Article

കൊവിഡ് നമ്മുടെ പരിസ്ഥിതി സങ്കല്‍പങ്ങളെ മാറ്റിമറിക്കുമോ?

കൊവിഡ് നമ്മുടെ പരിസ്ഥിതി സങ്കല്‍പങ്ങളെ മാറ്റിമറിക്കുമോ?

വെള്ള പുതച്ചു മാത്രം കണ്ടിരുന്ന ഹിമാലയന്‍ മലനിരകള്‍ മുപ്പത് വര്‍ഷങ്ങള്‍ക്കുശേഷം ഇതാദ്യമായി പഞ്ചാബിലെ ജലന്തര്‍ നിവാസികള്‍ക്ക് കണ്‍നിറയെ കാണാന്‍ പറ്റി. മലനിരയെ മൂടിയിരുന്ന വെള്ളപ്പുക ഇല്ലാതായ ശുഭവാര്‍ത്ത അടുത്തിടെ അന്താരാഷ്ട്ര മാധ്യമങ്ങളടക്കം വാര്‍ത്തയാക്കിയിരുന്നു. കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ദേശീയ ലോക്ഡൗണ്‍ കാരണം ഫാക്ടറികള്‍ തുറക്കാതായതോടെ അന്തരീക്ഷത്തിലെ മലിനമറ നീങ്ങിപ്പോവുകയായിരുന്നു. ഇതേ തുടര്‍ന്ന് ഹിമാലയത്തിലെ ധൗലധര്‍ റേഞ്ചിന്റെ നീണ്ടനിര പ്രദേശവാസികള്‍ക്ക് കാണാനായി. റോഡ് മാര്‍ഗം ജലന്തറില്‍നിന്ന് 213 കിലോമീറ്റര്‍ അകലെയുള്ള ഹിമാചലിലെ ഈ പര്‍വതനിര പതിറ്റാണ്ടുകള്‍ക്ക് ശേഷം ദൃശ്യമായ […]

നമ്മള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് പാകപ്പെട്ടിട്ടുണ്ടോ?

നമ്മള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് പാകപ്പെട്ടിട്ടുണ്ടോ?

അവസരോചിതമായ അറിവ് ഓരോ വിശ്വാസി, വിശ്വാസിനികള്‍ക്കും നിര്‍ബന്ധമാണ്. ഇതു സംബന്ധമായി തിരുനബിയുടെ (സ്വ) അധ്യാപനമുണ്ട്. പഠനം വിശ്വാസജീവിതത്തിന്റെ ഭാഗമാണ്. അറിവുകളോട് മുഖംതിരിഞ്ഞു നില്‍ക്കുന്നത് വിശ്വാസികളുടെ സ്വഭാവമല്ല. അനുനിമിഷം മാറുന്നതാണ് അറിവിന്റെ ലോകം. ഇന്നലെ നാം എത്ര സര്‍വജ്ഞരായിരുന്നു എന്നതിലല്ല കാര്യം. ഇന്നും നാളെയും നാം എത്രമാത്രം നേടി/ നേടും എന്നതാണ് നോട്ടം. തുടര്‍ന്നും നാം അറിവുകള്‍ നേടുന്നില്ലെങ്കില്‍ നാം അജ്ഞരായി മാറുമെന്നതില്‍ സംശയമില്ല. പരിപൂര്‍ണ്ണരായി ഒരാളും പിറവിയെടുക്കുന്നില്ല. ഒരാളും പരിപൂര്‍ണ്ണനായി മരിക്കുന്നുമില്ല. തിരുനബി (സ്വ) മാത്രമാണ് പരിപൂര്‍ണ്ണനായ […]

