സര്‍ഗ വേദി

ചക്രവാളങ്ങള്‍ വികസിക്കട്ടെ

സര്‍ഗവേദി ‘കുഴിയിലേക്ക് കാലെടുത്തുവച്ച ഒരു പാവം കിഴവന്‍ ഒരുനാള്‍ ചൂണ്ടയിടുകയായിരുന്നു. കാത്തു കാത്തിരിക്കെ കിഴവന്റെ കൊക്കയില്‍ ഒരു മീന്‍ കൊത്തി. എന്നാല്‍ കിഴവന്റെ കണക്കുകൂട്ടലുകള്‍ക്കപ്പുറം അതൊരു ഭീമന്‍ മത്സ്യമായിരുന്നു. ശോഷിച്ച ആ മനുഷ്യനെ ചൂണ്ടയില്‍ മത്സ്യം വലിച്ചു കൊണ്ടുപോയി. ജീവന്‍ തന്നെ അപകടത്തിലായ അയാള്‍ പക്ഷേ, തളരാതെ നടുക്കടലില്‍ മത്സ്യവുമായി പൊരുതി. ഒടുവില്‍ അയാള്‍ മത്സ്യത്തെ അതിജയിച്ച് അതിനെ കരയിലെത്തിച്ചു. കിഴവന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിജയമായിരുന്നു അത്. എന്നാല്‍ കരയ്ക്കടുത്ത മത്സ്യത്തിന് മുള്ള് മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.’ […]

തലച്ചോര്‍ വരക്കുന്ന ചിത്രങ്ങള്‍

   കലാകാരന്മാര്‍ക്കും എഴുത്തുകാര്‍ക്കുമൊക്കെ അന്തര്‍ജ്ഞാനമുണ്ടാകാറുള്ളതായി കേട്ടിട്ടുണ്ട്. ലോകം അന്വേഷിക്കുന്നവര്‍ക്കും വ്യതിരിക്തമായി ചിന്തിക്കുന്നവര്‍ക്കും മാത്രമേ അന്തര്‍ജ്ഞാനമുണ്ടാകൂ എന്നൊന്നുമില്ല. ഏതു സാധാരണക്കാരനും അതുണ്ടാവും. നിങ്ങളുടെ തലയിലേക്കൊന്ന് കണ്ണ് തുറന്നു നോക്കൂ. ഒരേ സമയം എത്രയെത്ര ചിന്താശകലങ്ങളാണ് അവിടെ ആവിര്‍ഭവിക്കുന്നത്. ഈ ചിതറിയ അരൂപ ശകലങ്ങളില്‍ നിന്ന് രൂപമുള്ള ഒന്ന്      പുറത്തെടുക്കാനായാല്‍ അതിനെയാണ് അന്തര്‍ജ്ഞാനം എന്ന് പറയുന്നത്. ചിതറിയ ചിന്തകളില്‍ നിന്ന് പുതിയൊരു ബോധ്യം! അതാണ് അന്തര്‍ജ്ഞാനം. സാധാരണക്കാര്‍ക്ക് ഇത്തരം ഒരു ബോധ്യത്തിലെത്തിച്ചേരുക പ്രയാസം. അതുകൊണ്ടാണ് അവര്‍ എഴുത്തുകാരും […]

