കരിയര്‍ ക്യൂസ്

ബാര്‍ക് ട്രെയിനിംഗ് സ്‌കൂളില്‍ പരിശീലനത്തിന് അപേക്ഷിക്കാം

ബാര്‍ക് ട്രെയിനിംഗ് സ്‌കൂളില്‍ പരിശീലനത്തിന് അപേക്ഷിക്കാം

രാജ്യത്ത് ആണവോര്‍ജ വികസന, ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്ന ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററിനു(ബാര്‍ക്) കീഴിലുള്ള ട്രെയിനിംഗ് സ്‌കൂളില്‍ ട്രെയിനി സയന്റിഫിക് ഓഫീസറാകാന്‍ ശാസ്ത്ര പ്രതിഭകള്‍ക്ക് അവസരം. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആണവോര്‍ജ മന്ത്രാലയത്തിനു കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ ഉയര്‍ന്ന ശമ്പളത്തോടെ നിയമനം ലഭിക്കും. ആധുനിക സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സൗകര്യമാണ് ഇതിലൂടെ ലഭിക്കുന്നത്. പരിശീലന കാലയളവില്‍ മികവു പുലര്‍ത്തുന്നവരെ കല്‍പിത സര്‍വകലാശാലാ പദവിയുള്ള ഹോമി ഭാഭാ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എംടെക് അല്ലെങ്കില്‍ എംഫില്‍ […]

ബിസിനസ് അനലിറ്റിക്‌സില്‍ പി.ജി. ഡിപ്ലോമ

ബിസിനസ് അനലിറ്റിക്‌സില്‍ പി.ജി. ഡിപ്ലോമ

കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, ഖരഗ്പുരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ മൂന്ന് മുന്‍നിര സ്ഥാപനങ്ങള്‍ സംയുക്തമായി നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ബിസിനസ് അനലിറ്റിക്‌സ് പ്രോഗ്രാമിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വലിയ അളവിലുള്ള വിവരങ്ങള്‍ ശേഖരിച്ച് സാംഖ്യക തത്വങ്ങള്‍ ഉപയോഗിച്ച് അവ വിശകലനംചെയ്ത്, ഒരു സംവിധാനത്തിന്റെ രീതി മനസിലാക്കുക, ഭാവിസൂചനകള്‍ കണ്ടെത്തുക തുടങ്ങിയ മേഖലയുമായി ബന്ധപ്പെട്ട പഠനങ്ങളാണ് ബിസിനസ് അനലിറ്റിക്‌സ്. മള്‍ട്ടിനാഷണല്‍ കമ്പനികളിലും പ്രാദേശിക കമ്പനികളിലും തൊഴില്‍സാധ്യതയുള്ള […]

ബയോളജി ഉപരിപഠനത്തിന് സംയുക്ത പ്രവേശന പരീക്ഷ

ബയോളജി ഉപരിപഠനത്തിന് സംയുക്ത പ്രവേശന പരീക്ഷ

നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സസും (എന്‍.സി.ബി.എസ്) ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബയോളജിക്കല്‍ സയന്‍സസും (ഡി.ബി.എസ്) സംയുക്തമായി നടത്തുന്ന ജോയിന്റ് ഗ്രാജ്വേറ്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ ഇന്‍ ബയോളജി ആന്റ് ഇന്റര്‍ ഡിസിപ്ലിനറി ലൈഫ് സയന്‍സസ് (ജെ.ജി.ഇ.ഇ.ബി.ഐ.എല്‍.എസ്) ഡിസംബര്‍ ഒമ്പതിനു രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. നവംബര്‍ 12നകം അപേക്ഷിക്കണം. ജീവനുള്ള പദാര്‍ത്ഥങ്ങളിലെ ഭൗതിക-രാസ ഘടകങ്ങളെക്കുറിച്ചു പഠിക്കുന്നതിനുള്ള ഇന്റര്‍ ഡിസിപ്ലിനറി ബയോളജി പ്രോഗ്രാമില്‍ പങ്കാളികളാകാനും സൗകര്യമുണ്ട്. രാജ്യത്തെ പതിനഞ്ചു മുന്‍നിര ഗവേഷണ സ്ഥാപനങ്ങള്‍ […]

