തളിരിലകള്‍

അറിവുശാലകളല്ല,അറവുശാലകള്‍

അറിവുശാലകളല്ല,അറവുശാലകള്‍

എല്ലാ വിളികളും അത്ര കാര്യത്തില്‍ ആയിക്കൊള്ളണമെന്നില്ലെന്ന് നിങ്ങള്‍ക്കെപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? ബസിലായിരിക്കുമ്പോള്‍, ക്ലാസിലായിരിക്കുമ്പോള്‍, സദസിലായിരിക്കുമ്പോള്‍ ചില ദീര്‍ഘ സുന്ദരമായ വിളികള്‍ വരും. ‘തിരക്കുണ്ടോ, സംസാരിച്ചുകൂടെ?’ എന്ന ആമുഖ ചോദ്യം, തുടര്‍ന്നുള്ള സംഭാഷണത്തിന്റെ ദൈര്‍ഘ്യഭീകരതയെ സൂചിപ്പിക്കുന്നു. ‘മീറ്റിംഗിലാണ്, പിന്നെ വിളിച്ചാല്‍ നന്നായിരുന്നു’ എന്ന് നിങ്ങള്‍ വിനയതുന്ദിലമായി മറുപടി പറയുന്നു. അത്യാവശ്യക്കാരനാണെങ്കില്‍ നിങ്ങളുടെ ഒഴിവു സമയം നോക്കി പിന്നെയും വിളിക്കും. അല്ലെങ്കില്‍, ആ വിളിയോടെ നിങ്ങള്‍ സലാമത്തായി. അധികവും, ഈ രണ്ടാം തരമാണ് ഉണ്ടാകാറ്, അല്ലേ? പറഞ്ഞ് വന്നത് ഞാനിപ്പോള്‍ അകപ്പെട്ടിരിക്കുന്ന […]

വെണ്ണമയത്തിലൊന്ന് സംസാരിച്ചുനോക്കൂ

വെണ്ണമയത്തിലൊന്ന് സംസാരിച്ചുനോക്കൂ

മുറ്റത്തെ ഒട്ടുമാവില്‍ മനോഹരമായ തളിരിലകള്‍ വിടര്‍ന്നു വന്നിരിക്കുന്നു! ഞാനതിന്റെ തരളഭംഗിയും, അതിലടങ്ങിയ ഇലാഹീയമായ ബോട്ടണോ-എന്‍ജിനീയറിംഗും സൂക്ഷ്മാംശത്തില്‍ നിരീക്ഷിക്കുകയാണ്. അപ്പോഴാണ് അടുക്കളയില്‍ നിന്ന് വിളി വന്നത്. ‘ഏയ് ഒന്നിങ്ങ് വന്ന് നോക്ക്യേ, ഇതെന്ത് കളിയാണ് ഈ കളിക്കുന്നത്.’ ചെന്ന് നോക്കുമ്പോള്‍ കളി കാണേണ്ടതു തന്നെ! അവള്‍ ചപ്പാത്തി പരത്തിച്ചുടുന്നു. ഇളയമോന്‍ അതിനെ അനുകരിച്ച്, അല്‍പാല്‍പമായി കുഴമാവ് ഇസ്‌ക്കി, ഇംഗ്ലീഷ് ഗുളിക വലിപ്പത്തില്‍ സമാന്തര ചപ്പാത്തി നിര്‍മാണം പൊടിപൊടിക്കുന്നു. പോട്ടെ, ചെറുതല്ലേ എന്ന് കരുതി മൂന്ന് പ്രാവശ്യം മാവെടുത്തപ്പോള്‍ അവള്‍ […]

