൊടുങ്കാറ്റ്. വാഴ്ചയില്‍ പൊട്ടിച്ചിരിച്ചും വീഴ്ചയില്‍ വീണ വായിച്ചും ചതിയുടെ പടുകുഴിയൊരുക്കി ഇരുട്ടിന്റെ കുരുട്ടുബുദ്ധികള്‍ കാത്തിരിക്കുന്നുണ്ടാവും. അനുഭവത്തിന്റെ അഗ്നിയില്‍ നിന്ന് നീന്തിക്കയറി സമരത്തിന്റെ സമവാക്യം രചിച്ചവര്‍ വിജയത്തിന്റെ രാജശില്‍പികള്‍. നീറുന്ന നോവിനിടയിലും നേരിനു വീര്യം പകര്‍ന്ന സമര സഖാക്കളേ സത്യ സാക്ഷികളേ കാലത്തിന്റെ കൈക്കുടന്നകള്‍ നിങ്ങള്‍ക്കു നീട്ടുന്നുണ്ട് സ്നേഹാഭിവാദനങ്ങളുടെ ആയിരം സലാം! മദ്യകേരളം വിരൂപ കേരളം നടന നര്‍ത്തനമാടുമ്പോള്‍ മാനം പോയ […]