വീടകം

വിരുന്നു വരുന്നോ?

വിരുന്നു വരുന്നോ?

അടുപ്പില്‍ തീ ആളിക്കത്തിയാല്‍ വിരുന്നുകാര്‍ വരുമെന്നു പറഞ്ഞ് അരിയുടെ അളവ് കൂട്ടിയിരുന്ന ഉമ്മമാര്‍ ഉണ്ടായിരുന്നു. കാക്ക വാഴക്കൈയിലിരുന്നാലും വിരുന്നുവരവു പ്രതീക്ഷിച്ചിരുന്നു. സംഗതി വെറുമൊരു വിശ്വാസമാണെന്നതു ശരി. പക്ഷേ, അംഗീകരിക്കേണ്ട ഒന്ന് അതിലുണ്ട്; വിരുന്നുകാരുടെ വരവില്‍ സന്തോഷിക്കുന്ന മനസ്സ്. അതിഥികള്‍ക്കും ധ്യൈമായിട്ട് വരാമായിരുന്നു. സദ്യയും വിഭവങ്ങളുമൊക്കെ കുറവായിരിക്കാം. പക്ഷേ, മനസ്സു നിറയും ആതിഥേയരുടെ പെരുമാറ്റം കൊണ്ട്. അതൊരു കാലം. ഇക്കാലം അതിഥികളില്ലാത്ത കാലം. ഗ്യാസടുപ്പും ഇന്‍ഡക്ഷന്‍ കുക്കറും, മൈക്രോ വേവ് ഓവനും മറ്റുമായതിനാല്‍ തീ ആളാറില്ല. വിരുന്നുകാര്‍ വരാറുമില്ല. […]

കാലന്‍കോഴി കളിയാക്കി കൂവുന്നു

കാലന്‍കോഴി  കളിയാക്കി കൂവുന്നു

എന്തും ആപത്ശങ്കയില്‍ നോക്കിക്കാണുന്ന ചിലരുണ്ട്. ആരെയും എന്തിനെയും സംശയദൃഷ്ടിയോടെ കാണുന്നവര്‍. തട്ടിപ്പു ചികില്‍സകരുടെയും സിദ്ധന്മാരുടെയും പ്രധാന ഇരകളാണിവര്‍. ശങ്ക വിഷമാണെ’ന്നൊരു ചൊല്ലുണ്ട്. സത്യവിശ്വാസി സംശയാലുവാകരുത്. യഖീനൊറപ്പ്’ ഉള്ളവനാകണം. വീട്ടിലൊരു നിശ്ചയമോ നികാഹോ ഗൃഹപ്രവേശമോ നടക്കുന്പോള്‍ ഗ്ലാസ് ഒന്നുടഞ്ഞാല്‍ അത് അപലക്ഷണമായി, ആശങ്കയായി. നല്ലൊരു കാര്യത്തിന്നിറങ്ങുന്പോള്‍ കറുത്ത പൂച്ചയെയോ കരിങ്കോഴിയെയോ കണ്ടാല്‍ ദുര്‍ലക്ഷണമായി. കാലന്‍ കോഴി കൂവിയാല്‍ മരണവാര്‍ത്ത ഉറപ്പായി. ഇതുമതി മനസ്സ് അസ്വസ്ഥമാവാന്‍. കൈവഴുതിയാല്‍ ഗ്ലാസ് താഴെവീഴും. ഗ്ലാസ്സല്ലേ, വീണാല്‍ പൊട്ടും. കാക്കക്കും പൂച്ചക്കും അല്ലാഹു കൊടുത്ത […]

