കാണാപ്പുറം

കല്ല്യാണപ്രായമാവാത്ത നേതൃത്വത്തിന്‍റെ കളിതമാശകള്‍

കല്ല്യാണപ്രായമാവാത്ത  നേതൃത്വത്തിന്‍റെ  കളിതമാശകള്‍

ആരാണ് നേതാവ് എന്ന് ബാബാസാഹെബ് അംബേദ്ക്കറോട് ചോദിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ ഒരു മറുപടിയുണ്ട്: സ്വന്തം ജനതയുടെ അഭിലാഷങ്ങളെക്കുറിച്ച് ഉത്തമ ബോധ്യമുള്ള, ദീര്‍ഘവീക്ഷണവും സ്വന്തം കര്‍മപദ്ധതികളുമുള്ള, ബുദ്ധി ആയുധമാക്കിയ നിസ്വാര്‍ഥനല്ലാതെ നേതാവാകാന്‍ അര്‍ഹതയില്ല. ഈ യോഗ്യതകളിലൊന്നെങ്കിലുമുള്ള നേതാക്കള്‍ സമുദായത്തില്‍ ഇല്ലാതെ പോയതിൻറെ കെടുതികള്‍ അനുഭവിക്കുന്ന ഹതഭാഗ്യരാണ് ഇന്ത്യയിലെ മുസ്ലിംകള്‍. എന്നാല്‍, കേരളത്തിലെ ഇസ്ലാമിക സമൂഹം മറ്റുള്ളവരില്‍നിന്നു വ്യത്യസ്തരാകുന്നത് വ്യവസ്ഥാപിത നേതൃത്വത്തിന് കീഴില്‍, താരതമ്യേന ഭദ്രമായ സാമൂഹികസാംസ്കാരിക പരിസരത്തു ജീവിക്കാന്‍ അവര്‍ക്ക് അവസരമുണ്ട് എന്നതുകൊണ്ടാണെന്ന് നാം വിശ്വസിച്ചുപോന്നിരുന്നു. ആ വിശ്വാസത്തെ […]

മീഡിയ പടച്ചുവിടുന്ന മോഡിമാനിയ

മീഡിയ പടച്ചുവിടുന്ന മോഡിമാനിയ

ഹരിയാനയിലെ കുരുക്ഷേത്രയില്‍ നിന്ന് ദല്‍ഹി സല്‍ത്തനത്തിലേക്കുള്ള ദൂരം എത്രയാണ്? ശത്രുസൈന്യം പടിവാതില്‍ക്കല്‍ എത്തിയിട്ടും അവസാനത്തെ മുഗിള രാജാവ് ബഹദൂര്‍ഷാ സഫര്‍ ആവര്‍ത്തിച്ച ഒരു വാചകമുണ്ട്: ദില്ലി ദൂര്‍ ഹസ്ത് ദല്‍ഹി വളരെ അകലെയല്ലേ? അല്ല എന്നാണ് നരേന്ദ്രമോഡി, പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ബിജെപി തന്നെ തിരഞ്ഞെടുത്തതിന്‍റെ പിറ്റേന്ന് കുരുക്ഷേത്ര ഭൂമിക്കടുത്ത്, ഹരിയാനയിലെ റേവാരിയില്‍ പ്രസംഗിക്കവെ രാജ്യത്തെ ഓര്‍മിപ്പിച്ചത്. ധര്‍മാധര്‍മങ്ങള്‍ ഏറ്റുമുട്ടിയ മണ്ണ് ഹൈന്ദവ അന്തസ്ഥലികളെ ത്രസിപ്പിക്കുമെന്നറിയാവുന്നതു കൊണ്ടാവണം കുരുക്ഷേത്രയുടെ പ്രതീകാത്മകത ഉയര്‍ത്തിക്കാട്ടി മുസ്ലിം രാജഭരണത്തിന്‍റെ ആസ്ഥാനമായിരുന്ന ഡല്‍ഹിയിലേക്കുള്ള തന്‍റെ […]

അറബികള്‍ എന്നാണിത്ര യുദ്ധക്കൊതിയന്മാരായത്?

അറബികള്‍ എന്നാണിത്ര  യുദ്ധക്കൊതിയന്മാരായത്?

