കാണാപ്പുറം

ഹാദിയാ, നീ കരയരുത്

ഹാദിയാ, നീ കരയരുത്

കോട്ടയം വൈക്കം സ്വദേശികളായ അശോകന്‍െയും പൊന്നമ്മയുടെയും ഏക മകള്‍ അഖിലയാണ് ദേശീയതലത്തില്‍ കോളിളക്കം സൃഷ്ടിക്കുന്ന ഹാദിയ കേസിലെ വിവാദനായിക. അഖിലയാവട്ടെ ഹാദിയയാവട്ടെ അവളെ കൊച്ചനുജത്തിയായാണ് ശാഹിദ് കാണുന്നത്. വിശ്വാസം എന്നത് മനസ്സിന്റെ തേട്ടമാണ്. അവളും പടച്ചതമ്പുരാനും തമ്മിലുള്ള മാനസിക വിനിമയത്തിന്റെ ആകത്തുകയാണ് വിശ്വാസപരമായ ഹൃദയദാര്‍ഢ്യം. അഖില എന്ന ഹോമിയോ വിദ്യാര്‍ഥി സേലത്ത് പഠിച്ചുകൊണ്ടിരിക്കെ റൂംമേറ്റുകളായ ജസീനഫസീന സഹോദരിമാരുടെ ജീവിതം കണ്ട് മുസ്‌ലിം സംസ്‌കാരത്തിലേക്ക് ആകര്‍ഷിക്കപ്പെടുകയും ഒടുവില്‍ ഇസ്‌ലാം ആശ്ലേഷിക്കുകയും ചെയ്തത് ആകാശം ഇടിഞ്ഞുവീഴുന്ന സംഭവമായി സാമാന്യബുദ്ധിയുള്ളവര്‍ കാണില്ല. […]

ചേറ്റില്‍ മുങ്ങിയ താമര

ചേറ്റില്‍ മുങ്ങിയ താമര

‘ലവ് ജിഹാദി’ല്‍നിന്ന് ഹിന്ദു പെണ്‍കിടാങ്ങളെ എങ്ങനെ സംരക്ഷിക്കാം എന്നതിനെ കുറിച്ച് സമുദായത്തെ ഉദ്‌ബോധനം ചെയ്യുന്ന തൃശൂരില്‍നിന്നുള്ള ഒരു ആര്‍.എസ്.എസുകാരന്റെ വോയ്‌സ് മെസേജ് അടുത്ത കാലത്ത് സമൂഹമാധ്യമങ്ങളിലൂടെ നാടാകെ പ്രചരിക്കുകയുണ്ടായി. ഹിന്ദു പെണ്‍കുട്ടികള്‍ മുസ്‌ലിം ‘ചെറുക്കന്മാരുടെ’ വലയില്‍ എങ്ങനെയാണ് കുടുങ്ങുന്നത് എന്നതിനെ കുറിച്ച് ‘ആധികാരിക’മായി ക്ലാസെടുക്കുന്ന അദ്ദേഹം ഊന്നിപ്പറയുന്ന ഒരുകാര്യം മോട്ടോര്‍ സൈക്കിളില്‍ ചെത്തിനടക്കുന്ന മുസ്‌ലിം യുവാക്കളെ കാണുമ്പോള്‍ നമ്മുടെ പെണ്‍കുട്ടികള്‍ വല്ലാതെ ആകൃഷ്ടരാവുന്നു എന്നാണ്. ഹിന്ദു യുവാക്കള്‍ക്കും മോട്ടോര്‍ ബൈക്കുകള്‍ കാശ് കൊടുത്ത് വാങ്ങി ചെത്തിനടന്നുകൂടേ എന്ന […]

