Article

ഇന്ത്യയിലെ പൊതുവായനശാലകളുടെ വര്‍ത്തമാനം

ഇന്ത്യയിലെ പൊതുവായനശാലകളുടെ വര്‍ത്തമാനം

ബംഗളൂരുവില്‍ അടുത്തിടെ ഒരു സായാഹ്ന നടത്തത്തിനിടയില്‍ സ്വകാര്യ വായനശാലശൃംഖലയായ ജസ്റ്റ്ബുക്‌സിന്റെ ഒരു ശാഖ, ആളൊഴിഞ്ഞ ഭാഗത്തു നിന്ന് നഗരത്തിന്റെ വടക്കന്‍ ഭാഗത്തെ കല്യാണ്‍നഗറില്‍ ഒരു പാര്‍ക്കിനെ അഭിമുഖീകരിക്കുന്ന ഭാഗത്തേക്ക് മാറ്റിയതായി കണ്ടു. അതിന്റെ പഴയ ഇടം ഏറെയൊന്നും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതായിരുന്നില്ല. എന്നാല്‍ പുതിയ ഇടം വിവിധ പ്രായത്തിലുള്ളവരെ കൊണ്ട് നിറഞ്ഞിരുന്നു. അവരില്‍ മിക്കവരും ആദ്യമായി ആ വായനശാലയെ ശ്രദ്ധിക്കുന്നവരും പാര്‍ക്കിലേക്ക് വന്നവരുമായിരുന്നു. ജസ്റ്റ് ബുക്‌സിനെ പോലുള്ള മാതൃകകള്‍ സ്വകാര്യനിക്ഷേപത്തിലൂടെ വായനശാലാ സംസ്‌കാരത്തെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ എല്ലാവര്‍ക്കും വിവരവും […]

വായിച്ചുവളര്‍ന്ന കേരളത്തിലെ ലൈബ്രറി പ്രസ്ഥാനം

വായിച്ചുവളര്‍ന്ന കേരളത്തിലെ ലൈബ്രറി പ്രസ്ഥാനം

‘വിശക്കുന്ന മനുഷ്യാ, പുസ്തകം കയ്യിലെടുക്കൂ. പുത്തനൊരായുധമാണ് നിനക്കത്’ ബ്രഹ്തിന്റെ അതിപ്രശസ്തമായ വാക്കുകളാണിത്. ലോകത്തെ പുരോഗമനപ്രസ്ഥാനങ്ങള്‍ തങ്ങളുടെ അനുയായികളുടെ ഹൃദയത്തില്‍ കാലങ്ങളായി ആഴത്തില്‍ പതിപ്പിച്ച മുദ്രാവാക്യങ്ങളിലൊന്നുമാണിത്. പുസ്തകം വായിച്ചാല്‍ വിശക്കുന്നവന്റെ വയറുനിറയുമെന്നല്ല, മറിച്ച് എന്തുകൊണ്ടാണ് വിശക്കുന്നതെന്നും അത് മറികടക്കാനുള്ള വഴിയെന്തെന്നും പുസ്തകം പഠിപ്പിച്ചുതരുമെന്നാണ് ഇതിന്റെ അര്‍ഥം. എന്നാല്‍ നമ്മുടെ പുതിയ തലമുറയോട് വിശക്കുമ്പോള്‍ വയറിന്റെ കത്തലടക്കാന്‍ പുസ്തകം വായിച്ചാല്‍ മതിയെന്ന് എങ്ങനെയാണ് പറഞ്ഞുകൊടുക്കുക? അവര്‍ക്കത് നല്ല അര്‍ഥത്തില്‍ മനസിലാകുമോ എന്നുതന്നെ സംശയം! എഴുത്തും വായനയും ഇലക്ട്രോണിക് ആയി മാറിക്കൊണ്ടിരിക്കുന്ന […]

