വായനക്കാരുടെ വീക്ഷണം

മൗദൂദികളുടെ പിന്‍വാതില്‍ പ്രവേശങ്ങള്‍

മൗദൂദികളുടെ  പിന്‍വാതില്‍  പ്രവേശങ്ങള്‍

കുറെകാലങ്ങളായി പല അടവുനയങ്ങളും സ്വീകരിച്ച് ജമാഅത്തെ ഇസ്ലാമി കേരളത്തില്‍ സ്വാധീനമുണ്ടാക്കാന്‍ ശ്രമിക്കുന്നു. ആദ്യകാലങ്ങളില്‍ മതപരിഷ്കരണമായിരുന്നു പ്രധാനപ്രവര്‍ത്തനം. പക്ഷേ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. തൊപ്പിയിട്ട് കുറ്റിയാടിയിലൂടെ നടക്കാന്‍ കഴിയാത്ത കാലമുണ്ടായിരുന്നു. പ്രമാണികളുടെയും നാട്ടുകാര്യസ്ഥരുടെയും പിന്തുണയോടെ വ്യാപകമായ ആക്രമങ്ങളാണ് അന്ന് നടത്തിയത്. പന്ത്രണ്ട് പള്ളികള്‍ ജാമാത്തുകാര്‍ പിടിച്ചെടുത്തു. പാവങ്ങളുടെ വിശ്വാസസ്വാതന്ത്ര്യം നിഷേധിക്കപെട്ടു. ഖുനൂത്ത് ഓതിയതിന്‍റെ പേരില്‍ ജനങ്ങളെ പള്ളിയില്‍ നിന്നും ഓടിച്ചു. മതരാഷ്ട്രമെന്ന മൗദൂദിയന്‍ ആശയം ആധുനിക ജനാധിപത്യത്തിനെതിരെയുള്ള അരാഷ്ട്രീയ പ്രചരണമാണ്. എന്നാല്‍ മുസ്ലിംകളുടെ രാഷ്ട്രീയ ബോധം കാരണം അത് ചെലവായില്ല. […]

എഡിറ്റോറിയല്‍ കോളത്തില്‍ തേറ്റപ്പല്ലുകള്‍ മുളയ്ക്കുമ്പോള്‍

എഡിറ്റോറിയല്‍ കോളത്തില്‍ തേറ്റപ്പല്ലുകള്‍ മുളയ്ക്കുമ്പോള്‍

മണ്ണാര്‍ക്കാട് കൊലപാതകത്തെ അപലപിച്ച് മാധ്യമം എഴുതിയ എഡിറ്റോറിയല്‍ പത്രത്തിന്‍റെ വിശ്വാസ്യതയെ സാരമായി ബാധിച്ചിട്ടുണ്ട്. ഒരു കാലത്ത് മുഖപ്രസംഗമെഴുത്തിന് അവാര്‍ഡുകള്‍ നേടിയ ഒരു പത്രത്തിന്‍റെ അധപ്പതനത്തിന്‍റെ ആഴമാണ് ഇതിലൂടെ വ്യക്തമായത്. മുട്ടനാടുകളെ തമ്മിലടിപ്പിച്ച് ചോരകുടിക്കാനുള്ള കുറുക്കന്‍റെ കൗശലം പോലെ, സമുദായത്തെ തമ്മില്‍ തല്ലിച്ച് ചോരയൂറ്റിയൂറ്റിക്കുടിക്കുന്ന ദുര്‍ഭൂതത്തിന്‍റെ ചേഷ്ടകളാണ് ഇപ്പോള്‍ ഈ പത്രത്തിന്‍റേത് എന്നു പറയേണ്ടി വന്നിരിക്കുന്നു. തളിപ്പറമ്പ് ഇ കെ വിഭാഗത്തിന്‍റെ മദ്റസ അഗ്നിക്കിരയാക്കി ഖുര്‍ആന്‍ പ്രതികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ഗ്രന്ഥങ്ങള്‍ കത്തിനശിച്ച സംഭവം എ പി സുന്നികള്‍ […]

