കാണാപ്പുറം

എന്നിട്ടും മോഡി ചിറകു വിടര്‍ത്തി പറക്കുകയാണ്

മതേതരത്വത്തിന്റെ അന്തസ്സത്ത ‘മോഡിത്വ’യുടെ മുന്നില്‍ തലകുനിക്കുന്ന ഭീഷണമായ ഒരന്തരീക്ഷം ഇന്ന് ഗുജറാത്തിനു മാത്രമല്ല, ദേശീയ രാഷ്ട്രീയത്തിനും നേരെയാണ് വെല്ലുവിളി ഉയര്‍ത്തുന്നത്. ശാഹിദ് കേരളം സ്വതന്ത്ര ഇന്ത്യക്ക് നല്‍കിയ അമൂല്യ സംഭാവനയായ ‘ക്ഷീരപുരുഷന്‍’ വര്‍ഗീസ് കുര്യന്‍ ഈയിടെ അന്തരിച്ചപ്പോള്‍ ദേശീയ മാധ്യമങ്ങള്‍ ഓര്‍മിപ്പിച്ച ഒരു സംഭവമുണ്ടായിരുന്നു: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയില്‍ നിന്ന് കുര്യന്‍ ഏറ്റുവാങ്ങേണ്ടിവന്ന നന്ദികേടിന്റെയും നൃശംസതയുടെയും അനുഭവമായിരുന്നു അത്. 2004 ജനുവരിയിലായിരുന്നു സംഭവം. കുര്യന്റെ കര്‍മഭൂമിയും ‘അമുലിന്റെ’ ആസ്ഥാനവുമായ ഗുജറാത്തിലെ ആനന്ദില്‍ മുഖ്യമന്ത്രി മോഡിയോടൊപ്പം ഒരു […]

അധികാര ശക്തികള്‍ക്കിടയിലെ ബലിയാടായി മലാല

                    താലിബാനെതിരെ ഒരു പെണ്‍കുട്ടിയെ കവചമായി   പിടിച്ചത് ആ കുരുന്നിന്റെ ജീവന്‍ പണയം വെച്ചായിരുന്നു.  പഠിക്കാന്‍ മിടുക്കിയായ ഒരു കുട്ടിക്ക് ആവശ്യമായ എല്ലാ പ്രോത്സാഹനവും സുരക്ഷിതത്വവും നല്‍കുക എന്ന പ്രാഥമിക കര്‍ത്തവ്യം ഏറ്റെടുക്കുന്നതിനു പകരം താലിബാന്‍ വിരുദ്ധമുദ്രകള്‍ ചാര്‍ത്തി അവളെ തീവ്രവാദികളുടെ മുന്നില്‍ ഇട്ടുകൊടുക്കുകയായിരുന്നു അധികാരികള്‍. ശാഹിദ്                       […]

ഈജിപ്ത്; ഫറോവ മുതല്‍ മുര്‍സി വരെ

1.3 ബില്യണ്‍ ഡോളറിന്റെ സഹായം വീണ്ടുമുണ്ടാവുമെന്ന് ആവര്‍ത്തിക്കുമ്പോള്‍ അമേരിക്ക ഒന്നുറപ്പുവരുത്താന്‍ വിട്ടിട്ടുണ്ടാവില്ല; ഇസ്രയേലിന്റെ സുരക്ഷിതത്വം. ഇതി•ല്‍ തൊട്ടാല്‍ ഇഖ്വാനിന്ന് കൈറോ കയ്യൊഴിയേണ്ടിവരും, തീര്‍ച്ച ശാഹിദ് എണ്‍പത് വര്‍ഷത്തെ കാത്തിരിപ്പിനുശേഷം മുസ്ലിം ബ്രദര്‍ഹുഡ് എന്ന ‘ഇഖ്വാനുല്‍ മുസ്ലിമൂന്‍’ സംഘത്തിന് ഈജിപ്തിന്റെ ഭരണം കൈവന്നിരിക്കുന്നു. ഹസനുല്‍ ബന്നയും സയ്യിദ് ഖുതുബും സൈനബുല്‍ ഗസ്സാലിയും വിഭാവന ചെയ്ത മത രാഷ്ട്രമല്ല, മറിച്ച് കാലം തിരുത്തിപ്പഠിപ്പിച്ച സെക്കുലര്‍ ജനായത്തമാണ് ഇഖ്വാന്റെ രാഷ്ട്രീയാവതാരമായ ജസ്റിസ് ആന്റ് ഫ്രീഡം പാര്‍ട്ടി കാഴ്ചവെക്കാന്‍ പോകുന്നത്. തുര്‍ക്കിയില്‍ അര്‍ബക്കാന്റെ […]

