Article

ജീവന്റെ വിലയുണ്ട് ഈ കര്‍ഷക സമരങ്ങള്‍ക്ക്

ജീവന്റെ വിലയുണ്ട് ഈ കര്‍ഷക സമരങ്ങള്‍ക്ക്

ഇരുനൂറോളം സംഘടനകളില്‍ നിന്നും ഒരു ലക്ഷത്തില്‍പരം കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തിയത് രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ആദ്യ ദിവസങ്ങളില്‍ ദേശീയ മാധ്യമങ്ങള്‍ മാര്‍ച്ചിനെ വേണ്ട വിധം പരിഗണിച്ചില്ലെങ്കിലും, പ്രളയം പോലെ കടന്നുവന്ന കര്‍ഷകരുടെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പരക്കെ പ്രചരിച്ചു. അന്ന് കര്‍ഷകര്‍ തന്നെയാണ് അവര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിയത്. കടങ്ങള്‍ എഴുതിത്തള്ളുക, മാന്യമായ താങ്ങുവില ഉറപ്പാക്കുക, ഇതൊക്കെ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് വിളിച്ചുകൂട്ടുക തുടങ്ങിയ ആവശ്യങ്ങളായിരുന്നു പ്രധാനമായും അന്നവര്‍ ഉന്നയിച്ചിരുന്നത്. എന്നാല്‍, 6000 രൂപ വാര്‍ഷിക തുകയായി […]

തിരുഹൃദയ സ്പന്ദനം തിരുവരുളുകളില്‍

തിരുഹൃദയ സ്പന്ദനം തിരുവരുളുകളില്‍

പ്രവാചകത്വത്തിന്റെ ഇരുപത്തി മൂന്ന് സംവത്സരങ്ങളില്‍ പന്ത്രണ്ട് സംവത്സരം മക്കയിലും പതിനൊന്ന് സംവത്സരം മദീനയിലുമായിരുന്നു നബിതിരുമേനിയുടെ ജീവിതം. നാല്പതാം വയസ്സില്‍ ‘ഇഖ്‌റഅ്’ എന്ന ആജ്ഞയോടെ ദിവ്യവെളിപാടിന് ആരംഭം കുറിച്ചു. പിന്നീടുള്ള തിരുദൂതരുടെ ജീവിതത്തെ മുഴുവന്‍ നിയന്ത്രിച്ചത് ആകാശത്തു നിന്നുള്ള ദൂതുകളാണ്. തിരുജീവിതത്തിന്റെ കുതിപ്പും കിതപ്പുമെല്ലാം ഖുര്‍ആന്‍ പ്രതിഫലിപ്പിക്കുന്നുണ്ട്. പ്രവാചകന്റെ മോഹങ്ങളും മോഹഭംഗങ്ങളും ഹൃദയവ്യഥകളും പ്രതീക്ഷകളും അചഞ്ചലമായ ഇച്ഛാശക്തിയും തുടര്‍ച്ചകളും പരിദേവനങ്ങളും ശത്രുക്കളില്‍ നിന്നും നിരന്തരം നേരിട്ട സമ്മര്‍ദങ്ങളും സഹജീവികളോടുള്ള ഉറവ വറ്റാത്ത കാരുണ്യവും ഔദാര്യവും ആര്‍ദ്രതയുമെല്ലാം ഖുര്‍ആന്‍ നമുക്ക് […]

ക്രൈസ്തവ രാഷ്ട്രീയം കണ്ണുതുറക്കുന്നു

ക്രൈസ്തവ രാഷ്ട്രീയം കണ്ണുതുറക്കുന്നു

ബാബരി മസ്ജിദ് ധ്വംസനം ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ ചരിത്രത്തിലെ ഒരു നാല്‍ക്കവലയാണ്. 1992നു ശേഷം ദേശീയ, സംസ്ഥാന രാഷ്ട്രീയത്തില്‍ കെട്ടഴിഞ്ഞുവീണ ന്യൂനപക്ഷവിരുദ്ധ കലാപങ്ങളും അതുയര്‍ത്തിയ നിരാശയും രോഷവും ആശങ്കകളും തജ്ജന്യമായ ചിന്താവ്യതിയാനങ്ങളുമെല്ലാം മുസ്ലിംകളെ പല വിധേനയും സ്വാധീനിച്ചപ്പോള്‍, മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ എങ്ങനെ അതിനോട് പ്രതികരിച്ചുവെന്ന് ഇന്ന് പരിശോധിക്കുമ്പോള്‍, വര്‍ത്തമാനകാല രാഷ്ട്രീയം കടന്നുവന്ന നിര്‍ണായകമായ കുറെ ദശാസന്ധികള്‍ ഓര്‍മയില്‍ മിന്നിമറയും. അയോധ്യരാഷ്ട്രീയമാണ് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസുമായുള്ള നാഭീനാളബന്ധം വിച്ഛേദിക്കാന്‍ മുസ്ലിംകളെ പ്രേരിപ്പിച്ചത്. കോണ്‍ഗ്രസുമായി എക്കാലവും ചേരുംപടി ചേര്‍ത്തുനിറുത്തപ്പെട്ട […]