ആകാശംമുട്ടുന്ന അന്ധവിശ്വാസങ്ങള്‍

ആകാശംമുട്ടുന്ന  അന്ധവിശ്വാസങ്ങള്‍

ചന്ദ്രനിലെ പാറപൊട്ടിച്ച് ഭൂമിയില്‍ വീടുണ്ടാക്കാമോ? ചൊവ്വയിലോ ബുധനിലോ വെള്ളം കണ്ടെത്തി ഭൂമിയിലെത്തിച്ച് ശുദ്ധജലക്ഷാമം തീര്‍ക്കാനാവുമോ? എന്നൊക്കെ ചിന്തിക്കുന്നിടത്തെത്തിയിരിക്കുന്നു ശാസ്ത്രം. ഉയര്‍ന്ന വേഗതയിലാണ് ശാസ്ത്ര, സാങ്കേതിക വിദ്യാവളര്‍ച്ച. അറിയേണ്ടതും അറിയരുതാത്തതുമൊക്കെ അറിയിച്ചു സകലരെയും വിജ്ഞാനികളാക്കുന്നു വിവര സാങ്കേതികത. വിരല്‍തുന്പിലെ നെറ്റിലൂടെ എന്താണ് കിട്ടാത്തത്? കാര്യമൊക്കെ ശരി. പക്ഷേ, ഇതിന്‍റെയൊക്കെ കൂടെ കുതിച്ചു വളരുന്ന ഒന്നുകൂടിയുണ്ട് അന്ധവിശ്വാസം. വെയിലും ചൂടുമേറ്റു വിയര്‍ത്തു കുളിച്ചധ്വാനിക്കുന്ന, വിദ്യാഭ്യാസം കുറഞ്ഞ പാവങ്ങള്‍ മാത്രമല്ല, ശീതീകരിച്ച വീട്ടില്‍ നിന്നു ശീതീകരിച്ച കാറില്‍ ശീതോഫീസിലെത്തി “വര്‍ക്കുചെയ്ത് അങ്ങനെ […]

തീപ്പൊരികള്‍

തീപ്പൊരികള്‍

പതിനഞ്ചു വര്‍ഷം മുമ്പാണ് റബ്ബര്‍ ടാപ്പിംഗ് കഴിഞ്ഞു വീട്ടിലെത്തിയ ഭര്‍ത്താവ് ഭാര്യയോട് കുടിവെള്ളം ആവശ്യപ്പെട്ടു എന്തുകൊണ്ടോ അതെത്താന്‍ അല്പം വൈകി ദാഹവും ക്ഷീണവും ഉണ്ടെന്നതു നേര് പക്ഷേ, അതിലേറെ കുറച്ചുകാലമായി മനസ്സില്‍ പുകഞ്ഞുകൊണ്ടിരുന്ന അമര്‍ഷം കത്താന്‍ ആ വൈകല്‍ കാരണമായി വെള്ളം കൊണ്ടുവന്ന ഭാര്യക്ക് അടിപൊട്ടി നിശ്ശബ്ദം സഹിക്കാനും ക്ഷമിക്കാനും ഭാര്യക്കുമായില്ല അവളുടെ മനസ്സിലെ പുകച്ചില്‍ നാവില്‍ തീയായി കലഹവും കയ്യാങ്കളിയും കഴിഞ്ഞു ഭാര്യ വീടുവിട്ടിറങ്ങി പോലീസും വനിതാ കമ്മീഷനും കോടതിയുമായി ഭര്‍ത്താവിനു പണികിട്ടി ആങ്ങളമാരുടെ ഔദാര്യത്തിലും […]

ഉപ്പില്ലാത്ത കഞ്ഞി

ഉപ്പില്ലാത്ത കഞ്ഞി

വിവാഹമോചനം ചെയ്ത ഭര്‍ത്താവിനെതിരെ കേസുകൊടുക്കാന്‍ ഖാളിയില്‍ നിന്നൊരു കത്തുവേണം; വിവാഹ സാക്ഷ്യപത്രം. അതിനാണവള്‍ വന്നത്. തലയുയര്‍ത്തി വല്ലതും പറയാന്‍ ഖാളിക്കു കഴിഞ്ഞില്ല. പറയേണ്ടതു പറയാന്‍ പറ്റിയതുമില്ല. കാരണം രണ്ട്. ഒന്ന് അങ്ങനെ തലപൊക്കാന്‍ കഴിയാത്ത വിധമാണവളുടെ വസ്ത്രധാരണം. രണ്ട് അങ്ങനെ പറയാന്‍ സമയം കൊടുക്കാത്ത വായാടിത്തം. ഭര്‍ത്താവ് വിവാഹമോചനം ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ എന്നു തോന്നി. ലജ്ജയില്ലാത്തവരുടേതാണിന്നു ലോകം. നാണവും മാനവും എന്താണെന്നറിയാതായിരിക്കുന്നു ആണിനും പെണ്ണിനും. പക്ഷേ, ആണിന്‍റെ ലജ്ജയില്ലായ്മയെക്കാള്‍ അരോചകമാണ് പെണ്ണിന്‍റേത്; കൂടുതല്‍ അപകടകരവും. പെണ്ണിന് അന്യന്‍റെ […]