കരിയര്‍ ക്യൂസ്

ഡല്‍ഹി യൂണിവേഴ്സിറ്റി ബിരുദ കോഴ്സുകളുടെ പറുദീസ

ഡല്‍ഹി യൂണിവേഴ്സിറ്റി ബിരുദ കോഴ്സുകളുടെ പറുദീസ

ഇന്ത്യയിലെ ഏറ്റവും മികച്ച ബിരുദ കോഴ്സുകള്‍ കൊണ്ടനുഗ്രഹീതമാണ് ഡല്‍ഹി യൂണിവേഴ്സിറ്റി. പ്ലസ്ടു കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് അനുയോജ്യമായ നൂറുകണക്കിന് ഡിഗ്രി കോഴ്സുകളാണ് ഡിയുവിന്‍റെ വിവിധ കോളേജുകളിലുള്ളത്. നിലവാരമുള്ള അധ്യാപനവും മികച്ച അക്കാദമിക സൗകര്യങ്ങളും കൊണ്ട് ഇന്ത്യയിലെ ഏറ്റവും നല്ല സര്‍വ്വകലാശാല എന്ന ഖ്യാതി ഇപ്പോള്‍ ഇന്ത്യയുടെ ഓക്സ്ഫഡ് എന്നറിയപ്പെടുന്ന ഡല്‍ഹി യൂണിവേഴ്സിറ്റിക്കാണുള്ളത്. ഡിയുവിലെ വിവിധ ബിരുദ കോഴ്സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. അവസാന തിയ്യതി ജൂണ്‍ 16. ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശന മാനദണ്ഡങ്ങള്‍ തീര്‍ത്തും ലളിതമാണ്. മറ്റ് കേന്ദ്ര സര്‍വ്വകലാശാലകളിലേതു […]

കാമ്പസിന്‍റെ മതവും കാമ്പസിലെ മതവും

കാമ്പസിന്‍റെ മതവും  കാമ്പസിലെ മതവും

രണ്ടു വര്‍ഷം മുന്പാണ് സംഭവം. ഡല്‍ഹി യൂണിവേഴ്സിറ്റി കാന്പസില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഉത്പതിഷ്ണുവിഭാഗം വിളിച്ചു ചേര്‍ത്ത ഹല്‍ഖയാണ് വേദി. കേരളത്തില്‍ നിന്നെത്തിയ, പ്രസ്ഥാനത്തിന്‍റെ സംസ്ഥാന നേതാവാണ് മുഖ്യാതിഥി. ഇസ്റാഈലും ഫലസ്തീനുമൊക്കെ കടന്നുവന്ന്, രാഷ്ട്രീയ ഇസ്ലാമിലൂടെ, കാന്പസ് ജീവിതത്തിലെ മതജീവിതത്തെക്കുറിച്ച് പറഞ്ഞു തീര്‍ത്ത്, നേതാവ് വിദ്യാര്‍ത്ഥികള്‍ക്ക് സംശയങ്ങള്‍ ചോദിക്കാന്‍ അവസരം നല്‍കി. സമര്‍ത്ഥനായ ഒരു വിദ്യാര്‍ത്ഥി എഴുന്നേറ്റു നിന്ന് ചോദിച്ചു ഇവിടെയൊക്കെ കാന്പസില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം ഹസ്തദാനം ചെയ്താണ് അഭിസംബോധന ചെയ്യാറുള്ളത്. സലാം പറയുന്പോള്‍ പോലും അങ്ങനെയാണ്. ഇതിന്‍റെ […]

