കരിയര്‍ ക്യൂസ്

കേന്ദ്ര സര്‍വകലാശാലകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം

കേന്ദ്ര സര്‍വകലാശാലകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം

കാസര്‍കോട്ടെ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള ഉള്‍പ്പെടെ രാജ്യത്തെ 10 കേന്ദ്ര യൂണിവേഴ്‌സിറ്റികളിലും ബംഗളൂരുവിലെ ഡോ.ബി.ആര്‍. അംബേദ്കര്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലും അഡ്മിഷന് പൊതുപ്രവേശന പരീക്ഷ നടത്തുന്നു. സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റീസ് കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (സി.യു.സി.ഇ.ടി.) എന്നാണീ പരീക്ഷയുടെ പേര്. ഇന്റഗ്രേറ്റഡ്, ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്കും റിസര്‍ച്ച് പ്രോഗ്രാമുകളിലേക്കുമാണ് അഡ്മിഷന്‍. ഇന്റഗ്രേറ്റഡ് ബി.എ./ബി.എസ്‌സി., ബി.എഡ്., ഇന്റഗ്രേറ്റഡ് എം.എ., ഇന്റഗ്രേറ്റഡ് എം.ബി.എ., ഇന്റഗ്രേറ്റഡ് എം.ടെക്, ഇന്റഗ്രേറ്റഡ് എം.എസ്‌സി. ബി.എഡ്., ഇന്റഗ്രേറ്റഡ് ലോ, എംഎ, എം.എല്‍.ഐ.എസ്. സി., എം.എ./ എം.എസ്‌സി. […]

പ്രൊഫഷണല്‍ കോഴ്‌സുകള്‍ പ്രവേശനത്തിന് അവസരം

പ്രൊഫഷണല്‍ കോഴ്‌സുകള്‍ പ്രവേശനത്തിന് അവസരം

സംസ്ഥാനത്തെ എന്‍ജിനിയറിങ്, മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി എന്നിവയിലെ ബിരുദതല കോഴ്‌സുകളിലെ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. എന്‍ജിനിയറിങ്: പ്രവേശനപരീക്ഷയുടെയും പ്ലസ്ടു പരീക്ഷയുടെയും മാര്‍ക്കുകള്‍ തുല്യ അനുപാതത്തില്‍ കണക്കാക്കി തയാറാക്കുന്ന റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കും എന്‍ജിനിയറിങ് അഡ്മിഷന്‍. എന്‍ജിനിയറിങ് പ്രവേശന പരീക്ഷയ്ക്ക് രണ്ട് പേപ്പറുണ്ടാകും. ഇതില്‍ ആദ്യപേപ്പറില്‍ ഫിസിക്‌സില്‍നിന്നും 72 ചോദ്യങ്ങളും കെമിസ്ട്രിയില്‍നിന്നും 48 ചോദ്യങ്ങളും ഉണ്ടായിരിക്കും. രണ്ടാം പേപ്പറില്‍ മാത്തമാറ്റിക്‌സില്‍നിന്നും 120 ചോദ്യങ്ങളുണ്ടായിരിക്കും. പ്ലസ്ടുതലത്തിലുള്ള ചോദ്യങ്ങള്‍, ഒബജ്ക്ടീവ് മാതൃകയില്‍ മള്‍ട്ടിപ്പിള്‍ ചോയ്‌സ് രീതിയിലായിരിക്കും. പേപ്പര്‍ […]