സദ്ദാം ഹുസൈനെതിരെയുള്ള യുദ്ധം ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ അന്നത്തെ യു എസ് പ്രസിഡന്‍റ് ജോര്‍ജ് ഡബ്യു ബുഷ് അല്പം വൈകിയപ്പോള്‍ ദി എകണോമിസ്റ്റ്’ വാരിക ചോദിച്ചു: ഇനി ആരെയാണ് കാത്തിരിക്കുന്നത്? ബുഷ് പിന്നീട് താമസിപ്പിച്ചില്ല. പിറ്റേ ആഴ്ച തന്നെ ബാഗ്ദാദിനു നേരെ ടോമാ ഹാക് മിസൈലുകള്‍ തൊടുത്തുവിട്ടു. തീഗോളങ്ങള്‍ ചക്രവാളത്തെ ചുവപ്പിക്കുന്നതു കണ്ട് അര്‍മാദിച്ച യു എസ് പ്രതിരോധ സെക്രട്ടറി റൊണാള്‍ഡ് റംസ്ഫെഡ് മാധ്യമ പ്രവര്‍ത്തകരോട് പിറ്റേന്ന് രാവിലെ ചോദിച്ചു: ഇന്നലെ ബഗ്ദാദിന്‍റെ ചക്രവാളങ്ങള്‍ കണ്ടില്ലേ? ചുട്ടു പഴുത്ത […]

ന്യൂനപക്ഷ ഉന്നമനം എന്ന മരീചിക

ന്യൂനപക്ഷ ഉന്നമനം എന്ന മരീചിക

1953ല്‍ സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ കേന്ദ്രവിദ്യാഭ്യാസ മന്ത്രി അബ്ദുല്‍ കലാം ആസാദ്, വാര്‍ത്താവിനിമയ മന്ത്രിയായിരുന്ന ജഗ്ജീവന്‍ റാമിന് എഴുതി: ജമ്മുകാശ്മീരില്‍ നിന്ന് 53പേര്‍ വാര്‍ത്താവിനിമയ വകുപ്പില്‍ ക്ലര്‍ക്ക് പോസ്റ്റില്‍ അപേക്ഷിച്ചതില്‍ ഒരാളെ മാത്രമാണ് തെരഞ്ഞെടുത്തത്. മറ്റുള്ളവരെല്ലാം സംസ്ഥാനത്തിന് പുറത്തുള്ളവരാണ്. ഇത് എന്നെ വല്ലാതെ പ്രയാസപ്പെടുത്തുന്നു. കാശ്മീരിന്‍റെ കാര്യത്തിലുള്ള നമ്മുടെ സ്റ്റാന്‍ഡിനെ സങ്കീര്‍ണമാക്കുന്നതാണ് ഈ നിലപാടെന്ന് റിക്രൂട്ട്മെന്‍റിന്‍റെ ചുമതലയുള്ളവര്‍ വേണ്ടതു പോലെ മനസ്സിലാക്കിയിട്ടുണ്ടാവണമെന്നില്ല. താങ്കള്‍ക്ക് അറിയുന്നത് പോലെ, വാര്‍ത്താവിനിമയവും പ്രതിരോധവും സംസ്ഥാനത്തു നിന്ന് കേന്ദ്രത്തിലേക്ക് മാറ്റപ്പെട്ടിരിക്കുകയാണ്. കമ്യൂണിക്കേഷന്‍, ഡിഫെന്‍സ് […]

ചുവന്നൊഴുകുന്ന നൈല്‍

ചുവന്നൊഴുകുന്ന നൈല്‍

അമേരിക്കന്‍ ചാരസംഘടനയായ സിഐഎ ഒരു രഹസ്യം പുറത്ത്വിടുന്നുണ്ടെങ്കില്‍ അതിന്‍റെ പിന്നില്‍ വ്യക്തമായ ഒരു ലക്ഷ്യമുണ്ടായിരിക്കും. ആഗസ്റ്റ് മധ്യത്തോടെ ചരിത്ര പ്രധാനമാകുന്ന ഒരു രഹസ്യം പുറത്തുവിട്ടത് ഈജിപ്ത് ലോകമീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്പോഴാണ്. 1953ല്‍ ഇറാനിലെ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി മുസദ്ദിഖിന് എതിരെ അരങ്ങേറിയ സൈനിക അട്ടിമറിക്ക് പിന്നില്‍ സിഐഎ ആണെന്നായിരുന്നു വെളിപ്പെടുത്തല്‍. മുസദ്ദിഖ് ചെയ്ത അപരാധം, ബ്രിട്ടീഷ് ആംഗ്ലോ ഇറാനിയന്‍ കന്പനി ദേശസാല്‍ക്കരിച്ചതാണ്. 1979ലെ ഇസ്ലാമിക വിപ്ലവം വരെ പടിഞ്ഞാറന്‍ പാവ ഷാ പഹ്ലവി ഇറാന്‍ വാഴുന്ന പശ്ചാത്തലം ഇതാണ്. […]

1 10 11 12 13 14 18