തളിരിലകള്‍

നിങ്ങള്‍ സ്പ്രിങ്ങിന് പൊങ്ങാറുണ്ടോ?

നിങ്ങള്‍ സ്പ്രിങ്ങിന് പൊങ്ങാറുണ്ടോ?

ഒരു രംഗം പറയാം. മൂന്നാന്പെറന്നോന്‍മാര്‍ ഒരു മഹാവിറ്റ് കാണാന്‍ വേണ്ടി ഒരിടത്തൊളിച്ചിരിക്കുകയാണ്. പേരുകള്‍ പറയാം; സര്‍ ടോബി സര്‍ ആന്‍ഡ്ര്യൂ ഫേബിയന്‍. കൂട്ടത്തില്‍ ഒരു ഒരുന്പെട്ടോളും പേര്; മേരി. അങ്ങനെയിരിക്കവെ അതാവരുന്നു നമ്മുടെ പൊണ്ണശിരോമണി; മല്‍വൊലിയൊ! ആളൊരു അരക്കിറുക്കാണ്. ഒലിവിയയുടെ കാര്യസ്ഥനാണ്. പൊതുവെ വലിയ വിചാരമാണ്. കുലീനയും അതിസുന്ദരിയുമായ തന്‍റെ യജമാനത്തി തന്നെ പ്രണയിക്കുന്നുണ്ടോ എന്ന നേരിയ ഒരു തോന്നിച്ച മൂപ്പനെങ്ങനെയോ പിടികൂടിയിട്ടുണ്ട്. അത് മുതലെടുത്ത് കക്ഷിയെ കോമാളിവേഷം കെട്ടിക്കുകയാണ് ഇവന്‍മാരുടെ പരിപാടി. മേരിയാണ് ഇതിലെ മാസ്റ്റര്‍ […]

ഞാനില്ല നീ മാത്രം

ഞാനില്ല നീ മാത്രം

അതിശ്രേഷ്ഠമായ ചില സാഫല്യങ്ങളിലേക്കാണ് നമ്മുടെ ജീവിതയാത്ര ആ സഫലയാത്രയെ അലസിപ്പിക്കുന്ന ചില മുടക്കികള്‍ ഇടയ്ക്കു പ്രത്യക്ഷപ്പെട്ടേക്കാം ഇങ്ങനെ പറയുന്പോള്‍ പട്ടിണി ദാരിദ്ര്യം രോഗപീഢ കഷ്ടപ്പാട് എന്നിവയൊക്കെയായിരിക്കും അവ എന്നാണ് നമുക്ക് പെട്ടെന്ന് തോന്നുക അങ്ങനെയാണ് തോന്നേണ്ടതും പക്ഷെ ചിലപ്പോഴെങ്കിലും മറിച്ചാണ് കാര്യം ജീവിതത്തില്‍ കൈവരുന്ന ഭൗതികസമൃദ്ധിയും തജ്ജന്യമായ സുഖലോലുപതയുമാണ് വാസ്തവത്തില്‍ ആ വഴിമുടക്കികള്‍ സന്പത്തുലഹരി നമ്മെ ഉന്മത്തരാക്കും ഇതാണ് സര്‍വം എന്ന് തോന്നിപ്പിക്കും അങ്ങനെ തോന്നിയാല്‍ കഴിഞ്ഞു കഥ! രാജാവിനെ കാണാന്‍ പോയ കഥ പറയുന്നുണ്ട് ഇമാം […]

