Article

കരുതിയിരിക്കൂ!

കരുതിയിരിക്കൂ!

(എം എം കല്‍ബുര്‍ഗിക്ക്) എന്റെ മൗനത്തെ ഭയപ്പെടുക! അതു ഭാഷയെക്കാള്‍ രൂക്ഷമാണ്, ഒരു പുതിയ ഭൂമി തേടുന്ന അവിരാമമായ ഒരു നദി: എന്റെ ബസവയുടെ വചനങ്ങള്‍ പോലെ.* എന്റെ വാക്കുകളെ ഭയപ്പെടുക! അവയ്ക്ക് കാറ്റിന്റെ ഗതി മാറ്റാന്‍ കഴിയും കുഴിച്ചു മൂടിയ സത്യങ്ങള്‍ക്കു പ്രാണന്‍ നല്‍കാന്‍ കഴിയും ഓരോ കല്ലിനെയും അവ ശിവനാക്കും ഓരോ തൂപ്പുകാരനെയും പുണ്യവാനാക്കും ഓടകളെല്ലാം ഗംഗയാക്കും എന്റെ ഇന്ദ്രജാലത്തെ ഭയപ്പെടുക ! അതു നിങ്ങളുടെ വെടിയുണ്ടകളെ എന്റെ ഗുരുവിന്നുള്ള മാലയാക്കും, അവന്‍ നിങ്ങളുടെ […]

സിവില്‍സര്‍വീസിനെ ഭയക്കേണ്ടതില്ല

സിവില്‍സര്‍വീസിനെ ഭയക്കേണ്ടതില്ല

വൈദ്യ ദമ്പതികളുടെ മക്കള്‍ വൈദ്യരാവുകയെന്നത് കാലങ്ങളായി തുടരുന്ന കീഴ്‌വഴക്കമായിരിക്കാം.എന്നാല്‍ സാമൂഹിക സുരക്ഷാ മിഷന്‍ മുന്‍ ഡയറക്ടറും കോഴിക്കോട് മെഡിക്കല്‍ കോളജിലെ ശിശുരോഗ വിദഗ്ധനുമായ ചേവായൂര്‍ റഹ്മയില്‍ ടി.പി.അഷ്‌റഫിന്റെയും ഡോ.ജൗഹറയുടെയും മകള്‍ ഹംന മര്‍യത്തിന് അത്തരം കീഴ്‌വഴക്കങ്ങളില്‍ താത്പര്യമുണ്ടായിരുന്നില്ല. പ്ലസ്ടു കഴിഞ്ഞ് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദമെടുത്ത ഹംന തിരഞ്ഞെടുത്തത് അധ്യാപക വഴിയായിരുന്നു. ഫാറൂഖ് കോളജില്‍ ഇംഗ്ലിഷ് വിഭാഗം അസിസ്റ്റന്റ് പ്രഫസറായിരിക്കെ സിവില്‍ സര്‍വീസ് പരീക്ഷയെഴുതി 28ാം റാങ്കും നേടി. കുഞ്ഞുനാള്‍ മുതല്‍ കൈയില്‍ കിട്ടുന്നതെന്തും വായിക്കുന്ന ശീലമുണ്ടായിരുന്നു ഹംനയ്ക്ക്. […]

അങ്ങനെ ഒരു കെമിസ്ട്രിക്കാലത്ത്

അങ്ങനെ ഒരു കെമിസ്ട്രിക്കാലത്ത്

ഇന്റേണല്‍ പരീക്ഷകളുടെ പേപ്പര്‍ കെട്ടുകള്‍ നിറഞ്ഞ മേശക്കു പിന്നില്‍ ഉച്ചകഴിഞ്ഞുള്ള പരീക്ഷാ ഡ്യൂട്ടിക്കു പോകാനുള്ള തയാറെടുപ്പിലിരിക്കുമ്പോളാണ് ഒരപരിചിത നമ്പറില്‍ നിന്നും ആ വിളി വന്നത്. ഹലോ പറഞ്ഞപ്പോള്‍ മറുവശത്ത് അല്പം പരുക്കനായ സ്ത്രീ സ്വരം. ബെറ്റിയല്ലേ? ആ സംബോധന എനിക്കത്ര സുഖിച്ചില്ല. കാരണം ഏറെക്കാലമായി വളരെ അപൂര്‍വമാള്‍ക്കാരേ എന്നെ പേരു ചൊല്ലി വിളിക്കാറുള്ളൂ. അപരിചിതരാരും അത്തരമൊരു സാഹസത്തിനു മുതിരാറുമില്ല. അതേ. ഇതാരാ? ഞാന്‍ കടുപ്പത്തില്‍ തന്നെ മറുചോദ്യം ഉന്നയിച്ചു. ഒരു പഴയ ക്ലാസ്‌മേറ്റാ. ജയ. എന്റെ ഓര്‍മ […]

