സര്‍ഗ വേദി

എഴുത്തുകാരന്റെ വായന

    “മറ്റുള്ളവരെ വായിക്കുന്നതിലൂടെ നിങ്ങള്‍ക്ക് നിങ്ങളെ സ്വയം വികസിപ്പിക്കാം. മറ്റുള്ളവരെ വായിക്കുമ്പോള്‍ അവര്‍ കഠിനാധ്വാനം ചെയ്ത് കണ്ടെത്തിയ കാര്യങ്ങളിലേക്ക് നിങ്ങള്‍ക്ക് എളുപ്പം എത്തിച്ചേരാനാവും.” സോക്രട്ടീസ്                ലോകത്തെ മഹാ•ാരായ എഴുത്തുകാരിലധികം പേരും ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത് എന്തിനു വേണ്ടിയാണെന്നറിയാമോ? വായിക്കാന്‍. ലക്ഷക്കണക്കിനു ജനങ്ങള്‍ തങ്ങളെഴുതിയ പുസ്തകങ്ങള്‍ വായിച്ചുകൊണ്ടിരിക്കുമ്പോള്‍ അവര്‍ മറ്റുള്ളവരുടെ രചനകള്‍ വായിച്ചു കൊണ്ടിരിക്കുകയാണ്. പ്രശസ്തിയിലേക്ക് ഉയര്‍ന്നതിനു ശേഷം വായന കുറയുകയല്ല, കൂടുകയാണുണ്ടായത്. പ്രശസ്തരുടെ കാര്യം […]

അജ്ഞാതമായതിനെക്കുറിച്ച് എങ്ങനെയെഴുതും?

സ്വന്തം കഥയെഴുതാന്‍ പലര്‍ക്കും പറ്റിയേക്കും. സിന്തിയ ഒസിക്ക് ഒരിക്കല്‍ പറഞ്ഞു: “സ്വം ഒരു ചെറിയ വട്ടമാണ്; അതിലേറെ ഇടുങ്ങിയതും കണ്ടുമടുത്തതും. നിങ്ങള്‍ക്കറിയാത്തതിനെ കുറിച്ച് എഴുതുമ്പോള്‍ ആ വട്ടം വലുതാകുന്നു. ചിന്തകള്‍ ചെറിയ പരിധിയെ മറികടക്കുന്നു. സ്വപ്നത്തിന്റെയും ഭാവനയുടെയും കരകാണാ വട്ടത്തേക്ക് നിങ്ങള്‍ പ്രവേശിക്കുന്നു.” നിങ്ങളുടെ കഥ, നിങ്ങളുടെ ചുറ്റുമുള്ളവരുടെ കഥകള്‍, നിങ്ങളുടെ സ്വാഭാവിക യാഥാര്‍ത്ഥ്യങ്ങളുടെ കഥകള്‍ എന്നിവയെല്ലാം നല്ല സാഹിത്യമായി നിങ്ങള്‍ക്ക് എഴുതാന്‍ കഴിഞ്ഞേക്കും. എന്നാല്‍ നിങ്ങള്‍ക്കറിയാത്തതിനെക്കുറിച്ച് എഴുതാന്‍ ശ്രമിക്കുമ്പോള്‍ ഓരോ വാക്കും ഓരോ വരിയും ഓരോ […]