തളിരിലകള്‍

മക്കളെ പഠിപ്പിക്കാന്‍ എത്ര ഉറുപ്യ വേണ്ടിവരും?

മക്കളെ പഠിപ്പിക്കാന്‍ എത്ര ഉറുപ്യ വേണ്ടിവരും?

ഒരു ഉസ്താദിനെ പറ്റിയാണ് പറഞ്ഞുതുടങ്ങുന്നത്. അത്യാവശ്യം പ്രസംഗിക്കും. കാറിലാണ് യാത്ര. മാന്യമായ വീട്. ശമ്പളത്തിന് പുറമെ, നിത്യവരുമാനത്തിന്റെ മറ്റെന്തെങ്കിലും ഏര്‍പ്പാടുള്ളതായി അറിവില്ല. പതിനേഴ് വര്‍ഷമായി ഒറ്റയൊരിടത്താണ് സേവനം. നാട്ടുകാര്‍ക്കയാള്‍ ജീവാണ്. പേരും ഊരും വിലാസവും പറഞ്ഞാല്‍ നിങ്ങള്‍ക്ക് പിടികിട്ടുമായിരിക്കും-ആയതിനാലാണ് മറച്ചുപറയുന്നത്! ഷംസീറിന്റെ നിയോജകമണ്ഡലത്തിലാണ് ജോലി എന്ന ക്ലൂ മാത്രം ഇപ്പോള്‍ തരാം. മൂന്നില്‍ മൂത്ത രണ്ട് മക്കള്‍ പഠിക്കുന്നത് രണ്ട് ദഅ്‌വ കോളജുകളിലാണ്. ചോട്ട, ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജിലും. ആളെ നേരത്തെ പരിചയമുണ്ടെങ്കിലും വ്യക്തികുടുംബ വിശേഷങ്ങളിലേക്ക് ആഴത്തിലിറങ്ങിയത് […]

ബി പി എല്‍ ആത്മീയത

ബി പി എല്‍ ആത്മീയത

ആളിനെക്കാളും ആശയത്തെ മഹത്വപ്പെടുത്തുക വഴി ജമാഅത്തിനും സമാന്തര ആശയധാരകള്‍ക്കും നഷ്ടപ്പെടുന്നത്, ആത്മീയതയുടെ വമ്പന്‍ അനുഭവലോകമാണ്. അതൊരാളെ പറഞ്ഞ് തിരിയിച്ച് കൊടുക്കുക എന്നത് കുടുക്ക് പിടിച്ച ഒരു വേലയാണ്. ആയതിനാല്‍ നമുക്ക് വേറൊരു വഴിയിലൂടെ അതിനെ സമീപിച്ച് നോക്കാം. ഞാന്‍ നാല് പേരുടെ പേര്‍ പറയാം. പൗലോ കൊയ്ലോ, എ പി ജെ കലാം, ഹുസൈന്‍ ബോള്‍ട്ട്, വാന്‍ഗോഗ്. എന്താണ് ഇവരെ വ്യത്യസ്തരാക്കുന്നത്? മറ്റാര്‍ക്കും അശേഷം പിടുത്തമില്ലാത്ത മേഖലകളില്‍ എത്തിച്ചേര്‍ന്നു എന്നതാണോ? അതോ അവരവരുടെ ഫീല്‍ഡുകളിലുള്ള ലക്ഷക്കണക്കിന് ആളുകളെ […]

ആളാണോ ആശയമാണോ പ്രധാനം?

ആളാണോ ആശയമാണോ പ്രധാനം?

