കവിത

മഖ്ദൂം

  ഇരുട്ടിന്റെ ഇടവഴിയില്‍ നേരിന്റെ നിലാച്ചൂട്ടുമായ് നന്‍മയുടെ ആകാശത്ത് സൂര്യന്റെ തലപ്പാവ്. പറങ്കിപ്പടയോട്ടത്തെ തുരത്തിയ വജ്ര തൂലികയില്‍ നിന്ന് അറബിക്കടലിന്റെ മഷിത്തുള്ളികള്‍ ബൈതു ശീലുകളായി പെയ്യുമ്പോള്‍ കിതാബിന്റെ ഏടുകളില്‍ കാലത്തിന്റെ കയ്യൊപ്പ്. വിദ്യയുടെ രാജകവാടത്തില്‍ വിളക്കത്തിരുത്തിയ റാന്തല്‍ വെളിച്ചം പരത്തുന്നുണ്ടിപ്പോഴും. മുസ്ല്യാരിസത്തിന്റെ മുന്തിരിവള്ളിയില്‍ കായ്ക്കുന്നതല്ലോ അറിവിന്റെ അല്ലികള്‍. അധിനിവേശത്തിന്റെ മന്തുകാലുമായ് പൊന്നാനിപ്പഴമയിലേക്ക് ഇരമ്പിവരുന്നുണ്ട് ഓര്‍മ്മക്കപ്പല്‍. കവിത/ ഹകീം വെളിയത്ത്  

ബലിപെരുന്നാള്‍

കവിത/ ബക്കര്‍ കല്ലോട്             ബലിപെരുന്നാള്‍ രാവ്, അമ്പിളിച്ചെമ്പ് അടുപ്പത്തുവച്ച് മാനം ഭൂമിയ്ക്ക് വെളിച്ചപ്പാലു കാച്ചും… നക്ഷത്രങ്ങള്‍ കണ്ണുചിമ്മിക്കുടിച്ച ബാക്കി മാനം തെങ്ങോലപ്പഴുതിലൂടെ മണ്ണിലുറ്റിക്കും.. മുനിഞ്ഞു കത്തുന്ന പാനൂസ് വെട്ടത്തില്‍ നിസ്കാരപ്പായയില്‍ ദുആ ഇരുന്നുമ്മ മരിച്ച പ്രിയപ്പെട്ടവര്‍ക്കൊക്കെ യാസീനോതിക്കും… ഗോതമ്പുകൊണ്ട് അലീസവെച്ച് പെങ്ങള്‍ ഓതിത്തളര്‍ന്ന ഞങ്ങള്‍ക്കു വിളമ്പും.. തൊടിയിലറുക്കാന്‍ കെട്ടിയ മൂരിക്കുട്ടന്റെ നിലവിളിയില്‍ ഉമ്മാമ ബലിപെരുന്നാളിന്റെ കഥകള്‍ പറയും… ഇബ്റാഹീം… ഇസ്മാഈല്‍… ഹാജറ സംസത്തിന്റെ ചരിത്രം പറഞ്ഞവസാനിക്കുമ്പോള്‍ വെന്ത മാംസത്തിന്റെ […]

സാന്നിദ്ധ്യം തേടി

   അബൂബക്കര്‍ പി പാറ വില്‍ക്കുമോ വില്‍പനക്കാരേ വിലതരാമൊരു സാന്നിദ്ധ്യം? വീതിക്കുമോ സുമനസ്സുകളേ വീണുകിട്ടിയ സാമീപ്യം? സാന്ത്വനമാണ് സാമീപ്യം സായൂജ്യമാണ് സാന്നിദ്ധ്യം. *** കരഞ്ഞുണര്‍ന്ന കുഞ്ഞിനു മാതാവിന്റെ കരസ്പര്‍ശം. കത്തിയമര്‍ന്ന സൂര്യനു കടലമ്മയുടെ കുളിര്‍സ്പര്‍ശം. മനം കറുത്ത മാനവനു മേനികറുത്ത കഅ്ബാലയം. *** കനലെരിയുമീ മനസ്സിന്റെ കരിഞ്ഞുണങ്ങിയ കിനാക്കളിലൊരു ചിറകു തുന്നുമോ…? തുഴതെറിച്ചു ദിശതെറ്റിയുഴലുമീ ചെറുതോണിയിലൊരു തുഴയെറിയുമോ…?

വിള്ളല്‍ ചിരിക്കുന്നു

മാരുതന്റെ തലോടലേറ്റ് കുരുന്നില തലയാട്ടിച്ചിരിച്ചു പിന്നെ, ജീവ വാതകത്തില്‍ മുങ്ങി നിവര്‍ന്നു. നീലവാനത്തിന്റെ ഉത്തുംഗതയിലേക്ക് പച്ചിലകള്‍ ഗര്‍വ്വോടെ നോക്കി. മധു നുകര്‍ന്ന് നിലവിട്ട് തത്തിക്കളിക്കുന്ന പൂവിനോട്, പൂവിതളുകള്‍ നാണത്തോടെ കെറുവിച്ചു പഴമ്പുരാണങ്ങളുടെ കെട്ടുമാറാപ്പുകളില്‍ നിന്ന് പഴുത്തിലകള്‍, അനുഭവ പാഠങ്ങളുടെ അക്ഷരത്തുള്ളികള്‍ കുടഞ്ഞിട്ടു. കാഴ്ചക്കപ്പുറത്തെ പരിചയസ്രോതസ്സുകളില്‍ നിന്ന് തേന്‍വുകള്‍, ഇശലുകളായി ചൊരിഞ്ഞു കൊണ്ടിരുന്നു. മണ്ണിന്റെ ആഴവും ആര്‍ത്തിയും കേട്ടറിഞ്ഞ, പുഴുക്കുത്തേറ്റ ഇലകള്‍ വേപഥു പൂണ്ടു. ഗൂഢഹാസം ഉള്ളിലൊതുക്കിയ ജലത്തുള്ളികള്‍, വിള്ളലുകളുടെ ഭംഗികൂട്ടി. കറുത്ത ഉടുപ്പുകളും വെളുത്ത ഉടുപ്പുകളും വാഗ്വാദം […]