വീടകം

ധീരവനിതയാകാം

ധീരവനിതയാകാം

മുഖം പ്രസന്നമല്ലാത്തതെന്തേ? ചോദിക്കാനുണ്ടോ, വല്ലാത്ത മനഃപ്രയാസം കൊണ്ടു തന്നെ. മുഖം മനസ്സിന്‍റെ കണ്ണാടിയല്ലേ? മനസ്സിലെ വിഷയം മുഖത്തു പ്രതിഫലിക്കും. മനോവിഷമത്തിന് എന്ത് ഹേതു? അതിനാണോ പഞ്ഞം? രോഗം, സാന്പത്തിക പ്രയാസം, ഭര്‍ത്താവിനെചൊല്ലി, മക്കളുടെ പേരില്‍, അങ്ങനെയങ്ങനെ ആധികള്‍ എന്പാടും. ഇഹലോകത്ത് മഹാസുഖം വിധിക്കപ്പെട്ട ചിലരൊഴിച്ച് ആര്‍ക്കും എന്തെങ്കിലുമുണ്ടാകും സങ്കടപ്പെടാന്‍. കരച്ചിലും പിഴിച്ചിലുമായി അങ്ങനെ കാലം കഴിക്കാം. അല്ലെങ്കില്‍ എല്ലാം റബ്ബിന്‍റെ പരീക്ഷണമാണെന്നോര്‍ത്ത് ക്ഷമയോടെ നേരിടാം. രണ്ടാമത്തേതാണ് സത്യവിശ്വാസിയുടെ വഴി. പരീക്ഷണങ്ങള്‍ ഇത്ര എന്നൊന്നുമില്ല എത്രയുമാവാം. ചിലപ്പോള്‍ കടുകഠിനമാവാം. […]

നല്ല പാതിയാണോ?

നല്ല പാതിയാണോ?

ജീവിതത്തില്‍ വിജയം വരിച്ച ഏതൊരു പുരുഷന്‍റെ പിന്നിലും ഒരു പെണ്ണുണ്ടെന്നു പറയാറുണ്ടല്ലോ. അതില്‍ ശരിയുണ്ട്. പക്ഷേ, വിജയത്തില്‍ മാത്രമല്ല, പരാജയത്തിനു പിന്നിലുമുണ്ടാവും ഒരു പെണ്ണ്. ശ്രീമതി മനസ്സു വെളുപ്പുള്ളവളെങ്കില്‍ ഭര്‍ത്താവ് വിജയിക്കും. തൊലിപ്പുറമെ മാത്രമേ നിറമുള്ളൂവെങ്കില്‍ ഭര്‍ത്താവിനു പരാജയം പ്രതീക്ഷിക്കാം; അതുവഴി അവള്‍ക്കും. അരങ്ങില്‍ തിളങ്ങുന്നത് ഭര്‍ത്താവെങ്കിലും അണിയറയില്‍ ഭാര്യക്കുമുണ്ട് ശക്തമായ റോള്‍. ഭാര്യയും ഇന്ന് അരങ്ങത്താണെന്ന് അറിയാതെയല്ല ഈ പറച്ചില്‍. ശരി സൂചിപ്പിച്ചെന്നു മാത്രം. ബലഹീനരായ ഭര്‍ത്താക്കളെ പിന്തുണയിലൂടെ കരുത്തരാക്കിയ ഭാര്യമാരുണ്ട്. പത്നിയുടെ സാമര്‍ത്ഥ്യം കൊണ്ടുമാത്രം […]

നന്നാവാന്‍ ആര്‍ക്കാണ് വിരോധം?

നന്നാവാന്‍  ആര്‍ക്കാണ് വിരോധം?

