Article

യു ഡി എഫ് കരുതിയിരിക്കുക വെട്ടുകിളികള്‍ വരുന്നുണ്ട്

യു ഡി എഫ് കരുതിയിരിക്കുക വെട്ടുകിളികള്‍ വരുന്നുണ്ട്

വെട്ടുകിളികളെ കരുതിയിരിക്കണം. എന്തെന്നാല്‍ അവ കാഴ്ചയില്‍ അക്രമികളല്ല. ചാരനിറം ഏറിയ ഒരു പച്ചത്തുള്ളന്‍. ഓമനിക്കാന്‍ തോന്നുന്നത്ര വിനീത ഭാവം. ഒരിക്കല്‍ ഒരിടത്ത് പറന്നിറങ്ങിയാല്‍ പക്ഷേ, അവിടം മുടിയും. ഹരിതാഭയാണ് ശത്രു. അതിവേഗം പെരുകും. നാനൂറ് മടങ്ങോളം വരും വംശവര്‍ധന. അരലക്ഷം മനുഷ്യര്‍ക്ക് വേണ്ട ഭക്ഷണം ഒറ്റദിവസം കൊണ്ട് തിന്നുമുടിപ്പിക്കും. സ്വന്തം ശരീരഭാരത്തിന്റെ അത്ര അവ ഭക്ഷിച്ചുകളയും. അതീവ ശാന്തമായി വന്നിറങ്ങി അതിവേഗം പടര്‍ന്ന് അവ മടങ്ങുമ്പോഴേക്കും പച്ചപ്പിന്റെ അവസാന കണികയും ചാമ്പലാകും. അതിനാല്‍ വെട്ടുകിളികളെ മനുഷ്യര്‍ ഭയക്കണം. […]

അകലുന്ന അയല്‍ക്കാര്‍

അകലുന്ന അയല്‍ക്കാര്‍

അഖണ്ഡഭാരതം എന്നു പറഞ്ഞ് സംഘപരിവാറിലെ ചില സംഘടനകള്‍ പ്രചരിപ്പിക്കുന്ന ഭൂപടത്തിലെ ഇന്ത്യ ഇന്നത്തെ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും നേപ്പാളും ശ്രീലങ്കയും ടിബറ്റും എല്ലാം അടങ്ങുന്നതാണ്. എന്നാല്‍, സംഘപരിവാറിനു പ്രിയങ്കരനായ നരേന്ദ്രമോഡി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിനു ശേഷം അതിര്‍ത്തികള്‍ വിശാലമാവുകയല്ല, അവിടെയെല്ലാം സംഘര്‍ഷം വര്‍ധിക്കുകയാണ് ചെയ്തത്. ശത്രുരാജ്യമായ പാകിസ്ഥാനും ഇണങ്ങിയും പിണങ്ങിയും നിന്നിരുന്ന ചൈനയും മാത്രമല്ല, ഉറ്റസുഹൃത്തായി, സാമന്തരെപ്പോലെ കഴിഞ്ഞിരുന്ന നേപ്പാളുപോലും ഇന്ത്യക്കു നേരെ പത്തിവിടര്‍ത്താന്‍ തുടങ്ങിയിരിക്കുന്നു. സമുദ്രാതിര്‍ത്തി പങ്കിടുന്ന ശ്രീലങ്കയും മാലദ്വീപും ഇന്ത്യയെ വിട്ട് ചൈനയോട് […]

