കാണാപ്പുറം

ആം ആദ്മി ആവാന്‍ എന്തെളുപ്പം!

ആം ആദ്മി  ആവാന്‍ എന്തെളുപ്പം!

എഴുത്തുകാരി സാറാ ജോസഫ്, ആദിവാസി ഗോത്രമഹാ സഭാ നേതാക്കളായ സി കെ ജാനു, എം ഗീതാനന്ദന്‍, വി.എസ് അച്യുതാനന്ദന്‍െറ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗം കെ എം ഷാജഹാന്‍, എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ഒ അബ്ദുല്ല തുടങ്ങിയവര്‍ ഒരേ ലക്ഷ്യവുമായി ഒരു വേദിയില്‍ സംഗമിച്ചുവെന്ന് സങ്കല്‍പിക്കുക. ലക്ഷ്യസ്ഥാനത്തെത്താനുള്ള വഴികളെക്കുറിച്ച് ഗൗരവമേറിയ ഒരു ചര്‍ച്ചക്ക് അവസരം വന്നാല്‍ എന്തായിരിക്കും അവിടെ അരങ്ങേറാന്‍ പോകുന്ന ആശയസംഘട്ടനം? ഒരാള്‍ മുന്നോട്ടുവെക്കുന്ന നിര്‍ദേശം സ്വീകരിക്കാന്‍ രണ്ടാമതൊരാള്‍ സന്നദ്ധമാവുമോ? ഏതെങ്കിലുമൊരു വിഷയത്തില്‍ ഇവര്‍ക്ക് സമവായത്തില്‍ […]

മുസഫര്‍നഗര്‍; ഇരകളുടെ മാത്രമല്ല, ഇന്ത്യയുടെത്തന്നെ വിധി പറയുന്നു

മുസഫര്‍നഗര്‍; ഇരകളുടെ മാത്രമല്ല, ഇന്ത്യയുടെത്തന്നെ വിധി പറയുന്നു

വര്‍ഗീയ കലാപങ്ങള്‍ എന്ന പേരില്‍ ഇന്ത്യന്‍ രാഷ്ട്രീയ സാമൂഹിക വേദികളില്‍ നിത്യേന വ്യവഹരിക്കാപ്പെടാറുള്ള പ്രഹേളിക യഥാര്‍ഥത്തില്‍ ആസൂത്രിതമായ വംശവിഛേദന പ്രക്രിയയാണെന്ന് പല പഠനങ്ങളും സമര്‍ഥിച്ചിട്ടുണ്ട്. മുസ്ലിം ന്യൂനപക്ഷത്തെ പരമാവധി കൊന്നൊടുക്കാനും അവരുടെ ധനമാനാദികള്‍ ആവുംവിധം കൊളളയടിക്കാനും ഭരണകൂട മെഷിനറിയുടെ സഹായത്തോടെ, ഭൂരിപക്ഷ വര്‍ഗീയ ശക്തികള്‍ നടപ്പാക്കുന്ന ക്രൂരവും ഹീനവുമായ കൂട്ടക്കൊലയെയാണ് വര്‍ഗീയ കലാപമെന്ന് വിളിച്ച് സാമാന്യവത്കരിക്കുന്നതെന്ന് സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ആരറ പതിറ്റാണ്ടിന്‍െറ അനുഭവങ്ങള്‍ ഓര്‍മപ്പെടുത്തുന്നു. പതിനായിരിക്കണക്കിന് വംശവിഛേദനശ്രമങ്ങള്‍ രാജ്യത്ത് നടമാടിയിട്ടും അതിനു പിന്നില്‍ പ്രവര്‍ത്തിച്ച കറുത്ത കരങ്ങളിലൊന്നുപ്പോലും […]

സ്വവര്‍ഗാനുരാഗ മുറവിളി കോര്‍പറേറ്റുകള്‍ക്ക് മാധ്യമ മാഫിയയുടെ നമസ്കാരം

സ്വവര്‍ഗാനുരാഗ മുറവിളി കോര്‍പറേറ്റുകള്‍ക്ക്  മാധ്യമ മാഫിയയുടെ നമസ്കാരം

സ്വവര്‍ഗരതി, പ്രകൃതിവിരുദ്ധ ലൈംഗികബന്ധം തുടങ്ങിയ പദങ്ങള്‍ അങ്ങേയറ്റത്തെ ലജ്ജയോടെയാണ് നമ്മുടെ സമൂഹം ഇതുവരെ പറഞ്ഞതും കേട്ടതും. സമൂഹമധ്യെ ഒരു നിലക്കും ചര്‍ച്ചാവിഷയമാക്കാന്‍ പാടില്ലാത്ത വിധം മ്ലേച്ഛമായ ചെയ്തിയായാണ് ലൈംഗിക വൈകൃതങ്ങളെ മാനവരാശി ഇതുവരെ കണ്ടിരുന്നത്. എന്നാല്‍, ആണും ആണും തമ്മിലുള്ള, അല്ലെങ്കില്‍ പെണ്ണും പെണ്ണും തമ്മിലുള്ള ലൈംഗിക വേഴ്ചകള്‍ കുറ്റകരവും പ്രകൃതിവിരുദ്ധവുമാണെന്ന സദാചാരബോധത്തെ ചോദ്യം ചെയ്തുകൊണ്ട്, എല്ലാതരം ലൈംഗിക വൈകൃതങ്ങളെയും പൗരാവകാശത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും പേരില്‍ പവിത്രവത്കരിക്കാന്‍ ഒരു കൂട്ടര്‍ രംഗത്തുവന്നപ്പോള്‍ അവര്‍ക്കു പിന്തുണ നല്‍കാന്‍ രാഷ്ട്രീയ നേതാക്കളും […]