ഖാസിയോട് ആവലാതി ബോധിപ്പിക്കാനാണ് അവള്‍ എത്തിയത്. ഭര്‍ത്താവിനെക്കുറിച്ചുള്ള പരാതികളുടെ കെട്ടഴിച്ച് അവള്‍ കരഞ്ഞപ്പോള്‍ അത്ഭുതപ്പെട്ടുപോയി. കാരണം സന്തുഷ്ട കുടുംബമാണവരുടേത് എന്നായിരുന്നു ധാരണ; ഖാസിക്കു മാത്രമല്ല അയല്‍ക്കാര്‍ക്കു പോലും. പക്ഷേ, പത്തു വര്‍ഷത്തോളമായി ഒരു മേല്‍ക്കൂരക്കു കീഴില്‍ അന്യരായി ജീവിക്കുകയായിരുന്നു അവര്‍. പരസ്പരം സ്പര്‍ശനം പോലുമില്ലാത്ത പത്തു വര്‍ഷം; അതും യുവ ദമ്പതികള്‍!. ഭര്‍ത്താവിനു ഭാര്യയെ കാണുന്നതേ വെറുപ്പ്. അവള്‍ ചെല്ലുന്നിടത്തു നിന്നെല്ലാം ഒഴിഞ്ഞുമാറി അയാള്‍ കഴിഞ്ഞു. വല്ലപ്പോഴും സംസാരം ഉണ്ടായത് കലഹിക്കാന്‍ മാത്രം. തീന്‍മേശ മുതല്‍ കിടപ്പറ […]

ഹലോ, സൂക്ഷിക്കുക

ഹലോ,  സൂക്ഷിക്കുക

ആളറിയാത്തൊരു കോള്‍ വന്നോ ഫോണില്‍? ഒരു മിസ്കോള്‍? എന്നാല്‍ ശ്രദ്ധിക്കൂ, അതു നാശത്തിന്‍റെ റിങ്ടോണായിരുന്നു. തിരിച്ചു വിളിക്കാത്ത നിന്‍റെ വിവേകത്തിന് സോദരീ, അഭിനന്ദനം. ഫോണ്‍ അലങ്കാരമല്ലിന്ന്. അവശ്യവസ്തുക്കളുടെ പട്ടികയിലാണ് മൊബൈലിന് സ്ഥാനം. അതുകൊണ്ട് ഫോണ്‍ വിരുദ്ധരാവുക വയ്യ. പക്ഷേ, സൂക്ഷിച്ചില്ലെങ്കില്‍ അപായം. വിവേകമില്ലാത്ത പ്രായത്തില്‍ ഫോണ്‍ ഇല്ലാതിരിക്കലാണ് നല്ലത്, ആണിനും പെണ്ണിനും. കാരണം ഫോണിനുമില്ല വിവേകം. വിവേകമില്ലാത്ത രണ്ടെണ്ണം ചേര്‍ന്നാല്‍ ഫലം ഭീമമായ അവിവേകം. ഖുര്‍ആന്‍ മുന്തിരിക്കള്ളിനെക്കുറിച്ചു പറഞ്ഞത് മൊബൈലിനും ചേരും; അതില്‍ ഉപകാരവും ഉപദ്രവവമുണ്ടെന്ന്. എന്നാല്‍ […]

വിളക്കില്ലാത്ത വീട്

വിളക്കില്ലാത്ത വീട്

സോദരീ, നേരുന്നു ക്ഷേമവും ഐശ്വര്യവും. അല്ല, അറിയുമോ എന്താണ് ഐശ്വര്യമെന്ന്? നല്ല ചോദ്യം! ഐശ്വര്യത്തില്‍ കഴിയുന്നവരോട് അതെന്താണെന്നറിയുമോ എന്ന് അല്ലേ? നല്ല ഭക്ഷണം, വിലയേറിയ വസ്ത്രം, മുന്തിയ പാര്‍പ്പിടം, ആധുനിക വാഹനം, എല്ലാം നല്‍കുന്ന സന്പന്നനായ ഭര്‍ത്താവുണ്ട്; മക്കളും. കാഴ്ചക്ക് എല്ലാം തികഞ്ഞ ജീവിതം. പക്ഷേ, എന്തോ ഒരു കുറവുണ്ടോ? മനസ്സിന് ഒരു തൃപ്തിയില്ലായ്മ? ഒന്നു പുഞ്ചിരിക്കാന്‍ തോന്നുന്നില്ലേ? എങ്കില്‍ നിന്‍റേത് ഐശ്വര്യമില്ലാത്ത ജീവിതം. നിന്‍റെ അയല്‍പക്കത്തേക്കു ശ്രദ്ധിച്ചോ? കൊച്ചുവീട്, വിലയേറിയതൊന്നുമില്ല. പകിട്ടില്ലാത്ത വസ്ത്രമുള്ളവര്‍. വില കുറഞ്ഞ […]