ഒരു ഗ്രാമത്തിന്റെ മനസ്സിന് കൊവിഡ് ബാധിച്ചതിങ്ങനെയാണ്

ഒരു ഗ്രാമത്തിന്റെ മനസ്സിന് കൊവിഡ് ബാധിച്ചതിങ്ങനെയാണ്

കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമം. പ്രദേശവാസിയായ ഒരാള്‍ കൊവിഡ് ബാധിതനായെന്ന വാര്‍ത്ത തീ പോലെ പടര്‍ന്നു. രോഗബാധിതനായത് ഏത് മതത്തില്‍പെട്ടയാളാണ് എന്നതിലായിരുന്നു ഉത്കണ്ഠ. മുസ്ലിംകള്‍ക്കായിരുന്നൂ കൂടുതല്‍ ഉത്കണ്ഠ. മുംബൈയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയ പ്രകാശിനാണ് (യഥാര്‍ത്ഥ പേരല്ല) കൊവിഡ് ബാധിച്ചതെന്ന് അറിഞ്ഞതോടെ മുസ്ലിംകള്‍ക്ക് ആശ്വാസമായി. കൊറോണ വൈറസ് പടര്‍ത്തുന്നവര്‍ എന്ന വിശേഷണത്തില്‍ നിന്ന് തത്കാലത്തേക്ക് രക്ഷപ്പെട്ടല്ലോ എന്ന ആശ്വാസം. ഡല്‍ഹി നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്ത് കേന്ദ്രത്തിലെ യോഗത്തില്‍ പങ്കെടുത്തവരില്‍ പലര്‍ക്കും കൊവിഡ് ബാധയുണ്ടായതോടെയാണ് രാജ്യത്ത് കൊറോണ പടര്‍ത്തുന്നത് […]

സത്യാനന്തര കാലത്തെ വാരിയന്‍കുന്നന്‍ ഒരു തിരഞ്ഞെടുപ്പ് നിക്ഷേപമാണ്!

സത്യാനന്തര കാലത്തെ വാരിയന്‍കുന്നന്‍ ഒരു തിരഞ്ഞെടുപ്പ് നിക്ഷേപമാണ്!

2016ലെ ഇംഗ്ലീഷ് പദമായി ഓക്സഫഡ് ഡിക്ഷ്ണറി തിരഞ്ഞെടുത്തത് സത്യാനന്തരം എന്ന വാക്കാണ്. വസ്തുതകള്‍ക്കും യുക്തിക്കും യാഥാര്‍ത്ഥ്യത്തിനും മുകളില്‍ വിശ്വാസങ്ങള്‍ക്കും വികാരാവേശത്തിന് മേല്‍ക്കൈ ലഭിക്കുന്ന സന്ദര്‍ഭം എന്ന് അര്‍ഥം. Circumstances in which object fatsc are less influential in shaping public opinion than appeal to emotion and peronsal belief. വളച്ചൊടിച്ച് അവതരിപ്പിക്കുന്ന വസ്തുതകളെ നിങ്ങള്‍ക്ക് ശരിയായ വസ്തുതകള്‍ ഉയര്‍ത്തിക്കാട്ടി പ്രതിരോധിക്കാം. സത്യാനന്തര ലോകത്ത് ഇത് സാധ്യമല്ല. കാരണം അവിടെ വസ്തുതകള്‍ എന്ന […]

ക്ലാസ് മുറികള്‍ മാത്രമല്ല ആ മക്കള്‍ക്ക് നഷ്ടപ്പെട്ടത്

ക്ലാസ് മുറികള്‍ മാത്രമല്ല ആ മക്കള്‍ക്ക് നഷ്ടപ്പെട്ടത്

തിരുവനന്തപുരം സ്വദേശിയായ പത്താം ക്ലാസുകാരി സിജി ഫ്രാന്‍സിസ് തന്റെ ഇക്കൊല്ലത്തെ അധ്യയനവര്‍ഷം ആരംഭിച്ചത് ഒരുകൂട്ടം ആശങ്കകള്‍ക്ക് നടുവിലാണ്. ഈ മാസം മുതലാരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകള്‍ അപഗ്രഥിക്കാന്‍ തന്നെപ്പോലെ മലയാളം മീഡിയം പഠിക്കുന്ന കുട്ടികള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നാണ് സിജിയുടെ അഭിപ്രായം. ഇംഗ്ലീഷ്, ഹിന്ദി പോലുള്ള ഭാഷാവിഷയങ്ങള്‍ വിക്ടേഴ്‌സ് ചാനല്‍ വഴി ലഭിക്കുന്ന ക്ലാസുകളില്‍ നിന്ന് മനസ്സിലാവുന്നില്ലെന്നത് ഉള്‍പ്പെടെ ഗൗരവതരമായ പരാതികള്‍ ഈ വിദ്യാര്‍ഥിക്ക് പറയാനുണ്ട്. പത്താംക്ലാസും എസ് എസ് എല്‍ സി പരീക്ഷയും ഗൗരവത്തോടെ പരിഗണിക്കുന്ന കേരളത്തിലെ സ്‌കൂള്‍ […]