സ്തുതിപാഠകര്‍ക്ക് പട്ടും വളയും

സ്തുതിപാഠകര്‍ക്ക് പട്ടും വളയും

ലോക്‌സഭയിലെ തന്റെ കന്നി പ്രസംഗത്തിലൂടെ തൃണമൂല്‍ കോണ്‍ഗ്രസ്സ് അംഗം മഹുവ മൊയ്ത്ര മാധ്യമ ശ്രദ്ധ നേടി. മാധ്യമങ്ങള്‍ മറന്നുതുടങ്ങിയ നിലവിലെ സാഹചര്യത്തെ രൂക്ഷമായ രീതിയില്‍ അവതരിപ്പിക്കുകയായിരുന്നു അവര്‍. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളും മാധ്യമങ്ങള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളുമുള്‍പ്പെടുന്ന പ്രധാന പ്രശ്‌നങ്ങളെ അവര്‍ പറഞ്ഞുവെച്ചു. മഹുവയുടെ പ്രസംഗത്തെ മാധ്യമങ്ങള്‍ കാര്യമായി തന്നെ ആഘോഷിച്ചു. മഹുവയുടെ വസ്ത്രധാരണാരീതിയെയും മേക്ക്അപ്പിനെയും കുറിച്ച് സംസാരിക്കാനും ചിലര്‍ മറന്നില്ല. ബി ജെ പിയുടെ പൗരത്വ രജിസ്റ്ററിനെതിരെ മഹുവ ഉന്നയിച്ച കടുത്ത വിമര്‍ശനം, വിദ്യാഭ്യാസയോഗ്യതക്ക് തെളിവില്ലാത്ത […]

കച്ചവട ധാര്‍മികതയും ഇസ്‌ലാമിക കാഴ്ചപ്പാടും

കച്ചവട ധാര്‍മികതയും ഇസ്‌ലാമിക കാഴ്ചപ്പാടും

നബിയുടെ(സ) പത്‌നി ഖദീജ(റ) മക്കയിലെ പ്രമുഖ കച്ചവടക്കാരില്‍ ഒരാളായിരുന്നു. ജീവിതോപാധി മാത്രമല്ല, ആരാധനയായിട്ടാണ് ഇസ്‌ലാം കച്ചവടത്തെ കാണുന്നത്. മനുഷ്യന് ചെയ്യാവുന്നതില്‍ ഏറ്റവും നല്ല ജോലിയേതാണെന്ന് തിരുനബിയോടൊരാള്‍ ചോദിച്ചു. അല്ലാഹുവില്‍ സ്വീകാര്യമായ കച്ചവടം എന്നായിരുന്നു മറുപടി. കേവലം കച്ചവടമല്ല, അല്ലാഹുവില്‍ സ്വീകാര്യമായ കച്ചവടം എന്ന് പ്രത്യേകം പറഞ്ഞതോര്‍ക്കുക. അങ്ങനെയല്ലാത്ത കച്ചവടങ്ങളുടെ പ്രത്യാഘാതം മായമായും കൊള്ളലാഭമായും നാം അനുഭവിക്കുമ്പോള്‍ ഇത് എളുപ്പം ബോധ്യപ്പെടുന്ന സവിശേഷതയാണ്. സത്യസന്ധനും വിശ്വസ്തനുമായ കച്ചവടക്കാരനുള്ള ധാരാളം വാഗ്ദാനങ്ങളുണ്ട്, പ്രതിഫലങ്ങളുടെ ലോകത്ത് ചൂഷകര്‍ക്ക് ശിക്ഷകളുമുണ്ട്. യുവത്വ കാലത്ത് […]

അവര്‍ യൂറോപ്പില്‍നിന്ന് ദേശരാഷ്ട്ര സങ്കല്‍പം അപ്പാടെ കടമെടുത്തിരിക്കുകയാണ്

അവര്‍ യൂറോപ്പില്‍നിന്ന് ദേശരാഷ്ട്ര സങ്കല്‍പം അപ്പാടെ കടമെടുത്തിരിക്കുകയാണ്

ഭാരതീയ ജനതാപാര്‍ട്ടിക്ക് തുടര്‍ച്ചയായ രണ്ടാം തവണയുമുണ്ടായ തിരഞ്ഞെടുപ്പു വിജയം അസാമാന്യ നേട്ടമായി. 1984 ല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അരികുകളിലേക്ക് ഒതുക്കപ്പെടുകയും അന്നത്തെ തിരഞ്ഞെടുപ്പില്‍ രണ്ടു സീറ്റുകള്‍ മാത്രം നേടുകയും ചെയ്ത ഒരു പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഇത് അതിശക്തമായ തിരിച്ചുവരവാണ്. എണ്‍പത്തിനാലിനുശേഷം രാമജന്മഭൂമി പ്രസ്ഥാനം ക്രമേണ രാഷ്ട്രീയ ആധിപത്യം നേടാന്‍ ബിജെപിയെ സഹായിച്ചു. 2014 ല്‍ ബിജെപി ലോകസഭയില്‍ 282 സീറ്റും 2019 ല്‍ 303 സീറ്റും നേടി. ഹൈന്ദവദേശീയതയുടെ വളരുന്ന ജനകീയതയാണ് ബി ജെ പിയുടെ അസാധാരണമായ […]

1 2 3 183