സിഗ്നീഫയര്‍

വിശ്വരൂപവും 'മുസ്ലിം' പ്രതിഷേധങ്ങളും

  ഇസ്ലാം എന്ന വലിയ വിവരണത്തിന്മേലുള്ള അധികാരം ആര്‍ക്കാണ്. വിശ്വരൂപത്തിനെതിരെ ‘മുസ്ലിം വിരുദ്ധ സിനിമ’ എന്ന പേരില്‍ സമരത്തിനിറങ്ങിയവരും ‘മുസ്ലിം സംഘടനകളുടെ’ പ്രതിഷേധം കാരണം സിനിമ പ്രദര്‍ശനം നിര്‍ത്തി വച്ചു എന്ന് പറയുന്നവരും ഈ വലിയ വിവരണത്തി•ലുള്ള അധികാരം ചിലര്‍ക്കു മാത്രം യഥാക്രമം സ്വയം എടുത്തണിയാനും ചാര്‍ത്തിക്കൊടുക്കാനും അവസരം ഒരുക്കിക്കൊടുക്കുകയാണ്. നുഐമാന്‍              വിശ്വരൂപം എന്ന സിനിമയെ പ്രതിയുള്ള വിവാദങ്ങള്‍ സംവിധായകന്‍ കമലഹാസനും സിനിമക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും നിരോധിക്കണമെന്ന് ആവശ്യപ്പെടുകയും […]

"യൂ പീപ്പിള്‍ ആര്‍ മേക്കിംഗ് സോ മച്ച് ട്രബിള്‍''

    എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് ചുല്യാറ്റിനു തിരിച്ചു വീണ്ടും പത്രമോഫീസിലെത്താനും തന്റെ നീലപെന്‍സില്‍ പ്രയോഗിക്കാനും നിരന്തരം തെറ്റുകള്‍ വരുത്തുന്ന സുഹ്റമാരെയാണ് മാധ്യമസ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്നത്. നുഐമാന്‍ “മുഖപ്രസംഗം വികാരഭരിതമായിരിക്കരുത്. വിവേകത്തിന്റെ ഒരേ ഈണം കൈവിടരുത്. പിന്നെ ഒരു കാരണവശാലും ഇന്ന് ഇന്ത്യാ ചരിത്രത്തിലെ ഒരു കറുത്ത ദിനമാണെന്നെഴുതരുത്.” ബാബരി മസ്ജിദ് തകര്‍ച്ചയെക്കുറിച്ച് പിറ്റേദിവസത്തെ പത്രത്തില്‍ അച്ചടിച്ചു വരാനുള്ള മുഖപ്രസംഗത്തിന്റെ സ്വഭാവം എങ്ങനെയായിരിക്കണമെന്ന് വിശദീകരിച്ചുകൊണ്ട് പത്രാധിപര്‍ കെ കെ ചുല്യാറ്റിനെ അനുകരിച്ച് ന്യൂസ് എഡിറ്റര്‍ മല്ലിക് മുഖപ്രസംഗമെഴുത്തുകാരന്‍ വിശ്വനാദന്‍ജിയോട് […]

ഓണ്‍ലൈന്‍ മുസ്ലിം; ഒരു സുരക്ഷാ പ്രശ്നമാകുന്നതെങ്ങനെയാണ്?

      ആത്യന്തികമായി ഇന്റര്‍നെറ്റ് ഒരു മുസ്ലിംവിരുദ്ധ മാധ്യമമാണോ? അതോ, മുസ്ലിംകള്‍ ഉപയോഗിക്കുമ്പോള്‍ മാത്രം പ്രതിലോമകരമായിത്തീരുംവിധത്തിലാണോ അതിലെ സാങ്കേതിക വിദ്യയെ ചിട്ടപ്പെടുത്തിയിരിക്കുന്നത്? നുഐമാന്‍                വിവിധ ‘മുസ്ലിം തീവ്രവാദ’ സംഘടനകള്‍ അവരുടെ ‘അക്രമാസക്തമായ’ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ സാധിച്ചെടുക്കുന്നതിനു വേണ്ടി എങ്ങനെയൊക്കെയാണ് പുതിയ വിവര സാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്തുന്നത് എന്ന ചോദ്യത്തെ ആസ്പദമാക്കിയാണ് 2001 സപ്തംബര്‍ പതിനൊന്നിനു ശേഷമുള്ള ഒട്ടുമിക്ക മാധ്യമ പഠനങ്ങളും മുസ്ലിംകളുടെ ഇന്റര്‍നെറ്റ് ഉപഭോഗത്തെ ക്കുറിച്ചുള്ള […]

രിസാലയുടെ നിറവും സ്വഭാവവും

പുതിയ വിവര-വിനിമയ സംവിധാനങ്ങള്‍ സമുദായം എന്ന നിലയില്‍ ഇപ്പോള്‍ തന്നെ അസ്ഥിരവും ദുര്‍ബലവുമായിക്കൊണ്ടിരിക്കുന്ന മുസ്ലിംകളെ കൂട്ടിച്ചേര്‍ക്കുമോ അതോ കൂടുതല്‍ വിഘടിപ്പിച്ചു നിര്‍ത്തുമോ ? നുഐമാന്‍ ‘ഇയ്യാംപാറ്റകള്‍ കണക്കെ പത്രങ്ങള്‍ ജനിക്കുന്ന മലയാളത്തിന് ഇന്ന് പത്രങ്ങളുടെ പഞ്ഞമുണ്ടോ’ എന്ന് ചോദിച്ചുകൊണ്ട് രിസാല വാരികയുടെ ഉദ്ദേശ്യ ലക്ഷ്യത്തെക്കുറിച്ച് 1983 നവംബറില്‍ വാരികയുടെ ഒന്നാംലക്കത്തില്‍ പത്രാധിപരെഴുതിയ കുറിപ്പ് ഇങ്ങനെ തുടരുന്നു; “രിസാലയുടെ നിറവും സ്വഭാവവും എന്തെന്നറിയാന്‍ പലര്‍ക്കും തിടുക്കം കാണും; കേരളത്തില്‍ വിശുദ്ധ ഇസ്ലാമിന്റെ, മുസ്ലിംകളുടെ ആധികാരിക സംഘടനയായ സമസ്തകേരള ജംഇയ്യത്തുല്‍ ഉലമയുടെ […]