ശ്രീ ചിത്രയില്‍ വിവിധ കോഴ്‌സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ശ്രീ ചിത്രയില്‍ വിവിധ കോഴ്‌സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി നടത്തുന്ന പോസ്റ്റ് ഡോക്ടറല്‍, പിജി, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് സ്വന്തമായും മറ്റു പ്രമുഖസ്ഥാപനങ്ങളുമായി സഹകരിച്ചും നടത്തുന്ന കോഴ്‌സുകളാണിവ. ഒക്ടോബര്‍ 10നകം അപേക്ഷിക്കണം. നവംബര്‍ ആദ്യവാരമാണു പ്രവേശനപരീക്ഷ. ശ്രീചിത്രയോടനുബന്ധിച്ചുള്ള അച്യുതമേനോന്‍ സെന്റര്‍ മാത്രമാണു പരീക്ഷാകേന്ദ്രം. പോസ്റ്റ് ഡോക്ടറല്‍ കോഴ്‌സുകള്‍: ഡി.എം. (കാര്‍ഡിയോളജി, ന്യൂറോളജി. ന്യൂറോ ഇമേജിംഗ്, കാര്‍ഡിയോ തൊറാസിക് ആന്‍ഡ് വാസ്‌കുലാര്‍ അനസ്‌തേഷ്യ, ന്യൂറോ അനസ്‌തേഷ്യ), എം.സി.എച്ച്. (കാര്‍ഡിയോ വാസ്‌കുലാര്‍ ആന്‍ഡ് […]

ഗേറ്റ് ഫെബ്രുവരിയില്‍;അപേക്ഷ സെപ്തംബര്‍ ഒന്നുമുതല്‍

ഗേറ്റ് ഫെബ്രുവരിയില്‍;അപേക്ഷ സെപ്തംബര്‍ ഒന്നുമുതല്‍

എന്‍ജിനിയറിംഗ് ബിരുദധാരികള്‍ക്ക് ഉപരിപഠനത്തിനുള്ള യോഗ്യതാപരീക്ഷയായ ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനിയറിംഗ് (ഗേറ്റ്) 2019 ഫെബ്രുവരിയില്‍ നടത്തും. സ്‌കോളര്‍ഷിപ്പോടെയുള്ള എം.ടെക്ക് പഠനത്തിനും ചില പൊതുമേഖലാസ്ഥാപനങ്ങളില്‍ ഉദ്യോഗത്തിനും ഗേറ്റ് സ്‌കോറാണ് മാനദണ്ഡം. മൂന്നു വര്‍ഷമാണ് ഗേറ്റ് സ്‌കോറിന്റെ സാധുത. നിരവധി പൊതുമേഖലാ സ്ഥാപനങ്ങള്‍ റിക്രൂട്ട്‌മെന്റിന് ഗേറ്റ് സ്‌കോര്‍ ഉപയോകുന്നുണ്ട്. എന്‍ജിനിയറിംഗ്/സയന്‍സ് മേഖലകളില്‍ 24 വിഷയങ്ങളിലാണ് പരീക്ഷ നടത്തുന്നത്. ഒരാള്‍ക്ക് ഒരു വിഷയത്തിലെ പരീക്ഷയേ അഭിമുഖീകരിക്കാനാകൂ. എഴുതേണ്ട പേപ്പര്‍ ഏതെന്ന് അപേക്ഷകരാണ് തീരുമാനിക്കേണ്ടത്. അവര്‍ ചേരാന്‍ ഉദ്ദേശിക്കുന്ന കോഴ്‌സ്, ജോലിമേഖല, […]

1 2 3 9