കുപ്പിക്കണ്ടവും നായ്ക്കുരണയും വിരുന്നുവന്നപ്പോള്‍

കുപ്പിക്കണ്ടവും നായ്ക്കുരണയും  വിരുന്നുവന്നപ്പോള്‍

രണ്ട് മുന്‍പല്ലുകളുടെ അടയാളം ആ തളിരിളം കൈത്തണ്ടയില്‍ കുഴിഞ്ഞുകിടക്കുന്നു. ചോര ഉറഞ്ഞു പൊട്ടുന്നു. കൈത്തണ്ട അമര്‍ത്തിപ്പൊത്തി, എന്‍റെ മോള്‍ കരഞ്ഞു കൊണ്ട് ഓടി വന്ന് എന്‍റെ നെഞ്ചിലൊട്ടി നിന്നു. ഈ രണ്ടര വയസ്സിനിടക്ക് അവള്‍ ഇത്രക്ക് സങ്കടപ്പെട്ട് കരയുന്നത് ഞാന്‍ കണ്ടിട്ടേയില്ല. എന്‍റെ കരള്‍ നുറുങ്ങിപ്പോയി, വിങ്ങിപ്പൊട്ടിയുള്ള ആ കരച്ചിലു കണ്ടിട്ട്. ഇന്നലെ ചെറിയ മോന്‍റെ കണ്ണില്‍ പേന കൊണ്ടുള്ള കുത്തേല്‍ക്കേണ്ടതായിരുന്നു. അല്ലാഹുവിന്‍റെ കാവലൊന്നുകൊണ്ട് മാത്രം ഒരു മൈക്രോ പോയിന്‍റ് വ്യത്യാസത്തിന് രക്ഷപ്പെട്ടു. ഭാര്യ, മൂന്നാലു ദിവസമായി […]

ഈ പൊക്കിള്‍ പറയുന്നത് കേള്‍ക്കുന്നുണ്ടോ?

ഈ പൊക്കിള്‍ പറയുന്നത് കേള്‍ക്കുന്നുണ്ടോ?

ഉമ്മല്ലിയുമ്മ എന്ന കുറിപ്പ് വായിച്ച സുഹൃത്ത് ഖാദര്‍ ഫോണില്‍ എന്നെ വിളിക്കുകയും രോഷാകുലനായി പൊട്ടിത്തെറിക്കുകയും തുടര്‍ന്നെഴുതുന്ന പക്ഷം തടിസൂക്ഷിക്കുന്നത് നല്ലതായിരിക്കും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നിട്ടുപോലും വായനക്കാര്‍ക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ വേണ്ടി, ദുടര്‍ഭാഗം ധ്യൈപൂര്‍വ്വം എഴുതുകയാണ്. ഉമ്മയുടെ സംഭാവനകളില്‍ എന്‍റെ ഭാര്യക്ക് ഏറ്റം മനസ്സുരുകിയ സംഭവം മത്തിത്തലയുടേതായിരുന്നു. ഒരു ദിവസമുണ്ട് ഉമ്മ ധൃതിയില്‍ കയറിവന്ന് ഒരു കെട്ട് കൊടുക്കുന്നു. തുറന്നു നോക്കുന്പോള്‍ നിറയെ മത്തിത്തലകള്‍. ഏതോ വീട്ടുകാരി മത്തി വൃത്തിയാക്കി തലമുറിച്ചെറിയുന്പോള്‍ അതെന്‍റെ മോന്‍റെ മക്കള്‍ […]

ഉമ്മല്ലിയുമ്മ

ഉമ്മല്ലിയുമ്മ

പഠിക്കുന്ന കാലത്ത്, നല്ല തന്‍റേടവും തിരിപാടുമുള്ള ഒരു കൂട്ടുകാരനുണ്ടായിരുന്നു. മുത്വവ്വലിന് പോവാന്‍ മൂന്ന് മാസം മാത്രം ബാക്കികിടക്കവേ, അവന്‍ ദര്‍സ് നിര്‍ത്തി ദുബായ്ക്ക് പറന്നു. എന്തൊക്കയോ കൂനുന്യായങ്ങള്‍ ചമച്ചാണ് അവന്‍ ഉസ്താദില്‍ നിന്നും സമ്മതം തട്ടിയെടുത്തത്. ഉസ്താദാണെങ്കില്‍, മറിച്ച് ചിന്തിക്കുകയോ മറുത്തുപറയുകയോ ചെയ്യാത്ത ഒരു സാത്വികനാണ് താനും. മാന്യമായി ജീവിക്കണമെങ്കില്‍ കിതാബോതിയിട്ടൊന്നും കാര്യമില്ല എന്ന ബോധോദയ പ്രകാരമായിരുന്നു അവന്‍ ജ്യൂസുപീടികയിലെ ഗ്ലാസ്സുകഴുകല്‍ തസ്തികയിലേക്ക് സ്വയം പ്രമോഷിതനായി. ഗള്‍ഫില്‍ എത്തിയാല്‍ എന്തും മാന്യമാവുമല്ലോ? അഞ്ചെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം, അപ്രതീക്ഷിതമായി […]