Article

ആ ആചാരങ്ങള്‍ നമ്മുടേതല്ല

ആ ആചാരങ്ങള്‍ നമ്മുടേതല്ല

2008 ജനുവരിയിലെ മുഹറം പത്തിനു അലിഗഡിലായിരുന്നു ഞാന്‍. അന്തരീക്ഷോഷ്മാവ് പലപ്പോഴും പൂജ്യം ഡിഗ്രിയില്‍ വരെയെത്തുന്ന അതികഠിനമായ തണുപ്പ്. അവധി ദിവസമായതിനാല്‍ രാവിലെ ഒരല്പം ഉറങ്ങാന്‍ തീരുമാനിച്ച് കിടന്നപ്പോഴാണ് സുഹൃത്തുക്കള്‍ മുഹറം പത്തിന്റെ പരിപാടിയിലേക്ക് ക്ഷണിക്കുന്നത്. കട്ടിയുള്ള രണ്ടു കോട്ടു ധരിച്ചും പുതപ്പുകൊണ്ട് തലയും മുഖവും വരിഞ്ഞുമുറുക്കിയും ഞങ്ങള്‍ പുറപ്പെട്ടു. യൂണിവേഴ്‌സിറ്റിയുടെ തൊട്ടു പിന്നിലായിരുന്നു പരിപാടി. ശിയാക്കളുടെ പരിപാടിയിലേക്കാണ് ക്ഷണിച്ചതെന്ന് അപ്പോഴാണ് മനസ്സിലാകുന്നത്. ജീവിതത്തിലെ ഏറ്റവും ക്രൂരമായ ആഘോഷ പരിപാടികള്‍ പിന്നീട് അപ്രതീക്ഷിതമായി കാണേണ്ടിവന്നു. തണുത്തുറഞ്ഞ പ്രഭാതത്തില്‍ ചെറിയ […]

പടികടക്കുന്ന രാഷ്ട്രീയം

പടികടക്കുന്ന രാഷ്ട്രീയം

കശ്മീരി നേതാക്കള്‍ക്കു മുന്നില്‍ രണ്ടു വഴികളേയുള്ളൂ എന്നാണ് കഴിഞ്ഞ വര്‍ഷം ബി ബി സിക്കു നല്‍കിയ അഭിമുഖത്തില്‍ ഷാ ഫൈസല്‍ പറഞ്ഞത്. ഒന്നുകില്‍ ഭരണകൂടത്തിന്റെ കിങ്കരനാവുക; അല്ലെങ്കില്‍ വിഘടനവാദിയാവുക. അധികാരികളുടെ പിണിയാളായി നില്‍ക്കാന്‍ വയ്യാത്തതുകൊണ്ട് ഐ എ എസ് ഉപേക്ഷിച്ച് സ്വന്തമായി രാഷ്ട്രീയകക്ഷിയുണ്ടാക്കിയ ആ യുവാവിന് പതിനാറു മാസമേ അതിന്റെ തലപ്പത്തിരിക്കാന്‍ കഴിഞ്ഞുള്ളൂ. പ്രത്യേക പദവി നഷ്ടപ്പെട്ട്, ജമ്മുകശ്മീര്‍ കേന്ദ്ര ഭരണപ്രദേശമായി ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഷാ ഫൈസല്‍ രാഷ്ട്രീയം ഉപേക്ഷിക്കുകയാണ്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം […]