ഒരു വിശിഷ്ടാതിഥിയുടെ പ്രതിസന്ധി

ഒരു വിശിഷ്ടാതിഥിയുടെ പ്രതിസന്ധി

ആലപ്പുഴയിലെ ഒരു കോളജ് യൂണിയന്‍ ഉദ്ഘാടനത്തിന് പോകാമോ എന്ന് സംവിധായകന്‍ നിസാറാണ് ചോദിച്ചത്. സമ്മതിച്ചു. ജങ്കാറില്‍ കയറിവേണം അവിടെയെത്താന്‍. ജങ്കാര്‍ സര്‍വീസ് നടത്തുന്ന സ്ഥലം വരെ മൈക്ക് വച്ചിട്ടുണ്ട്. ബഹളത്തിന്റെ അലയൊലികള്‍ കേള്‍ക്കാം. കോളജിലെത്തിയപ്പോള്‍ വന്‍ കൂവലോടെയാണ് ഞാന്‍ സ്വീകരിക്കപ്പെട്ടത്. വേദിയില്‍ കയറിയിരിക്കുമ്പോഴും കൂവല്‍ അവസാനിച്ചില്ല. പ്രിന്‍സിപ്പലച്ചന്‍ വളരെ സൗമ്യമായി പറഞ്ഞിട്ടും രക്ഷയില്ല. സ്വാഗത പ്രസംഗകന്‍ എന്റെ പേര് പരാമര്‍ശിച്ചപ്പോള്‍ കൂവല്‍ ഇരട്ടിയായി. പരിപാടി അവസാനിപ്പിച്ച് തിരിച്ചുപോന്നാലോ എന്ന് പലവട്ടം ആലോചിച്ചു. വിളക്ക് കൊളുത്തിയശേഷം പ്രസംഗിക്കാതെ പോരാമെന്നാണ് […]

എന്നെ ഞാനാക്കിയ വര്‍ഷങ്ങള്‍

എന്നെ ഞാനാക്കിയ വര്‍ഷങ്ങള്‍

മജ്മഇല്‍ ആറു വര്‍ഷവും മര്‍കസില്‍ മൂന്നു വര്‍ഷവും പഠിച്ച കാമ്പസ് അനുഭവുമായാണ് ഡല്‍ഹി ജാമിഅ മില്ലിയ മാനേജ്മന്റ് സ്റ്റഡീസ് ഡിപ്പാര്‍ട്‌മെന്റില്‍ ഇന്റര്‍വ്യൂവിനു ഹാജരാകുന്നത്. കയ്യില്‍ ജെ. ആര്‍. എഫ് ഉണ്ടെന്ന അഹങ്കാരവും മത ബിരുദ ധാരിയാണെന്ന ആത്മവിശ്വാസവുമുണ്ട്. ഇന്റര്‍വ്യൂവിനു മുന്‍വിധി ഒഴിവാക്കാന്‍ പാന്റും ഷര്‍ട്ടും ധരിക്കലാണ് ഉത്തമമെന്നു സുഹൃത്തുക്കള്‍ ബോധ്യപ്പെടുത്തിയത് നിമിത്തം പുതിയ കൂട്ട് തന്നെ വാങ്ങി അണിഞ്ഞൊരുങ്ങിയിരുന്നു. ഇടയ്ക്കിടെ ഇന്‍ ചെയ്ത് ഭാഗവും ടൈ കെട്ടിയതും കോട്ടിട്ടതും ശരിയാണോ എന്ന് സ്വയം ഞാന്‍ സൂക്ഷ്മപരിശോധന നടത്തി […]