തളിരിലകള്‍

കുംഭശിരോമണികളറിയാന്‍

കുംഭശിരോമണികളറിയാന്‍

ഞങ്ങള്‍ വീട്ടിലെത്തുമ്പോഴേക്ക് ക്ഷീണിച്ച് വശംകെടുക മാത്രമല്ല, അങ്ങേയറ്റം വൈകിപ്പോയിരുന്നു. ഒരു പാര്‍ട്ടി സമ്മേളനം റോഡിലൊരുക്കിയ ജാഥ – ബാന്റു മേളങ്ങള്‍ സൃഷ്ടിച്ച വഴിതടസ്സത്തില്‍ പെട്ട് ഒരൊന്നര മണിക്കൂറോളം ഞങ്ങളുടെ വണ്ടി മുക്കിമുരണ്ടു. ഞാന്‍ വെച്ചുനീട്ടിയ നാടന്‍ നെല്ലിക്ക ജ്യൂസ് അവന്‍ ചുണ്ടില്‍ തൊടുവിച്ച് മാറ്റിവെച്ചു. എന്നാല്‍ ഇപ്പോള്‍ അവന്‍ ആറാമത്തെ അരിപ്പത്തിരിയും മുറിച്ചിട്ട് മീന്‍കറി പുരട്ടിയടിക്കുന്നതാണ് ഞാന്‍ കാണുന്നത്. മൂന്നര കയില്‍ നെയ്‌ച്ചോര്‍ അടിച്ചതിന് ശേഷമാണെന്നത് മറക്കരുത്. അന്തിപ്പാതിരയോടടുത്ത സമയത്ത് അവന്‍ ഇങ്ങനെ വാരിവലിച്ച് തിന്നുന്നതിലുള്ള അസഹിഷ്ണുത […]

വിദ്യാര്‍ത്ഥികളല്ല, അടിമകള്‍

വിദ്യാര്‍ത്ഥികളല്ല, അടിമകള്‍

കണ്ണൂരില്‍ വണ്ടിയിറങ്ങിയതും ഞാനവനോട് പറഞ്ഞു, നിനക്ക് യശ്വന്ത്പൂരിന് തിരിച്ച് പോവാം. ആദ്യം ടിക്കറ്റെടുത്ത് വെക്ക്. അര മണിക്കൂറുണ്ട്. നമുക്ക് എമ്മാറേയില്‍ പോയി ഒന്ന് ചൂടാക്കിവരാം. ഞാന്‍ ശ്രദ്ധിച്ചു, അവനെന്താ കഴിക്കുന്നതെന്ന്. നോക്കുമ്പോള്‍ ചിക്കന്‍ ഷവര്‍മയും മുസംബി ജ്യൂസും. ഞാനൊരു ദമ്മുചായയും ഇലയടയും (അരിനിര്‍മിത) കഴിച്ചു. മല്ലടിച്ചിട്ടും അവനെന്നെ പണം കൊടുക്കാനനുവദിച്ചില്ല. ഞാന്‍ മക്കളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഉണ്ടാകാറുള്ള ചില അനാവശ്യ ചെലവുകളെ പറ്റി കുറച്ച്കൂടെ സംസാരിച്ചു തുടങ്ങിയതായിരുന്നു. പക്ഷേ, അവന്റെ ഭാഗത്തു നിന്നുണ്ടായ ശ്രദ്ധക്കമ്മി കാരണം ഞാന്‍ […]

അറിവുശാലകളല്ല,അറവുശാലകള്‍

അറിവുശാലകളല്ല,അറവുശാലകള്‍

എല്ലാ വിളികളും അത്ര കാര്യത്തില്‍ ആയിക്കൊള്ളണമെന്നില്ലെന്ന് നിങ്ങള്‍ക്കെപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? ബസിലായിരിക്കുമ്പോള്‍, ക്ലാസിലായിരിക്കുമ്പോള്‍, സദസിലായിരിക്കുമ്പോള്‍ ചില ദീര്‍ഘ സുന്ദരമായ വിളികള്‍ വരും. ‘തിരക്കുണ്ടോ, സംസാരിച്ചുകൂടെ?’ എന്ന ആമുഖ ചോദ്യം, തുടര്‍ന്നുള്ള സംഭാഷണത്തിന്റെ ദൈര്‍ഘ്യഭീകരതയെ സൂചിപ്പിക്കുന്നു. ‘മീറ്റിംഗിലാണ്, പിന്നെ വിളിച്ചാല്‍ നന്നായിരുന്നു’ എന്ന് നിങ്ങള്‍ വിനയതുന്ദിലമായി മറുപടി പറയുന്നു. അത്യാവശ്യക്കാരനാണെങ്കില്‍ നിങ്ങളുടെ ഒഴിവു സമയം നോക്കി പിന്നെയും വിളിക്കും. അല്ലെങ്കില്‍, ആ വിളിയോടെ നിങ്ങള്‍ സലാമത്തായി. അധികവും, ഈ രണ്ടാം തരമാണ് ഉണ്ടാകാറ്, അല്ലേ? പറഞ്ഞ് വന്നത് ഞാനിപ്പോള്‍ അകപ്പെട്ടിരിക്കുന്ന […]

