സര്‍ഗ വേദി

സര്‍ഗവേദി

നഷ്ടപ്പെട്ടുപോകുന്ന  സൃഷ്ടികള്‍       എന്തുകൊണ്ടാണ് പലരുടെയും രചനകള്‍ പ്രസിദ്ധീകരിക്കാതെ പോകുന്നത്? പ്രസിദ്ധീകരിച്ചാല്‍ തന്നെ ശ്രദ്ധിക്കപ്പെടാതെ പോകുന്നത്? എഴുതുമ്പോള്‍ തുടക്കക്കാര്‍ക്കു സംഭവിക്കുന്ന വീഴ്ചകള്‍ എന്തൊക്കെയാണെന്ന് നോക്കാം. നമുക്ക് വിശകലനം ചെയ്തു നോക്കാം. 1. ലക്ഷ്യമില്ലാത്ത എഴുത്ത്. എഴുത്ത് എന്നത് ചിന്ത, ബുദ്ധി, വീക്ഷണം, ഭാഷ എന്നിവയെല്ലാം ചേര്‍ന്ന സങ്കീര്‍ണമായ ഒരു പ്രക്രിയയാണ്. ശാരീരികമായും മാനസികമായും ഉള്ള അനേകം തലങ്ങളെ ഉണര്‍ത്തുമ്പോഴാണ് എഴുത്ത് സാധ്യമാകുന്നത്. എഴുതാന്‍ വേണ്ടി എന്തെങ്കിലും എഴുതുന്ന ആള്‍ക്ക് ഇത്തരം ആന്തരിക പ്രക്രിയകളെയൊന്നും ഉണര്‍ത്താനാവില്ല. […]

നിങ്ങളുടെ വിത്തിന് ഒരു വട വൃക്ഷമാകാനുള്ള കരുത്തുണ്ടോ?

സര്‍ഗവേദി മനസ്സില്‍ ഒരാശയം ഉണ്ടോ? അതൊരു വിത്തായി കരുതിക്കൊള്ളുക. ആ വിത്തിന് ഒരു വടവൃക്ഷം പോലെ പടര്‍ന്നു പന്തലിക്കാനുള്ള കരുത്തുണ്ടോ? എന്താണ് നിങ്ങളുടെ കൈയിലിരിക്കുന്ന ആ വിത്തിന്റെ വിധി? ഒരു ആശയം കിട്ടിയതിനു ശേഷം താഴെ പറയുന്ന ചോദ്യങ്ങള്‍ സ്വയം ചോദിക്കുക. ഉത്തരം ‘അതെ’ എന്നാണെങ്കില്‍ ധൈര്യപൂര്‍വം വിതച്ചോളൂ. വസന്തം നിങ്ങള്‍ക്കുള്ളതാണ്. 1 ഈ ആശയം അല്ലെങ്കില്‍ ഈ വീക്ഷണം പുതിയതും മറ്റെവിടെയും പ്രസിദ്ധീകരിക്കാത്തതുമാണോ? 2. ജീവിതവുമായി ഈ ആശയത്തിന് അടുത്ത ബന്ധമുണ്ടോ? 3. നിങ്ങളുടെ ആശയത്തിന് […]

സര്‍ഗവേദി

ക്യാമറ വീടിന്റെ അകത്തളങ്ങളില്‍ അടിച്ചുവാരിക്കൊണ്ടിരിക്കുന്ന മകള്‍ ബാത്ത്റൂമില്‍ എന്തോ പരതുന്നതു കണ്ട അമ്മ മകളോട് : എന്താ മോളേ, ബാത്റൂമില്‍ തിരയുന്നത്? മകള്‍ : അമ്മേ… ഞാന്‍ ഏട്ടന്‍ ഇവിടെ ഒളിക്യാമറ വച്ചിട്ടുണ്ടോ എന്ന് നോക്കുകയാണ്. സ്തുതി ആശുപത്രിക്കിടക്കയില്‍ ആ വൃദ്ധയുടെ ഞെരുക്കം നിലച്ചപ്പോള്‍ ഡോക്ടര്‍ വന്ന് മരണം സ്ഥിരീകരിച്ചു. ഇതു കണ്ടു നിന്നിരുന്ന മകന്‍ മനസ്സില്‍ മന്ത്രിച്ചു. “ദൈവത്തിന് സ്തുതി! എന്റെ ജോലിഭാരം കുറച്ചതിന്.” കെട്ടുകള്‍ ഗോവണിയില്‍ നിന്ന് തെന്നി വീണപ്പോഴാണ് ജീവനുള്ള പല്ല് മൂന്നു […]

സര്‍ഗവേദി

നല്ലൊരു തലക്കെട്ട് നല്‍കൂ       ആര്‍ക്കും എഴുതാം. പക്ഷേ, എല്ലാവര്‍ക്കും വായിപ്പിക്കാന്‍ കഴിയണമെന്നില്ല. വായിപ്പിക്കാനുള്ള ക്ഷമതയോ തന്ത്രമോ ഇല്ലാത്തതു കൊണ്ട് മാത്രം പല മഹത്തായ ആശയങ്ങളും വേണ്ടത്ര വായിക്കപ്പെടാതെ പോയിട്ടുണ്ട്. സാധാരണ, ആളുകള്‍ വായിക്കാന്‍ മടിയുള്ളവരാണ്. മടിയന്മാരെക്കൊണ്ട് വായിപ്പിക്കുക എന്നത് എഴുത്തുകാരന്റെ കഴിവാണ്. ഇത്തരം ഒരു സിദ്ധി വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞാല്‍ എഴുത്തുകാരന്‍ എന്ന നിലയില്‍ നിങ്ങള്‍ക്കും വായിക്കാനാവും.        ആളുകളെക്കൊണ്ട് വായിപ്പിക്കുന്നതില്‍ തലക്കെട്ടിന് വളരെ വലിയ പങ്കുണ്ട്. തലക്കെട്ടില്‍ നിന്നാണ് ആളുകള്‍ […]

സര്‍ഗവേദി

പൂവിരിയുന്നതെപ്പോഴാണ്? I have been working for years   on a four – line poem about the life of a leaf; I think it might come out right this winter ‘The Mayo Tao’ അതീവ രഹസ്യമായാണ് ഒരു പൂവിരിയുന്നത്. രാത്രിയുടെ നിഗൂഢതയില്‍! പ്രകൃതിയിലേക്ക് നോക്കുക. സൃഷ്ടി എപ്പോഴും ഏറ്റവും സ്വകാര്യതയിലാണ്. എഴുത്ത് അനുഭൂതിദായകമായ ഒരു സൃഷ്ടിപ്പാണ്. അത് സ്വകാര്യത ആവശ്യപ്പെടുന്നു. മനഃശാസ്ത്രപരമായ ഒരു ഏകാന്തതയിലേക്കോ ധ്യാനത്തിലേക്കോ […]