നിങ്ങള്‍ ചെയ്യുന്ന ഒരു വേല- അത് എഴുത്താവട്ടെ, പ്രസംഗമാകട്ടെ, ഉപ്പുമാവ് വെക്കലാവട്ടെ, പാമ്പിനെ കൊല്ലലാവട്ടെ, കള്ളന്റെ പെഞ്ചിക്ക് വീശലാവട്ടെ- ചെയ്തത് നന്നായി എന്ന് നിങ്ങള്‍ക്ക് തോന്നി എന്ന് വെക്കുക. പക്ഷേ, നിങ്ങളുടെ വിചാരത്തിന് വിപരീതമായി ആളുകള്‍ നിങ്ങളെ കുറ്റപ്പെടുത്താന്‍ ഓങ്ങുകയാണെന്നും വെക്കുക. സ്വാഭാവികമായും നിങ്ങളപ്പോള്‍ പുറത്ത് പറയുക. ‘ആ, പോരായ്മ എന്താന്ന്ച്ചാ.. തുറന്ന് പറയണം, അതാണെനിക്കിഷ്ടം. പറഞ്ഞാലല്ലേ തിരുത്താന്‍ പറ്റൂ’ എന്നൊക്കെയാണെങ്കിലും നിങ്ങളുടെ ഉള്ളില്‍ എരിവ് കുത്തിയിറങ്ങുകയാവും, അല്ലേ? ഇനി തിരിച്ച് അതേ പറ്റി പലരായി പലപ്പോഴായി […]

കുംഭശിരോമണികളറിയാന്‍

കുംഭശിരോമണികളറിയാന്‍

ഞങ്ങള്‍ വീട്ടിലെത്തുമ്പോഴേക്ക് ക്ഷീണിച്ച് വശംകെടുക മാത്രമല്ല, അങ്ങേയറ്റം വൈകിപ്പോയിരുന്നു. ഒരു പാര്‍ട്ടി സമ്മേളനം റോഡിലൊരുക്കിയ ജാഥ – ബാന്റു മേളങ്ങള്‍ സൃഷ്ടിച്ച വഴിതടസ്സത്തില്‍ പെട്ട് ഒരൊന്നര മണിക്കൂറോളം ഞങ്ങളുടെ വണ്ടി മുക്കിമുരണ്ടു. ഞാന്‍ വെച്ചുനീട്ടിയ നാടന്‍ നെല്ലിക്ക ജ്യൂസ് അവന്‍ ചുണ്ടില്‍ തൊടുവിച്ച് മാറ്റിവെച്ചു. എന്നാല്‍ ഇപ്പോള്‍ അവന്‍ ആറാമത്തെ അരിപ്പത്തിരിയും മുറിച്ചിട്ട് മീന്‍കറി പുരട്ടിയടിക്കുന്നതാണ് ഞാന്‍ കാണുന്നത്. മൂന്നര കയില്‍ നെയ്‌ച്ചോര്‍ അടിച്ചതിന് ശേഷമാണെന്നത് മറക്കരുത്. അന്തിപ്പാതിരയോടടുത്ത സമയത്ത് അവന്‍ ഇങ്ങനെ വാരിവലിച്ച് തിന്നുന്നതിലുള്ള അസഹിഷ്ണുത […]

വിദ്യാര്‍ത്ഥികളല്ല, അടിമകള്‍

വിദ്യാര്‍ത്ഥികളല്ല, അടിമകള്‍

കണ്ണൂരില്‍ വണ്ടിയിറങ്ങിയതും ഞാനവനോട് പറഞ്ഞു, നിനക്ക് യശ്വന്ത്പൂരിന് തിരിച്ച് പോവാം. ആദ്യം ടിക്കറ്റെടുത്ത് വെക്ക്. അര മണിക്കൂറുണ്ട്. നമുക്ക് എമ്മാറേയില്‍ പോയി ഒന്ന് ചൂടാക്കിവരാം. ഞാന്‍ ശ്രദ്ധിച്ചു, അവനെന്താ കഴിക്കുന്നതെന്ന്. നോക്കുമ്പോള്‍ ചിക്കന്‍ ഷവര്‍മയും മുസംബി ജ്യൂസും. ഞാനൊരു ദമ്മുചായയും ഇലയടയും (അരിനിര്‍മിത) കഴിച്ചു. മല്ലടിച്ചിട്ടും അവനെന്നെ പണം കൊടുക്കാനനുവദിച്ചില്ല. ഞാന്‍ മക്കളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഉണ്ടാകാറുള്ള ചില അനാവശ്യ ചെലവുകളെ പറ്റി കുറച്ച്കൂടെ സംസാരിച്ചു തുടങ്ങിയതായിരുന്നു. പക്ഷേ, അവന്റെ ഭാഗത്തു നിന്നുണ്ടായ ശ്രദ്ധക്കമ്മി കാരണം ഞാന്‍ […]

1 2 3 6