ആറ്റല്‍ നബി സ്‌നേഹിക്കപ്പെടുന്നതെന്തെന്നാല്‍

ആറ്റല്‍ നബി സ്‌നേഹിക്കപ്പെടുന്നതെന്തെന്നാല്‍

റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന്റെ രാവ് ഡല്‍ഹിയിലെ ജുമാ മസ്ജിദില്‍ ധാരാളമാളുകള്‍ വരും. തൊട്ടപ്പുറത്തെ കവലകളില്‍ പകലന്തിയോളം സൈക്കിള്‍ റിക്ഷ വലിക്കുന്നവരും പെട്ടിക്കച്ചവടക്കാരും യാചകരും തുടങ്ങി ഡല്‍ഹിയിലെ എംബസി ഉദ്യോഗസ്ഥര്‍, മന്ത്രാലയങ്ങളിലെ ഉന്നത പോസ്റ്റിലിരിക്കുന്നവര്‍, യൂണിവേഴ്‌സിറ്റി അധ്യാപകര്‍ എല്ലാവരുമുണ്ടാകുമവിടെ. എല്ലാവരുടെയും മനസ്സില്‍ ഒരേയൊരു ആഗ്രഹമേയുള്ളൂ. പരിശുദ്ധ തിരുശേഷിപ്പുകളുടെ മുന്നിലിരുന്ന് തിരുപ്രവാചകരെ ഒന്നോര്‍ക്കണം; മദ്ഹുകള്‍ പാടണം. മഗ്രിബ് നിസ്‌കാരം കഴിഞ്ഞാല്‍ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചുവെച്ച സ്ഥലം ജനനിബിഡമാവും. ആരും ആരെയും ശ്രദ്ധിക്കില്ല. തിക്കും തിരക്കും കൂട്ടുകയുമില്ല. എല്ലാവരുടെ മുഖത്തും പൂര്‍ണ്ണ വെളിച്ചമായിരിക്കും. […]

പ്രവാചകരിലേക്ക് ഇറങ്ങിനടക്കുന്ന നേരത്ത്

പ്രവാചകരിലേക്ക് ഇറങ്ങിനടക്കുന്ന നേരത്ത്

കെ പി രാമനുണ്ണി: പ്രവാചക ജീവിതത്തിലെ ഓരോ മുഹൂര്‍ത്തങ്ങളും ഓരോ സന്ദേശങ്ങള്‍ പ്രസരിപ്പിക്കാനുള്ളതായിരുന്നു. ജനനം മുതല്‍ വിയോഗം വരെയുള്ള കര്‍മമണ്ഡലം പരിശോധിച്ചാല്‍ മാനവരാശിക്കുള്ള സന്ദേശങ്ങളും പാഠങ്ങളുമാണ് സ്വന്തം ജീവിതത്തിലൂടെ പകര്‍ന്നു നല്‍കിയത്. ഇതുകൊണ്ടാണ് പ്രിയപത്‌നി ആഇശ ബീവി പറഞ്ഞത്, സഞ്ചരിക്കുന്ന വിശുദ്ധ ഖുര്‍ആനായിരുന്നു റസൂലെന്ന്. ദൈവത്തിന്റെ വചനങ്ങളാണ് ഖുര്‍ആന്‍. മനുഷ്യരാശിയുടെ വിമോചനത്തിനു വേണ്ടി, സാദാചാര പൂര്‍ണമായ ജീവിതത്തിന് വേണ്ടി മനുഷ്യനും പ്രകൃതിയും പ്രപഞ്ചവും സ്രഷ്ടാവും തമ്മിലുള്ള ബന്ധത്തിന്റെ ഊടുകള്‍ വെളിപ്പെടുത്താന്‍ വേണ്ടിയുള്ളതായിരുന്നു ഖുര്‍ആന്‍. വിശുദ്ധ ഖുര്‍ആന്‍ വെളിപ്പെടുത്തിയ […]