ഇപ്പോള്‍ പുറത്തിറങ്ങേണ്ട ,ചെറുപ്പക്കാര്‍ കാത്തുനില്‍ക്കുന്നുണ്ട്

ഇപ്പോള്‍ പുറത്തിറങ്ങേണ്ട ,ചെറുപ്പക്കാര്‍ കാത്തുനില്‍ക്കുന്നുണ്ട്

ഇക്കഴിഞ്ഞ റമളാന്‍ ഇരുപത്തിരണ്ടിനാണോ അതോ ഇരുപത്തി മൂന്നിനാണോ എന്നുറപ്പില്ല, ഒരു സുഹൃത്തിന്റെ പെങ്ങള്‍ക്ക് പുതിയാപ്പിള അന്വേഷണവുമായി ബന്ധപ്പെട്ട് കൂത്തുപറമ്പിനടുത്ത് ഒരിടത്ത് ഞാനെത്തിപ്പെടുന്നു. തറാവീഹിന് പള്ളിയില്‍ എത്തിനോക്കുമ്പോള്‍, എന്റെ ഒരു മുന്‍പരിചയക്കാരനാണ് ഇമാമവര്‍കള്‍. എന്നെ കണ്ടപാടേ, ‘എന്തായാലും ഇന്ന് രാത്രി തറാവീഹിന് ശേഷം നിങ്ങള്‍ ഒരര മണിക്കൂര്‍ പ്രസംഗിക്കണം’ എന്ന് പറഞ്ഞ് എന്നെ കുരുക്കിക്കളഞ്ഞു. ‘ഞാനൊക്കെ പ്രസംഗിച്ചിട്ട് എന്ത് കാര്യമാണ്, നിങ്ങളെ പോലുള്ളവരാവുമ്പോള്‍ നല്ല കാമ്പുള്ള കാര്യങ്ങള്‍ പറയുമല്ലോ. മാത്രവുമല്ല നിങ്ങളുടെ ‘തളിരിലകള്‍’ സ്ഥിരമായി വായിക്കുന്ന കുറേ ആളുകളുണ്ടിവിടെ’ […]

ഒരു പൂ വിടരും പോലെ

ഒരു പൂ വിടരും പോലെ

ഇനി നിങ്ങള്‍ എന്നെ സംശയദൃഷ്ടിയോടെ ചോദ്യം ചെയ്ത കാര്യത്തെ പറ്റി പറയാം. ആദ്യം തന്നെ പറയാം, അതിത്തിരി ഓവറായിപ്പോയി. ഞാനിപ്പോള്‍ നിന്റെ ലക്കുവിട്ട ധൈര്യത്തെ പറ്റി ഓര്‍ത്ത് സ്വയം പ്രകോപിച്ച് പോവുകയാണ്. ഞാന്‍ നിന്നെ ക്ഷണിക്കുക എന്നത് പോട്ടെ. നീ നേരത്തെ ഒന്ന് വിളിച്ച് അപ്പോയിന്‍മെന്റെടുത്ത് മര്യാദക്ക് കയറിവരിക എന്നതുപോലുമില്ലാതെ അരക്കിറുക്കനായി അതിഥിയായി പൊടുന്നനെ എന്റെ വീട്ടിലേക്ക് വലിഞ്ഞുകയറി വരിക. എന്നിട്ട് എന്റെ കാപ്പിയും റസ്‌കും എന്റെ കഞ്ഞിയും എന്റെ മുള്ളനും മൂക്കറ്റം തട്ടുക. എന്നിട്ട് എന്റെ […]

ദുരന്തങ്ങളില്‍ കണ്ണുംനട്ട് ഒരു മനസ്സ്

ദുരന്തങ്ങളില്‍ കണ്ണുംനട്ട്  ഒരു മനസ്സ്

പിന്നെ നീയിപ്പോള്‍ പറഞ്ഞ അപകടപ്പേടിയുടെ കാര്യം. അപകടം ആര്‍ക്കും എപ്പോഴും വരാം. പക്ഷേ നിന്നെപ്പോലൊരാള്‍ അപകടങ്ങളെപ്പേടിച്ച് സദാ കാത്തിരിക്കുക എന്നത് അസ്സല്‍ കിറുക്ക് തന്നെയാണ്. എന്താ നീ പറഞ്ഞത്. അപകടം മാത്രമല്ല, അപകടാനന്തരം വരുന്ന പത്രവാര്‍ത്തയുടെ ശീര്‍ഷകങ്ങള്‍ പോലും നിനക്ക് അലോസരമുണ്ടാക്കുന്നു എന്ന്, അല്ലേ. നീ ഒന്നുകൂടി പറഞ്ഞേ, ആ വാര്‍ത്താവാചകങ്ങള്‍? ‘റോഡ് മുറിച്ചുകടക്കവേ യുവാവ് കാറിടിച്ച് മരിച്ചു,’ ‘വണ്ടി പുഴയിലേക്ക് മറിഞ്ഞ് മദ്‌റസാധ്യാപകനും മൂന്നംഗ കുടുംബവും മരിച്ചു,’ ‘ട്രെയിനില്‍ നിന്ന് വീണ് യുവപണ്ഡിതന്‍ മരിച്ചു,’ ‘ചരക്കുലോറിയുടെ […]