മൂസിലിന്റെ തകര്‍ച്ച ഓര്‍മിപ്പിക്കുന്നത്

മൂസിലിന്റെ തകര്‍ച്ച ഓര്‍മിപ്പിക്കുന്നത്

മാര്‍ഷല്‍ ലിയോട്ടി എന്ന ചരിത്രകാരന്‍ മുസ്‌ലിം ലോകത്തെ ഉപമിച്ചത് വലിയൊരു തകരച്ചെണ്ടയോടാണ്. അതിന്റെ ഏതെങ്കിലുമൊരു ഭാഗത്ത് മുട്ടിയാല്‍ എല്ലാഭാഗത്തും അനുരണനങ്ങള്‍ അനുഭവപ്പെടും. മുസ്‌ലിം ലോകത്ത് എവിടെയെങ്കിലും വല്ല സംഭവവും ഉണ്ടായാല്‍ ലോകത്തിന്റെ ഏത് കോണിലുള്ള മുസ്‌ലിം സമൂഹത്തിലും അതിന്റെ അലയൊലി കേള്‍ക്കാമെന്ന് സാരം. കാരണം, മറ്റൊരു മതസമൂഹത്തിലും കാണാന്‍ സാധിക്കാത്ത ഏകരൂപമായ മനോഘടനയും ഐക്യവും മുസ്‌ലിം സമൂഹത്തിന്റെ ജൈവിക സവിശേഷതയാണത്രെ. ഈ നിരീക്ഷണത്തിലെ വാസ്തവികത പരിശോധിക്കുന്നതിനു ഭൂതവും വര്‍ത്തമാനവും നിവര്‍ത്തിപ്പിടിക്കാന്‍ തുനിയുന്നതിനു പകരം, കണ്‍മുമ്പിലെ അനുഭവസാക്ഷ്യങ്ങളെ തിരിച്ചറിവിന്റെ […]

‘എന്റെ പേരില്‍ വേണ്ട’ എന്ന് വിളിച്ചുപറയാന്‍ എന്തിന് മടിക്കണം?

‘എന്റെ പേരില്‍ വേണ്ട’ എന്ന് വിളിച്ചുപറയാന്‍ എന്തിന് മടിക്കണം?

രാജ്യതലസ്ഥാനത്ത് എല്ലാ വര്‍ഗങ്ങളും വംശങ്ങളും സ്ത്രീകളും കുട്ടികളും ഉള്ളവരും ഇല്ലാത്തവരും സന്ധിക്കുന്ന ഒരിടമാണ് ജന്തര്‍ മന്ദര്‍. രാപ്പകല്‍ ഭേദമന്യേ അവിടം ശബ്ദായമാനമാകുന്നത് പരാതികളും പ്രതിഷേധങ്ങളും പരിഭവങ്ങളുമായി എത്തുന്നവരുടെ അലമുറകള്‍ കൊണ്ടാണ്. ഇക്കഴിഞ്ഞ ജൂണ്‍ 28 ബുധനാഴ്ച ജന്തര്‍മന്ദര്‍ അത്യപൂര്‍വമായൊരു സംഗമം കൊണ്ട് ലോകശ്രദ്ധ പിടിച്ചുപറ്റി. കക്ഷിപക്ഷം മറന്ന് കുറെ മനുഷ്യര്‍രാഷ്ട്രീയ നേതാക്കളും എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും മാധ്യമക്കാരും സാധാണരക്കാരുമൊക്കെ തടിച്ചുകൂടി. അവര്‍ കൈയിലേന്തിയ പ്ലക്കാര്‍ഡുകളിലെ അക്ഷരങ്ങളില്‍ ലോകത്തിന്റെ കണ്ണു തറച്ചുനിന്നു. : Break the Silence (മൗനം […]

ഫലസ്തീനികളെ വിട്ട് ഇന്ത്യ ഇസ്രായേലിനെ ആശ്ലേഷിക്കുമ്പോള്‍

ഫലസ്തീനികളെ വിട്ട് ഇന്ത്യ ഇസ്രായേലിനെ ആശ്ലേഷിക്കുമ്പോള്‍

സയണിസ്റ്റ് പ്രസ്ഥാനം സ്വപനത്തില്‍ കണ്ട ‘വാഗ്ദത്ത ഭൂമിയില്‍ ‘ യഹൂദര്‍ക്ക് അവരുടേതായ ഒരു രാഷ്ട്രം എന്ന ആശയം സാക്ഷാത്കരിക്കപ്പെടുന്നത് 1917നവംബര്‍ രണ്ടിനു അന്നത്തെബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ആര്‍തര്‍ ജെയിംസ് ബാല്‍ഫര്‍ ബ്രിട്ടീഷ് സയണിസ്റ്റ് ഫെഡറേഷന്‍ പ്രസിഡന്റ് റോത്‌സ്‌ചൈല്‍ഡിനു എഴുതിയ ഒരു കത്തോടെയാണ്. ബ്രിട്ടീഷ് മന്ത്രിസഭ 1917 ഒക്‌ടോബര്‍ 31നു അംഗീകരിച്ച ആ കത്ത് 1922 ജൂലൈ 24നു ലീഗ് ഓഫ് നേഷന്‍സ് ( ഐക്യരാഷ്ട്രസഭയുടെ മുന്‍ അവതാരം ) സ്വീകരിച്ചതോടെ ഫലസ്തീന്റെ നിയന്ത്രണം ബ്രിട്ടീഷ് ഭരണകൂടത്തിന്റെ അധീനതയിലേക്ക് […]