ചൈന ഗര്‍ഭപാത്രങ്ങള്‍ തുറക്കുന്നു

ചൈന  ഗര്‍ഭപാത്രങ്ങള്‍ തുറക്കുന്നു

കമ്യൂണിസ്റ്റ് ചൈന മൂന്നര പതിറ്റാണ്ടുകള്‍ക്ക് മുന്പ്, 1979ല്‍, നടപ്പാക്കിയതാണ് അമ്മമാര്‍ ഒരു കുഞ്ഞില്‍ കൂടുതല്‍ പ്രസവിക്കാന്‍ പാടില്ല എന്ന നിയമം. ഇതനുസരിച്ച് പ്രായപൂര്‍ത്തിയായ സ്ത്രീ ഗര്‍ഭിണിയല്ലെന്ന് ഉറപ്പാക്കാന്‍ വര്‍ഷത്തില്‍ നാലുതവണ വൈദ്യപരിശോധന നടത്തുന്നുണ്ട് ഇന്നും. അഞ്ചുലക്ഷം ജീവനക്കാര്‍ ഈ നിയമം നടപ്പാക്കുന്നതിനായി നിയോഗിക്കപ്പെട്ടു. ഗര്‍ഭപാത്രങ്ങളെ ചങ്ങലക്കിടുന്ന ആ പരിഷ്കാരത്തിലൂടെ അന്നാട്ടില്‍ പിറക്കേണ്ടിയിരുന്ന 40കോടി കുഞ്ഞുങ്ങളെ ഇല്ലാതാക്കിയത്രെ! 40കോടിയല്ല, 100കോടി ജന്മങ്ങളെയാണ് ഉന്മൂലനം ചെയ്തതെന്ന അഭിപ്രായക്കാരുമുണ്ട്. ഉദ്യോഗസ്ഥമേധാവിത്വം ക്രൂരമാര്‍ഗങ്ങളിലൂടെയാണ് ഈ ലക്ഷ്യം കൈവരിച്ചത്. 335ദശലക്ഷം ഗര്‍ഭഛിദ്രങ്ങളും 200ദശലക്ഷം വന്ധ്യകരണവും […]

അറഫാത്തിന്‍റെ അരുകൊല ലോകകാപട്യത്തിനുമേല്‍ രണ്ടിറ്റു കണ്ണീര്‍

അറഫാത്തിന്‍റെ അരുകൊല  ലോകകാപട്യത്തിനുമേല്‍  രണ്ടിറ്റു കണ്ണീര്‍

2003 മാര്‍ച്ചിലാണ് യാസിര്‍ അറഫാത്തിനെ ഇസ്രായേല്‍ ശത്രുവായി ഔപചാരികമായി പ്രഖ്യാപിക്കുന്നത്. ആ പ്രഖ്യാപനത്തിനു ശേഷം പടിഞ്ഞാറെ കരയിലെ റാമല്ലയിലുള്ള അറഫാത്തിന്‍റെ വസതിയും പി.എല്‍.ഒ ആസ്ഥാനവുമായ കെട്ടിടത്തിനു നേരെ ബുള്‍ഡോസറുകളും ടാങ്കുകളും ഇരച്ചുകയറി. ടാങ്കുകള്‍ തീ തുപ്പിയപ്പോള്‍ അറഫാത്തിന്‍റെ വസതിക്കു തീപിടിച്ചു. ബുള്‍ഡോസറുകള്‍ ചീറിപ്പാഞ്ഞുകയറിയതോടെ പുറംഭിത്തിയും കവാടവും തകര്‍ന്നു. വെടിവെപ്പില്‍ പി.എല്‍.ഒ തലവന്‍റെ അംഗരക്ഷകരിലൊരാള്‍ കവാടത്തില്‍ പിടഞ്ഞുമരിച്ചു. ഒരു നേതാവിനു ചെയ്യാന്‍ സാധിക്കുന്ന പരമാവധി വിട്ടുവീഴ്ചകള്‍ ചെയ്തിട്ടും ജൂത കുടിലതകള്‍ നിഷ്ഠൂരത പുറത്തെടുത്തപ്പോള്‍ അറഫാത്ത് നിശ്ചയദാര്‍ഢ്യത്തോടെ പറഞ്ഞു ഈ […]

1 9 10 11 12 13 18