Article

ഭരണകൂടത്തിന്റെ മൃഗയാ വിനോദങ്ങള്‍

ഭരണകൂടത്തിന്റെ മൃഗയാ വിനോദങ്ങള്‍

കാംഗ്ലായിപാക് കമ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ച് മുഖ്യധാരാ ഇന്ത്യയില്‍ അധികമാര്‍ക്കും അറിയാന്‍ സാധ്യതയില്ല. ഇബുംഗോ നാംഗാമിന്റെ നേതൃത്വത്തില്‍ മണിപ്പൂരില്‍ 1980ല്‍ സ്ഥാപിതമായ തീവ്ര ഇടതു സംഘടനയാണത്. മണിപ്പൂരിന്റെ പൗരാണികനാമമാണ് കാംഗ്ലായിപാക്. ഇന്ത്യയുടെ ആധിപത്യത്തില്‍നിന്ന് മണിപ്പൂരിനെ മോചിപ്പിക്കുകയെന്നതുകൂടി ആ നിരോധിത സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. മറ്റെല്ലാ മാവോവാദി സംഘടനകളെയും പോലെ കാംഗ്ലായിപാക് കമ്യൂണിസ്റ്റ് പാര്‍ട്ടിയും പത്തോ പന്ത്രണ്ടോ വിഭാഗങ്ങളായി പിളര്‍ന്നു. അതിലൊന്നിന്റെ പേര് കാംഗ്ലായിപാക് കമ്യൂണിസ്റ്റ് പാര്‍ട്ടി(മിലിറ്ററി കൗണ്‍സില്‍) എന്നാണ്. നിര്‍ബന്ധിത പണപ്പിരിവുമായി നടക്കുന്ന എത്രയോ വിഘടനവാദി സംഘടനകളില്‍ ഒന്നായാണ് മണിപ്പൂരുകാര്‍ […]

വിശുദ്ധ ഖുര്‍ആന്‍: ആവര്‍ത്തനങ്ങളിലെ സൗന്ദര്യം

വിശുദ്ധ ഖുര്‍ആന്‍: ആവര്‍ത്തനങ്ങളിലെ സൗന്ദര്യം

‘പൂര്‍വ്വ സമുദായങ്ങളുടെ ചരിത്രകഥകളും മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള പ്രതിപാദ്യങ്ങളുമെല്ലാം അടങ്ങുന്ന ധാരാളം ആവര്‍ത്തനങ്ങള്‍ ഖുര്‍ആനിലുണ്ട്. അവ ഒഴിച്ചുനിര്‍ത്തിയാല്‍ വിധിവിലക്കുകളും വിശ്വാസകാര്യങ്ങളും സ്വഭാവഗുണങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു കൊച്ചു ഗ്രന്ഥമായിരിക്കും ഖുര്‍ആന്‍. ഈ ആവര്‍ത്തനങ്ങള്‍ മുഹമ്മദ് നബിയുടെ(സ) വ്യാജസൃഷ്ടിയാണ് ഖുര്‍ആന്‍ എന്നത് സാക്ഷ്യപ്പെടുത്തുന്നുണ്ട്’ എന്ന് ചിലര്‍ ആരോപിക്കാറുണ്ട്. ഈ ആരോപണത്തെ ഒന്നു വിശകലനം ചെയ്യാം. പ്രഥമമായി, വിശുദ്ധ ഖുര്‍ആനില്‍ ആവര്‍ത്തനമെന്ന ‘പ്രതിഭാസം’ രണ്ടു തരത്തിലാണ് പ്രകടമായിട്ടുള്ളത്. ഒന്ന്: സമാന വാക്കുകളുടെയും വാക്യങ്ങളുടെയും ആവര്‍ത്തനം. രണ്ട്: ചില ആശയങ്ങളുടെ ആവര്‍ത്തനം (പൂര്‍വ്വ സമുദായങ്ങളുടെ […]