കെജ്‌രിവാള്‍ ഒരു വ്യാജനിര്‍മിതിയാണ്; അതിനാലാണ് ഡല്‍ഹിക്ക് ശ്വാസം മുട്ടുന്നത്

കെജ്‌രിവാള്‍ ഒരു വ്യാജനിര്‍മിതിയാണ്; അതിനാലാണ് ഡല്‍ഹിക്ക് ശ്വാസം മുട്ടുന്നത്

ഭയം അതിന്റെ സര്‍വസന്നാഹങ്ങളുമായി ഡല്‍ഹിയെ പൊതിഞ്ഞുകെട്ടിയ ദിവസങ്ങളാണിത്. ഡല്‍ഹി ഒരു അര്‍ധസ്വതന്ത്ര സംസ്ഥാനമെന്നതുപോലെ ഇന്ത്യയുടെ തലസ്ഥാന നഗരവുമാണല്ലോ? ആ നഗരത്തില്‍ നിന്നുള്ള എല്ലാ സംഭാഷണങ്ങളും മരണവുമായി അഭിമുഖത്തിനൊരുങ്ങുന്ന മനുഷ്യരുടെ നിസ്സഹായമായ നെടുവീര്‍പ്പുകളിലാണ് അവസാനിക്കുന്നത്. എന്തുചെയ്യണം എന്ന് അറിയില്ല, എങ്ങോട്ടാണ് പോവുക? ആശുപത്രികള്‍ കയ്യൊഴിയുകയാണ്. അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. നിമിഷംപ്രതി കൊവിഡ് കേസുകള്‍ പെരുകുകയാണ്. മനുഷ്യര്‍ ജീവശ്വാസത്തിനായി ആശുപത്രികളിലേക്ക് കൂട്ടമായെത്തുന്നു. എത്രപേര്‍, എവിടെ നിന്നെല്ലാം വരുന്നു എന്നതിന് കയ്യും കണക്കുമില്ല. എത്രപേര്‍ മരിച്ചു എന്ന് അറിയാത്തതുപോലെ എത്രപേര്‍ രോഗബാധിതരാണ് […]

സഫൂറാ, കരയരുത് ഈ കൂരിരുട്ട് സൂര്യന്‍ അസ്തമിച്ചുണ്ടായതല്ല!

സഫൂറാ, കരയരുത് ഈ കൂരിരുട്ട് സൂര്യന്‍ അസ്തമിച്ചുണ്ടായതല്ല!

ജോര്‍ജ് ഫ്‌ളോയ്ഡിന്റെ ദാരുണാന്ത്യം അമേരിക്കയിലും ലോകത്തിന്റെ മറ്റു ദിക്കുകളിലും ജനരോഷം ആളിക്കത്തിക്കുന്നത് കണ്ടപ്പോള്‍ മുന്‍ യു.എസ് പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ പറഞ്ഞു: ”95വയസ്സുള്ള ഞാനും 92വയസ്സുള്ള എന്റെ പത്‌നി റൊസാലിനും നീണ്ട ജീവിതത്തിനിടയില്‍ ഒരു യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു. അനീതിയുടെ കാലത്ത് മൗനം ദീക്ഷിക്കുന്നത് അക്രമംപോലെത്തന്നെ അതിമാരകമായ അപരാധമാണ്. ആറ് ദശലക്ഷം ജര്‍മന്‍ പൗരന്മാര്‍ മാത്രമേ ഔപചാരികമായി നാസികളായിട്ടുണ്ടായിരുന്നുള്ളൂ. പിന്നെങ്ങനെ ആറ് ദശലക്ഷം ജര്‍മന്‍കാരെ അവര്‍ക്ക് ഗ്യാസ്‌ചേംബറില്‍ കൊല്ലാന്‍ സാധിച്ചു? ശേഷിക്കുന്ന 60 ദശലക്ഷം പൗരന്മാരും നിശ്ശബ്ദരായതാണ് കാരണം.” […]

വളച്ചൊടിക്കപ്പെടുന്ന വസ്തുതകള്‍

വളച്ചൊടിക്കപ്പെടുന്ന വസ്തുതകള്‍

മൂക്കു മൂടാത്ത മുഖാവരണം ധരിച്ച് ഒരു ചടങ്ങില്‍ പങ്കെടുക്കുന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ ചിത്രം ഈ മാസമാദ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ശരിക്ക് മാസ്‌ക് ധരിക്കുന്നത് എങ്ങനെയെന്ന് ആരെങ്കിലും അമിത് ഷായ്ക്ക് പറഞ്ഞുകൊടുക്കണമെന്ന് അടിക്കുറിപ്പുകള്‍ വന്നു. മുഖാവരണം ശരിക്കു ധരിച്ചില്ലെന്നത് മാത്രമായിരുന്നില്ല പ്രശ്നം. ഡല്‍ഹി വംശഹത്യയെപ്പറ്റിയുള്ള കള്ളപ്രചാരണങ്ങള്‍ക്ക് ആധികാരികത നല്‍കാനുള്ള ആസൂത്രിത ശ്രമങ്ങളുടെ ഭാഗമായിരുന്നു, ആ ചടങ്ങ്. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഫെബ്രുവരിയിലുണ്ടായ കൂട്ടക്കൊലകളിലേക്കു നയിച്ച കാരണങ്ങള്‍ കണ്ടുപിടിക്കാന്‍ നിയോഗിക്കപ്പെട്ട വസ്തുതാന്വേഷണ സംഘം അവരുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ത്യയുടെ ആഭ്യന്തരമന്ത്രിക്ക് […]