ഈ വാതിലുകള്‍ നിങ്ങളെങ്കിലും തുറന്നേ പറ്റൂ

ഈ വാതിലുകള്‍  നിങ്ങളെങ്കിലും തുറന്നേ പറ്റൂ

സാധാരണ ഗതിയില്‍ പത്താം ക്ലാസ് കഴിഞ്ഞാല്‍ ഒരു വിദ്യാര്‍ത്ഥിക്ക് മൂന്ന് സ്കീമുകളില്‍ ഏതെങ്കിലും ഒന്നില്‍ പ്ലസ് വണ്ണിന് ചേരാം. സയന്‍സ് , കൊമേഴ്സ്, ഹ്യുമാനിറ്റീസ്. പക്ഷേ ഏതില്‍ ചേരും? ഏതാ നല്ലത്? ഇത്തരം ചിന്തകള്‍ ശരിയല്ല. ഓരോന്നിനും അതിന്‍റേതായ ഗുണങ്ങളും പ്രത്യേകതകളുമുണ്ട് . കാരണം, ഇന്ത്യയിലെ അറിയപ്പെട്ട ചിന്തകരും പ്രഭാഷകരും എഴുത്തുകാരും രാഷ്ട്രീയക്കാരും ഹ്യുമാനിറ്റീസ് പശ്ചാത്തലമുള്ളവരാണ്. അതേ സമയം അറിയപ്പെട്ട കണ്ടുപിടുത്തങ്ങള്‍ നടത്തിയ പ്രഗത്ഭരായ ശാസ്ത്രജ്ഞര്‍ നമ്മുടെ രാജ്യത്തുണ്ട്. അവര്‍ സയന്‍സ് ഫീല്‍ഡില്‍ നിന്നുളളവരാണ് . ആഗോളതലത്തില്‍ […]

ഇപ്പോള്‍ അപേക്ഷിക്കാം

ഇപ്പോള്‍ അപേക്ഷിക്കാം

ഹൈദരാബാദ്, അസിംപ്രേംജി യൂണിവേഴ്സിറ്റികളില്‍ പ്രശസ്തമായ ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയിലെ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷാ ഫോം, പ്രോസ്പക്ടസ്, മറ്റു വിശദവിവരങ്ങള്‍ എന്നിവ www.uohyd.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷിക്കേണ്ട അവസാന തിയ്യതി ജനുവരി 3. ജനുവരി 20 മുതല്‍ ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. പ്രവേശനപരീക്ഷകള്‍ ഫെബ്രുവരി ഒന്ന് മുതല്‍ ഏഴുവരെ നടക്കും. ഈ വര്‍ഷം കോഴിക്കോട്ട് പരീക്ഷാ കേന്ദ്രമുണ്ട്. കൂടാതെ കൊച്ചി, അഹ്മദാബാദ്, ബാംഗ്ലൂര്‍, ഭോപ്പാല്‍, ചെന്നൈ, ഭുവനേശ്വര്‍, കോയന്പത്തൂര്‍, ഡല്‍ഹി, […]

കേന്ദ്ര സര്‍വ്വകലാശാലകളില്‍ പഠിക്കുന്നവരെ കാണാം

കേന്ദ്ര സര്‍വ്വകലാശാലകളില്‍ പഠിക്കുന്നവരെ കാണാം

കേന്ദ്രസര്‍വ്വകലാശാലകളിലും പ്രീമിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും എങ്ങനെ അഡ്മിഷന്‍ നേടാം? അവിടങ്ങളിലെ ബിരുദ, ബിരുദാനന്തര ബിരുദ ഗവേഷണ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ, ഇന്‍റര്‍വ്യൂ, സിലബസ്, തയ്യാറെടുപ്പ് തുടങ്ങിയവ അധികമാര്‍ക്കും അറിയില്ല. രാജ്യത്തിന്‍റെ വിവിധ നഗരങ്ങളില്‍ ഇത്തരം കോഴ്സുകള്‍ക്ക് ഇപ്പോള്‍ പഠിച്ചു കൊണ്ടിരിക്കുന്ന കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ എങ്ങനെയാണ് അവിടങ്ങളില്‍ അഡ്മിഷന്‍ നേടിയെടുത്തത് എന്ന അന്വേഷണവുമായി നമുക്ക് അവരില്‍ ചിലരെ കണ്ടുനോക്കാം. മുഹമ്മദ് അസ്ഹരി എം ഫില്‍, ജെഎന്‍യു, ഡല്‍ഹി “തിരൂരങ്ങാടി ബാപ്പു മുസ്ലിയാരുടെ അനുശോചന കവിതകള്‍ എന്ന വിഷയത്തില്‍ ഡല്‍ഹിയിലെ […]