അത്രക്ക് രോഗാതുരമാണോ ഇന്ത്യ?

ജനാധിപത്യ മതേതര വ്യവസ്ഥയിലൂടെ അധികാരം പിടിച്ചടക്കിയ മോഡിക്ക് ഇവിടുത്തെ ഭൂരിപക്ഷം വരുന്ന സുമനസ്സുകളെയും ഭരണഘടനയെയും മൂകസാക്ഷിയാക്കി നിറുത്തി എക്കാലവും വര്‍ഗീയത കൊണ്ട് അമ്മാനമാടാന്‍ മാത്രം രോഗാതുരമാണോ നമ്മുടെ നാട്ടിന്റെ രാഷ്ട്രീയാടിത്തറ? ശാഹിദ് 2014ലെ പൊതു തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരാണ് എന്ന കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം ഇതുവരെ മനസ്സ് തുറന്നിട്ടില്ല. എന്നാല്‍ മാധ്യമങ്ങള്‍ അവതരിപ്പിക്കുന്ന വീറുറ്റ ഒരു പോരാട്ട ചിത്രത്തില്‍ ഒരു ഭാഗത്ത് രാഹുല്‍ഗാന്ധിയാണെങ്കില്‍ മറുഭാഗത്തുള്ളത് നരേന്ദ്രമോഡിയാണ്. എല്‍ കെ അദ്വാനിയാണോ മോഡിയാണോ കാവിരാഷ്ട്രീയത്തെ ഇന്ദ്രപ്രസ്ഥത്തില്‍ […]

പ്രവാചകനിന്ദ; അവരുടെ ഭ്രാന്തും 'നമ്മുടെ' ചാവേറുകളും

പ്രവാചകനോടുള്ള സ്നേഹാദരവുകള്‍ പ്രകടിപ്പിക്കാനാണോ സ്ത്രീകളടക്കം തെരുവില്‍ അലറുന്നത്? ജീവിതത്തിലുടനീളം പ്രവാചകനെ മറന്നവര്‍ക്ക് ആ നിത്യതേജസ്വിയുടെ പേരില്‍ ചാവേറാവാന്‍ എന്തവകാശം? ജനമനസ്സുകള്‍ പകുത്ത് നേട്ടങ്ങള്‍ കൊയ്യാന്‍ നില്‍ക്കുന്നവരുടെ ഗൂഡാലോചനകള്‍ക്ക് തലവെക്കുന്ന ‘സലഫീ’ മനഃസ്ഥിതിയാണ് തീവ്രവാദത്തിന്റെ ഇന്ധനം. അതുതന്നെയാണ് സാമ്രാജ്യത്വത്തിന്റെ ഗതിവേഗവും. ശാഹിദ് ‘ഇന്നസന്‍സ് ഓഫ് മുസ്ലിം’ എന്ന വിവാദ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ച ദുശ്ശക്തികളുടെ യഥാര്‍ത്ഥ ഉദ്ദേശ്യമെന്താണ്? ഈജിപ്തില്‍ നിന്ന് അമേരിക്കയില്‍ കുടിയേറിപ്പാര്‍ത്ത സാംബസിലി എന്ന കോപ്റ്റിക്ക് ക്രിസ്ത്യാനിയുടെ തലതിരിഞ്ഞ ചിന്ത മാത്രമാണോ ഇത്? പ്രവാചകനെ നിന്ദിക്കാനും വിശ്വാസികളെ […]