ദേശീയ വിദ്യാഭ്യാസനയം: സംഘ് പരിവാര്‍ അജണ്ടളുടെ സര്‍ക്കാര്‍ നിര്‍വഹണം

ദേശീയ വിദ്യാഭ്യാസനയം: സംഘ് പരിവാര്‍ അജണ്ടളുടെ സര്‍ക്കാര്‍ നിര്‍വഹണം

ഇന്ത്യയിലെ വിദ്യാഭ്യാസരംഗം വാണിജ്യവല്‍ക്കരണത്തിന്റെയും വര്‍ഗീയവത്കരണത്തിന്റെയും വഴിയില്‍ സഞ്ചരിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി . അതിന് ആക്കം കൂട്ടും വിധത്തില്‍ ദേശീയ വിദ്യാഭ്യാസ നയത്തിന് അംഗീകാരം നല്‍കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. 35 വര്‍ഷം മുമ്പ് അംഗീകരിച്ച വിദ്യാഭ്യാസ നയമാണ് നിലവിലുള്ളത്. അതിനാല്‍ കാലോചിതമായ പരിഷ്‌കാരങ്ങള്‍ അനിവാര്യമാണെന്നതില്‍ അഭിപ്രായ വ്യത്യാസമില്ല. പക്ഷേ പുതിയ വിദ്യാഭ്യാസ നയം ആവിഷ്‌കരിക്കുമ്പോള്‍ അതിനനുസൃതമായ പരിഷ്‌കാരങ്ങള്‍ സംഭവിക്കണം. ലക്ഷ്യങ്ങള്‍ വഴിതെറ്റാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇവിടെ ഇത് രണ്ടും സംഭവിച്ചില്ലെന്നു മാത്രമല്ല വിരുദ്ധ ധ്രുവങ്ങളില്‍ സഞ്ചരിക്കുക കൂടി ചെയ്തിരിക്കുന്നു. അതാണ് […]

ഡല്‍ഹിയിലെ സുല്‍ത്താന്മാര്‍

ഡല്‍ഹിയിലെ സുല്‍ത്താന്മാര്‍

ഇസ്ലാമിക കലയുടെയും വാസ്തുവിദ്യയുടെയും അപൂര്‍വ ചാരുതയാര്‍ന്ന മാതൃകകള്‍ ഉടലെടുക്കുകയും അവശേഷിപ്പിക്കുകയും ചെയ്ത ഭൂപ്രദേശമാണ് ഇന്ത്യ. ദീര്‍ഘകാലം മുസ്ലിം ഭരണത്തിലായിരുന്നു അവിഭക്ത ഇന്ത്യ. പേര്‍ഷ്യ, അഫ്ഗാനിസ്ഥാന്‍, തുര്‍ക്കി തുടങ്ങിയ മുസ് ലിം നാടുകളില്‍ നിന്ന് ഇന്ത്യയിലെത്തിയ രാജാക്കന്മാരും സൂഫികളും കലാകാരന്മാരും കവികളും പണ്ഡിതന്മാരും തൊഴിലാളികളും കൈകോര്‍ത്തപ്പോള്‍ ഇന്ത്യ ഇസ്ലാമിക കലയുടെ മറ്റൊരു ഈറ്റില്ലമായി. ദക്ഷിണേന്ത്യയില്‍ പ്രവാചകന്റെ അല്ലെങ്കില്‍ പ്രവാചക സഖാക്കളുടെ കാലത്തുതന്നെ വണിക്കുകള്‍ വഴി ഇസ്ലാമിന്റെ സന്ദേശം എത്തിയിരുന്നുവെങ്കിലും ക്രി.വ. 711-712 കാലത്ത് ഇമാദുദ്ദീന്‍ മുഹമ്മദ് ബിന്‍ ഖാസിം […]

സംവരണം: പിന്നാക്ക വിഭാഗങ്ങളെ സുപ്രീം കോടതിയും കൈവിടുകയാണ് !

സംവരണം: പിന്നാക്ക വിഭാഗങ്ങളെ സുപ്രീം കോടതിയും കൈവിടുകയാണ് !

സംവരണം മൗലികാവകാശമല്ലെന്ന് 2020ല്‍ രണ്ടു വട്ടമാണ് പരമോന്നത കോടതി അഭിപ്രായപ്പെട്ടത്. സ്ഥാനക്കയറ്റത്തില്‍ സംവരണം അനുവദിക്കുന്നത് സംബന്ധിച്ച് ഉത്തരാഖണ്ഡ് സംസ്ഥാന സര്‍ക്കാറെടുത്ത തീരുമാനം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയിലാണ് ആദ്യത്തെ അഭിപ്രായപ്രകടനം. കേസില്‍ വിധി പുറപ്പെടുവിച്ചത് ഫെബ്രുവരി ഏഴിനായിരുന്നു. ജൂണ്‍ 11ന് മെഡിക്കല്‍ കോഴ്സുകളില്‍ വിദ്യാര്‍ഥികള്‍ക്ക് സംവരണം അനുവദിക്കുന്നത് സംബന്ധിച്ച കേസില്‍ പുറപ്പെടുവിച്ച വിധിയിലാണ് രണ്ടാംവട്ടം ഇതേ അഭിപ്രായം പറഞ്ഞത്. സംവരണം മൗലികാവകശമല്ലെന്ന അഭിപ്രായം പരമോന്നത കോടതി ആവര്‍ത്തിക്കുന്നത് രാജ്യത്ത് നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ […]