വീടകം

നേരമ്പോക്കിന്റെ നേര്

നേരമ്പോക്കിന്റെ നേര്

ആളുകളെ നോക്കിയിട്ടുണ്ടോ? ചിലരെപ്പോഴും ബിസിയാണ്. ചിലരോ? (ആര്‍ക്കാണ് മറ്റുള്ളവരെ നോക്കാന്‍ നേരം? അവനവന്റെ കാര്യത്തിനു തന്നെ സമയമില്ല. എന്നിട്ടാണിപ്പോ ആള്‍ക്കാരെ ശ്രദ്ധിക്കുന്നത് എന്നല്ലേ? അതുതന്നെയാണ് പറയുന്നത്) ചിലര്‍ക്ക് തിരക്കോട് തിരക്ക്. ഒന്നിനും സമയമില്ല. നേരെ ചൊവ്വെ ഒന്നു ഭക്ഷണം കഴിക്കാന്‍, ഉറങ്ങാന്‍, കുടുംബാംഗങ്ങള്‍ തമ്മിലൊന്ന് മിണ്ടിപ്പറയാന്‍- ഒന്നുമില്ല. ആരാധനക്കോ, പറയേണ്ടതുമില്ല. അതൊരു കൂട്ടര്‍. എന്നാല്‍ മറ്റു ചിലരുണ്ട്. അവര്‍ക്ക് സമയം ബാക്കിയാണ്. അവരുടെ കാര്യം മറ്റവരുടെതിനെക്കാള്‍ കഷ്ടം. അവര്‍ നേരംപോക്കിന് വഴി തേടുന്നവര്‍. ചിലര്‍ വെറുതെ നടക്കും. […]

പിന്നെയും കെട്ടിച്ചതാരാണ്?

പിന്നെയും കെട്ടിച്ചതാരാണ്?

അറിയാമല്ലോ, നബി (സ) നരകത്തില്‍ ഏറെ കണ്ടത് സ്ത്രീകളെയാണ്. അക്കാര്യം പരാമര്‍ശിച്ചു കൊണ്ട് അവിടുന്ന്, കാരക്കച്ചീന്ത് മാത്രമേ കൈയിലുള്ളുവെങ്കില്‍ അതു ധര്‍മ്മം ചെയ്തെങ്കിലും നരകമോചനത്തിനു ശ്രമിക്കാനും പറഞ്ഞു. എന്തേ നരകത്തില്‍ കൂടുതലാവാന്‍ മാത്രം പെണ്ണിങ്ങനെ പാപിയാകാന്‍? അതിനു കാരണവും തിരുമേനി മൊഴിഞ്ഞിട്ടുണ്ട്. അതിലൊന്ന് ഭര്‍തൃനിഷേധം. അഥവാ കണവന്‍ എത്ര കാരുണ്യത്തോടെ പെരുമാറിയാലും പലപ്പോഴും പെണ്‍കണ്ണ് അതു കാണില്ല. എന്തൊക്കെ, എത്രയൊക്കെ നന്മ അവന്‍ ചെയ്തു കൊടുത്താലും ഇഷ്ടപ്പെടാത്ത ഒന്നുണ്ടായാല്‍ മതി, കണ്ണടച്ചു പറയും, ഇതുവരെയും ഒരു നന്മയും […]

പിതാവ് ഒരു എടിഎം ആകുന്നു

പിതാവ് ഒരു  എടിഎം ആകുന്നു

മക്കളില്ലാത്തത്കൊണ്ട് സങ്കടപ്പെടുന്നവരെ കണ്ടിട്ടില്ലേ? ദന്പതികള്‍ കുറേയുണ്ടങ്ങനെ. ഒരു കുഞ്ഞിക്കാലു കാണാന്‍ ആശയോടെ കാത്തിരിക്കുന്നവര്‍. മരുന്നും മറ്റുമായി പണം അനവധി ചെലവഴിച്ചവര്‍. പ്രാര്‍ത്ഥനയില്‍ മുഴുകിക്കഴിയുന്നവര്‍. ഈ ആഗ്രഹത്തിനുള്ളിലെ ആഗ്രഹമെന്താണ്? കുഞ്ഞിക്കാലാണു ശൈലിയെങ്കിലും കൈയും കാലുമൊക്കെ വളര്‍ന്നു വലുതായി തനിക്കൊരു തണിയാകണം തന്‍റെ സന്തതി എന്നു തന്നെയാണാഗ്രഹം. പിന്നെ അവര്‍ നല്ലവരായി കാണുന്പോഴുള്ള മനസ്സുഖം. തന്‍റെ കാലംകഴിഞ്ഞാല്‍ തനിക്കായി പ്രാര്‍ത്ഥിച്ച് മക്കള്‍ തനിക്ക് ഉപകാരപ്പെടുമെന്ന പ്രതീക്ഷയും. എന്നാല്‍ ആശകള്‍ സഫലമാകുന്നവര്‍ കുറവ്. മക്കള്‍ നല്ലവര്‍ അല്ലാത്തതു കൊണ്ട് ആശകള്‍ പൊലിഞ്ഞ് […]

സമത്വ കാലത്തെ സഹധര്‍മിണികള്‍

സമത്വ കാലത്തെ  സഹധര്‍മിണികള്‍

ഭര്‍ത്താവ് നിമിത്തം ഭാവി പോയവര്‍, ജീവന്‍ പോയവര്‍. അതൊക്കെ ഒരുപാട് കേട്ടതല്ലേ? എന്നാല്‍ മാറിയ കാലത്ത് മറിച്ചുമുണ്ട് ഒട്ടേറെ. പാവം ചില ഭര്‍ത്താക്കന്മാര്‍. ഭാര്യമാരുടെ പീഡനത്താല്‍ സഹികെട്ടവര്‍. അപൂര്‍വം, ഒറ്റപ്പെട്ടത് എന്നൊന്നും പറയേണ്ട. അവര്‍ക്കൊരു സംഘടന തന്നെയുണ്ടിപ്പോള്‍. പീഡിത ഭര്‍ത്താക്കളുടെ സംഘടന! അതിനു മാത്രമൊക്കെയുണ്ട് അവര്‍. അതാണ് പുതുയുഗത്തിലെ സ്ഥിതി. പ്രായം ചെന്നൊരു പാവം മനുഷ്യന്‍റെ ആവലാതി പലപ്പോഴും കേട്ടുകൊണ്ടിരുന്നു. ഭാര്യയുടെ നാവില്‍ നിന്നു രക്ഷപ്പെടാന്‍ വേഗം വീട്ടില്‍ നിന്നിറങ്ങിപ്പോരുന്ന ഭര്‍ത്താവ്. മറുത്തെന്തെങ്കിലും പറയാന്‍ നിന്നാല്‍ ഭാര്യക്കു […]

പെരുച്ചാഴികള്‍

പെരുച്ചാഴികള്‍

സങ്കടത്തോടെ ഒരു മാപ്പപേക്ഷ ഉസ്താദിനു മുന്പില്‍ എത്തിയിരിക്കുകയാണ്: ഉസ്താദുമാര്‍ക്ക് നല്ല ഭക്ഷണം കൊടുത്തയക്കണമെന്ന് എനിക്കാഗ്രഹമുണ്ട്. പക്ഷേ, ഞാനെന്താ ചെയ്യുക! ഇറച്ചിയും മീനും പോയിട്ട് ഉപ്പും മുളകുമെങ്കിലും ആവശ്യത്തിന് കിട്ടണ്ടേ? കൊടുത്തയച്ച ഭക്ഷണം നിലവാരം കുറഞ്ഞതെന്നു സ്വയം കുറ്റപ്പെടുത്തി ആ ഉമ്മ സങ്കടപ്പെടുകയാണ്. അയല്‍പ്പക്കക്കാരിയോടു പറഞ്ഞ്, അയല്‍ക്കാരന്‍ വഴി പള്ളിയില്‍ മാപ്പപേക്ഷ എത്തിച്ചിരിക്കുന്നു. മുന്തിയ ഭക്ഷണമൊന്നും ഉസ്താദ് ആവശ്യപ്പെട്ടിട്ടില്ല. പക്ഷേ, വീട്ടുകാരുടെ ശീലം അങ്ങനെയാണല്ലോ. ഇനി ഉസ്താദിനല്ലെങ്കിലും വേറൊരാള്‍ക്കു ഭക്ഷണം നല്‍കുന്പോള്‍ നല്ലതു നല്‍കണ്ടേ? അതിനു നിവൃത്തിയില്ല ഈ […]

1 2 3