കൊലക്കത്തി പണിയുന്ന കെട്ടുകഥകള്‍

കൊലക്കത്തി പണിയുന്ന കെട്ടുകഥകള്‍

എല്ലായ്പ്പോഴും ദൈവത്തില്‍ വിശ്വസിക്കുക. കാരണം ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഗൂഗിളിനു പോലും കഴിയില്ല. എന്ന് ആരോ തമാശ പറഞ്ഞതാകണം. മിക്കപ്പോഴും സേര്‍ച്ച് എഞ്ചിനോട് ചോദിക്കുന്ന ചോദ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്ന ജോലി പോലും ഗൂഗിള്‍ തന്നെ ഏറ്റെടുക്കുന്നു. ഉദാഹരണത്തിന്, “Why Hindu Girls are ”എന്ന് ഗൂഗിളില്‍ ടൈപ്പ് ചെയ്തുനോക്കൂ; മുഴുവന്‍ ചോദ്യമായി സേര്‍ച്ച് എഞ്ചിനില്‍ ആദ്യം തെളിഞ്ഞുവരുന്നത് “Why Hindu Girls are Love Muslim Boys?” എന്നാണ്. ലവ് ജിഹാദ് എന്ന പേരില്‍ ഉയര്‍ത്തിക്കൊണ്ടുവന്ന മാധ്യമനുണയെന്ന […]

ക്ലാസിലിരിക്കാത്ത കവിതകള്‍ അഥവാ പാടില്ലാത്ത കവികള്‍

ക്ലാസിലിരിക്കാത്ത  കവിതകള്‍ അഥവാ  പാടില്ലാത്ത കവികള്‍

ശഹീദ് എ പി കാവനൂര്‍ തീക്കുനിയില്‍/ മീന്‍പെട്ടി ചോര്‍ന്ന്/ കവിത പരന്നൊഴുകി/ നെരൂദയുടെ കവിതകള്‍/ ലഹരി പുതച്ച് ആടാന്‍ തുടങ്ങി/ മേതിലിന്‍റെ കവിതക്കാട്ടില്‍ നിന്ന്/ ഹിംസ്ര ജന്തുക്കളലറി/ മുള്‍ക്കാട്ടിലെ/ കവിതച്ചുണ്ടുകള്‍/ ചുള്ളിതട്ടി ചോര പൊടിഞ്ഞു/ കാവില്‍ നിന്നും കവിത വിഷപ്പുകയൂതി/ അന്ധമില്ലാത്ത കുറേ ചെങ്കരടികള്‍/ ചുവന്ന കവിത കാട്ടി/ ദൈവത്തെ പേടിപ്പിച്ചു/ സച്ചിദാനന്ദന്‍റെ ഉറപൊട്ടി/ വെളുത്ത കവിതാ മുത്തുകള്‍ നാറിയൊഴുകി/ പുഞ്ചപ്പാടങ്ങളില്‍്/ നെഞ്ചെരിയാന്‍ വന്ന കവിതകള്‍/ ചേറ് പുരളാതെ്/ പട്ടഷാപ്പില്‍ കയറി/ വെയില്‍ കൊണ്ട ധര്‍മ്മം/ കവിതക്കുപ്പായം […]

വായനക്കാരുടെ വീക്ഷണം

വായനക്കാരുടെ വീക്ഷണം

പര്‍ദ്ദയിടുന്നതു ഗള്‍ഫുകാരുടെ ഭാര്യമാര്‍ മാത്രമോ? മുസ്ലിം സ്ത്രീ പര്‍ദ്ദയിടുന്നതും ശിരോവസ്ത്രമണിയുന്നതും മുഖം മറക്കുന്നതും അന്യരില്‍ നിന്നകന്നു നില്‍ക്കുന്നതും അല്ലാഹുവിനോടുള്ള വിധേയത്വം കൊണ്ടാണ്. ആ ഒരു വിധേയത്വം മാത്രമാണവളെ എക്കാല്തും പിന്തുണക്കുന്നതും. ആധുനിക സംസ്കൃതിയുടെയും പണത്തിന്‍റെയും അടിമകള്‍ക്ക് അല്ലാഹുവിന്‍റെ അടിമത്വം അരോചകമായിപ്പോയതിന് മുസ്ലിം സ്ത്രീകളെന്തു പിഴച്ചു? അവാസ്തവ നിരീക്ഷണത്തിലൂടെ മുസ്ലിം പെണ്ണിന്‍റെ പര്‍ദ്ദകീറിയെറിയുന്നതിനു ശ്രമം നടത്തിയ ഇന്ത്യാവിഷന്‍ മുഖംമൂടി വലിച്ചുചീന്തിയിട്ട രിസാലക്കു നന്ദി. വാര്‍ത്താ വിതരണത്തിന് നിയോഗിക്കപ്പെട്ടു എന്നതു കൊണ്ടു മാത്രം എല്ലാം തികഞ്ഞുവെന്നു കരുതുകയും എവിടെയും കയറി […]