മിടിക്കുന്നുണ്ടോ നിങ്ങളുടെ കവിത

    എന്തുകൊണ്ട് നമ്മള്‍ സാഹിത്യം ഇഷ്ടപ്പെടുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ? സാഹിത്യം വായിക്കുന്നത് രസമാണെന്നായിരിക്കും നിങ്ങളുടെ ഉത്തരം. എന്തുകൊണ്ടാണ് സാഹിത്യം ഏതു കാലത്തും ഇത്ര രസകരവും ആനന്ദദായകവുമാകുന്നത്? മറ്റൊന്നും കൊണ്ടല്ലാ അത് നമ്മളെതന്നെയാണ് പകര്‍ത്തുന്നത് എന്നതു കൊണ്ടാണ്. കണ്ടതും കേട്ടതും രുചിച്ചതും മണത്തതും തൊട്ടതും അറിഞ്ഞതുമായ ജീവിതാനുഭവങ്ങളിലൂടെ സാഹിത്യം നമ്മെക്കൊണ്ടു പോകുന്നു. തന്റെ ജീവിതത്തിനപ്പുറത്തേക്ക് കണ്ണും കാതും തുറന്ന് വച്ചിരിക്കുന്നവരാണ് മനുഷ്യര്‍. മറ്റുള്ളവരുടെ ജീവിതത്തിന്റെ ഗതിവിഗതികള്‍ അറിയാന്‍ അവര്‍ക്ക് അതിയായ താല്‍പര്യമാണ്. വ്യക്തി ജീവിതത്തിന്റെ പരിമിതികളെ ആന്തരികമായി […]

ഒരു ജന്മം പല ജീവിതങ്ങള്‍

    ജീവിതത്തില്‍ പ്രണയിച്ചിട്ടേ ഇല്ലാത്ത ഒരാള്‍ക്ക് പ്രണയ കവിത എഴുതാന്‍ കഴിയുമോ? ഒരു ഉറുമ്പിനെ പോലും കൊന്നിട്ടില്ലാത്ത ഒരാള്‍ക്ക് ഒരു കൊലപാതകിയുടെ മാനസിക വ്യാപാരങ്ങളെ ജീവന്‍ ചോരാതെ പകര്‍ത്താന്‍ കഴിയുമെങ്കില്‍ പ്രണയിക്കാത്ത ഒരാള്‍ക്കും പ്രണയ കവിത എഴുതാന്‍ കഴിയും. മരിക്കുന്നതിനു മുമ്പാണ് മരണത്തെക്കുറിച്ച് കവി എഴുതിയത്. സ്വന്തം കഥ അല്ലെങ്കില്‍ കവിത ആര്‍ക്കുമെഴുതാം. എന്നാല്‍ മറ്റനേകം ഹൃദയങ്ങളിലേക്ക് കടന്നുചെന്ന് അനേകായിരം വികാരങ്ങളുമായി ലയം കണ്ടെത്തുന്നവനാണ് കവി. എഴുതുമ്പോള്‍ നിങ്ങള്‍ നിങ്ങളല്ലാതാകുന്നു. നിങ്ങള്‍ സൃഷ്ടിക്കുന്ന കഥാപാത്രങ്ങളോ ജീവിതങ്ങളോ […]

സര്‍ഗ വേദി

ഇ- എഴുത്ത്      കടലാസും പേനയും അച്ചടിയും കാണാതാകുകയും പകരം ഇ-മാഗസിനുകളും ഇ-പത്രങ്ങളും അക്ഷര, സാഹിത്യ രംഗം കയ്യടക്കുകയും ചെയ്യുന്ന ഒരുകാലം അതിവിദൂരത്തല്ലെന്നാണ് എനിക്ക് തോന്നുന്നത്. പുസ്തക ഭാണ്ഡവും പേറിയുള്ള നടപ്പില്‍ നിന്ന് നമ്മുടെ വിദ്യാര്‍ത്ഥികള്‍ ഉടനെ രക്ഷപ്പെടും. നെറ്റ് ബുക്ക്, ടാബ്ലെറ്റ് തുടങ്ങിയ ഇ- സങ്കേതങ്ങള്‍ അറിവിനെ മുഴുവന്‍ ഇലക്ട്രോണിക് ചിപ്പിലേക്ക് ഒതുക്കിത്തുടങ്ങിയിരിക്കുന്നു.      ബ്ളോഗ് ചെയ്യുന്നതിന്റെ സാധ്യതകളും രീതികളും മുമ്പ് നമ്മള്‍ പറഞ്ഞതാണ്. എന്നാല്‍ എവിടെയാണ് ബ്ളോഗ് ചെയ്യുക എന്ന സംശയം […]