ഉപരിപഠനത്തിന് ഇഫ്‌ളുവില്‍ ചേരാം

ഉപരിപഠനത്തിന് ഇഫ്‌ളുവില്‍ ചേരാം

ഹൈദരാബാദ് ആസ്ഥാനമായുള്ള ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റി (ഇഫ്‌ളു) ഇംഗ്ലീഷിലും വിദേശ ഭാഷകളിലും പി.എച്ച്.ഡി., എം.എ., ബി.എഡ്., ബി.എ. കോഴ്‌സുകള്‍ക്കും കമ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസത്തില്‍ മാസ്റ്റേഴ്‌സ് പ്രോഗ്രാമിനും അപേക്ഷ ക്ഷണിച്ചു. ഹൈദരാബാദ് മെയിന്‍ കാമ്പസിലും ഷില്ലോങ്, ലക്‌നൗ കാമ്പസുകളിലുമാണ് കോഴ്‌സ് നടത്തുന്നത്. ഫെബ്രുവരി 24, 25 തീയതികളിലാണ് പ്രവേശന പരീക്ഷ. ഫെബ്രുവരി ഏഴിനകം അപേക്ഷിക്കണം. ബിരുദ കോഴ്‌സുകള്‍: ബിഎ ഓണേഴ്‌സ് (ഇംഗ്ലീഷ്, അറബിക്, ഫ്രഞ്ച്, ജര്‍മന്‍, റഷ്യന്‍, സ്പാനിഷ്), ബാച്ചിലര്‍ ഇന്‍ കമ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം, […]

ഫുട്‌വെയര്‍ ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം

ഫുട്‌വെയര്‍ ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം

പാദരക്ഷ രൂപകല്പനയും ഉത്പാദനവും, ലെതര്‍ ഉത്പാദനങ്ങളുടെയും അനുബന്ധസാമഗ്രികളുടെയും രൂപകല്പനയും പഠനവിഷയമാകുന്ന വിവിധ ബിരുദബിരുദാനന്തര കോഴ്‌സുകളിലെ പ്രവേശനത്തിന് ഫുട്‌വെയര്‍ ഡിസൈന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് (എഫ്.ഡി.ഡി.ഐ.) അപേക്ഷ ക്ഷണിച്ചു. 2018-19 അധ്യയന വര്‍ഷം നടത്തുന്ന നാല് വര്‍ഷം ദൈര്‍ഘ്യമുള്ള ബാച്ചിലര്‍ ഓഫ് ഡിസൈന്‍ പ്രോഗ്രാം, ഫുട്‌വെയര്‍ ഡിസൈന്‍ ആന്‍ഡ് പ്രൊഡക്ഷന്‍, ലെതര്‍ ഗുഡ്‌സ് ആന്‍ഡ് അക്‌സസറി ഡിസൈന്‍, റീട്ടെയില്‍ ആന്‍ഡ് ഫാഷന്‍ മര്‍ക്കന്‍ഡൈസ്, ഫാഷന്‍ ഡിസൈന്‍ എന്നീ സ്‌പെഷ്യലൈസേഷനുകളിലാണ് പ്രവേശനം നല്‍കുന്നത്. രണ്ടുവര്‍ഷം ദൈര്‍ഘ്യമുള്ള മാസ്റ്റര്‍ ഓഫ് ഡിസൈന്‍ […]

മാനേജി’ല്‍ അഗ്രി- ബിസിനസ് മാനേജ്‌മെന്റ്

മാനേജി’ല്‍ അഗ്രി- ബിസിനസ് മാനേജ്‌മെന്റ്

ഹൈദരാബാദിലെ രാജേന്ദ്രനഗറില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രിക്കള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ മാനേജ്‌മെന്റ് (MANAGE) 2018-20 വര്‍ഷത്തിലെ അഗ്രി ബിസിനസ് മാനേജ്‌മെന്റ് പ്രോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ മാനേജ്‌മെന്റ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അഗ്രി ബിസിനസ് മേഖലയിലെ മികച്ച മാനേജര്‍മാരെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ പ്രോഗ്രാം എ.ഐ.സി.ടി.ഇ. അംഗീകരിച്ചിട്ടുണ്ട്. 2018 ജൂലൈയില്‍ ആരംഭിക്കുന്ന ഈ പ്രോഗ്രാം 5 മാസം വീതം ദൈര്‍ഘ്യമുള്ള 7 സെമസ്റ്ററുകളിലായി നടത്തും. കുറഞ്ഞത് 50 ശതമാനം മാര്‍ക്ക് അല്ലെങ്കില്‍ തത്തുല്യ […]