ദേശീയ വിദ്യാഭ്യാസ നയം വരേണ്യതയെ പുണരുന്നത് ഇങ്ങനെയൊക്കെയാണ്

ദേശീയ വിദ്യാഭ്യാസ നയം വരേണ്യതയെ പുണരുന്നത് ഇങ്ങനെയൊക്കെയാണ്

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യവിദ്യാഭ്യാസ നയമാണ് യാഥാര്‍ത്ഥ്യമാകുന്നത്. നാലര വര്‍ഷത്തിനിടെ ലഭിച്ച രണ്ടു ലക്ഷത്തിലധികം നിര്‍ദേശങ്ങളെ അധികരിച്ചുള്ള കൂടിയാലോചനകള്‍ക്ക് ശേഷമാണ് പുതിയ നയം ഉരുത്തിരിഞ്ഞത് എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം കരടുരേഖ അഭിപ്രായ രൂപീകരണത്തിനായി പൊതുജനമധ്യത്തില്‍ വെച്ചിരുന്നെങ്കിലും വിവിധ സംസ്ഥാനങ്ങളും വിദ്യാഭ്യാസ വിചക്ഷണരും മുന്നോട്ടുവെച്ച അഭിപ്രായങ്ങള്‍ മാനിക്കാതെ കരട് നയത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഇല്ലാതെയാണ് സര്‍ക്കാര്‍ ദേശീയ വിദ്യാഭ്യാസനയത്തിന് അംഗീകാരം നല്‍കിയിരിക്കുന്നത്. ഭരിക്കുന്നവരുടെ അജണ്ടകളോട് യോജിക്കുന്ന നിര്‍ദേശങ്ങള്‍ മാത്രമേ പ്രസ്തുത […]

ബാബരി: കോണ്‍ഗ്രസ് തുറന്നുകൊടുത്ത വാതിലിലൂടെയാണ് ബി ജെ പി അകത്തുകടന്നത്

ബാബരി: കോണ്‍ഗ്രസ് തുറന്നുകൊടുത്ത വാതിലിലൂടെയാണ് ബി ജെ പി അകത്തുകടന്നത്

1984വരെ രാമക്ഷേത്രം എന്ന ആശയത്തെക്കുറിച്ച് ആരും കേട്ടിരുന്നില്ല. ഗ്രാമവാസികളായ ഹിന്ദുവിശ്വാസികളുടെ മനസ്സിലും നാടോടിക്കഥകളിലും ജീവിച്ച ശ്രീരാമനെ കുറിച്ചുള്ള സങ്കല്‍പങ്ങള്‍ പന്ത്രണ്ടാം നൂറ്റാണ്ടില്‍ വിരചിതമായ തുളസീദാസിന്റെ രാമചരിതമാനസത്തിലുടെ പകര്‍ന്നുകിട്ടിയതാണ്. ബി ജെ പിയുടെ ആദിമരൂപമായ ഭാരതീയ ജനസംഘം രൂപീകൃതമാവുന്നത് 1951ലാണ്. ഇരുരാജ്യങ്ങളിലെയും ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ അതത് രാജ്യങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് ഓര്‍മിപ്പിക്കുന്ന നെഹ്റു -ലിയാഖത്തലി ഖാന്‍ ഉടമ്പടിയില്‍ പ്രതിഷേധിച്ചാണ് ഹിന്ദുമഹാസഭ നേതാവായിരുന്ന ഡോ. ശ്യാമപ്രസാദ് മുഖര്‍ജി കേന്ദ്രമന്ത്രിസഭയില്‍നിന്ന് രാജിവെക്കുന്നത്. രണ്ടാം സര്‍സംഘ്ചാലക് എം.എസ് ഗോള്‍വാള്‍ക്കറാണ് ഡോ. മുഖര്‍ജിയെ ഹിന്ദുക്കളുടെ […]

ഒരു ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ ഇനിയുള്ള ആത്മഗതങ്ങള്‍

ഒരു ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ ഇനിയുള്ള ആത്മഗതങ്ങള്‍

ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് നാം സംസാരിക്കാന്‍ തുടങ്ങുന്ന ഈ ദിവസം അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്നിടത്ത്, ബാബരി മസ്ജിദ് സംഘപരിവാര്‍ പൊളിച്ചും പൊടിച്ചും കളഞ്ഞിടത്ത്, ഭൂമിപൂജക്ക് ഒരുങ്ങുകയാണ്. ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പിറവിയെടുക്കുകയും, ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ തണലില്‍ വളരുകയും, മതേതര ദേശീയതയുടെ പ്രതിച്ഛായയില്‍ തഴയ്ക്കുകയും ചെയ്ത ഒരു മലയാള ദിനപത്രം- മാതൃഭൂമി, ഭക്തര്‍ കാലങ്ങളായി കാത്തിരുന്ന നിമിഷമെന്നാണ് ആ ചടങ്ങിനെ വിശേഷിപ്പിക്കുന്നത്. ആ വിശേഷണം ശിരസാവഹിച്ചുകൊണ്ടാണ് നാം ഈ സംഭാഷണം ആരംഭിക്കുന്നത്. മാറിയ ഇന്ത്യയില്‍ ഇരുന്ന്, […]