വെണ്ണമയത്തിലൊന്ന് സംസാരിച്ചുനോക്കൂ

വെണ്ണമയത്തിലൊന്ന് സംസാരിച്ചുനോക്കൂ

മുറ്റത്തെ ഒട്ടുമാവില്‍ മനോഹരമായ തളിരിലകള്‍ വിടര്‍ന്നു വന്നിരിക്കുന്നു! ഞാനതിന്റെ തരളഭംഗിയും, അതിലടങ്ങിയ ഇലാഹീയമായ ബോട്ടണോ-എന്‍ജിനീയറിംഗും സൂക്ഷ്മാംശത്തില്‍ നിരീക്ഷിക്കുകയാണ്. അപ്പോഴാണ് അടുക്കളയില്‍ നിന്ന് വിളി വന്നത്. ‘ഏയ് ഒന്നിങ്ങ് വന്ന് നോക്ക്യേ, ഇതെന്ത് കളിയാണ് ഈ കളിക്കുന്നത്.’ ചെന്ന് നോക്കുമ്പോള്‍ കളി കാണേണ്ടതു തന്നെ! അവള്‍ ചപ്പാത്തി പരത്തിച്ചുടുന്നു. ഇളയമോന്‍ അതിനെ അനുകരിച്ച്, അല്‍പാല്‍പമായി കുഴമാവ് ഇസ്‌ക്കി, ഇംഗ്ലീഷ് ഗുളിക വലിപ്പത്തില്‍ സമാന്തര ചപ്പാത്തി നിര്‍മാണം പൊടിപൊടിക്കുന്നു. പോട്ടെ, ചെറുതല്ലേ എന്ന് കരുതി മൂന്ന് പ്രാവശ്യം മാവെടുത്തപ്പോള്‍ അവള്‍ […]

ഇപ്പോള്‍ പുറത്തിറങ്ങേണ്ട ,ചെറുപ്പക്കാര്‍ കാത്തുനില്‍ക്കുന്നുണ്ട്

ഇപ്പോള്‍ പുറത്തിറങ്ങേണ്ട ,ചെറുപ്പക്കാര്‍ കാത്തുനില്‍ക്കുന്നുണ്ട്

ഇക്കഴിഞ്ഞ റമളാന്‍ ഇരുപത്തിരണ്ടിനാണോ അതോ ഇരുപത്തി മൂന്നിനാണോ എന്നുറപ്പില്ല, ഒരു സുഹൃത്തിന്റെ പെങ്ങള്‍ക്ക് പുതിയാപ്പിള അന്വേഷണവുമായി ബന്ധപ്പെട്ട് കൂത്തുപറമ്പിനടുത്ത് ഒരിടത്ത് ഞാനെത്തിപ്പെടുന്നു. തറാവീഹിന് പള്ളിയില്‍ എത്തിനോക്കുമ്പോള്‍, എന്റെ ഒരു മുന്‍പരിചയക്കാരനാണ് ഇമാമവര്‍കള്‍. എന്നെ കണ്ടപാടേ, ‘എന്തായാലും ഇന്ന് രാത്രി തറാവീഹിന് ശേഷം നിങ്ങള്‍ ഒരര മണിക്കൂര്‍ പ്രസംഗിക്കണം’ എന്ന് പറഞ്ഞ് എന്നെ കുരുക്കിക്കളഞ്ഞു. ‘ഞാനൊക്കെ പ്രസംഗിച്ചിട്ട് എന്ത് കാര്യമാണ്, നിങ്ങളെ പോലുള്ളവരാവുമ്പോള്‍ നല്ല കാമ്പുള്ള കാര്യങ്ങള്‍ പറയുമല്ലോ. മാത്രവുമല്ല നിങ്ങളുടെ ‘തളിരിലകള്‍’ സ്ഥിരമായി വായിക്കുന്ന കുറേ ആളുകളുണ്ടിവിടെ’ […]

1 2 3 6