Article

‘നൂറ്റാണ്ടിന്റെ ഇടപാട്’

‘നൂറ്റാണ്ടിന്റെ ഇടപാട്’

2009 മാര്‍ച്ചിലായിരുന്നു ആ യാത്ര. ജോര്‍ദാന്റെ തലസ്ഥാനമായ അമ്മാനില്‍നിന്ന വൈകീട്ട് അഞ്ചിന് സൗദിയിലെ റിയാദിലേക്ക് പുറപ്പെട്ടതാണ്. ഈ യാത്രക്ക് വേണ്ടി ഡല്‍ഹിയില്‍ വിസയടിക്കാന്‍ പോയതായിരുന്നു. മുംബൈ വഴിയോ മറ്റേതെങ്കിലും സെക്ടര്‍ മാര്‍ഗമോ സൗദിയാത്ര ഒരാഴ്ചക്കിടയില്‍ അസാധ്യമാണെന്ന് ഡല്‍ഹിയില്‍ ട്രാവല്‍ ഏജന്‍സി നടത്തുന്ന തലശ്ശേരി സ്വദേശി ജമാല്‍ സാഹിബ് അറിയിച്ചപ്പോള്‍ ഒരു പോംവഴി പറഞ്ഞുതാ എന്ന് കേണപേക്ഷിച്ചു. ഒന്നുകില്‍ പാകിസ്ഥാന്‍ വഴി അല്ലെങ്കില്‍ അഫ്ഗാന്‍. രണ്ടും വേണ്ടാ, പിന്നീട് വല്ല പൊല്ലാപ്പും ഉണ്ടായാലോ എന്ന് ആശങ്ക അറിയിച്ചപ്പോള്‍ റോയല്‍ […]

ഹദീസ് നിഷേധത്തിന്റെ ചരിത്രം: മുസ്ലിം അവാന്തരവിഭാഗങ്ങളും മുട്ടുമടക്കുന്നു

ഹദീസ് നിഷേധത്തിന്റെ ചരിത്രം: മുസ്ലിം അവാന്തരവിഭാഗങ്ങളും മുട്ടുമടക്കുന്നു

‘പ്രവാചകനെ അനുസരിച്ചവര്‍ അല്ലാഹുവിനെ അനുസരിച്ചു’ (ആലുഇംറാന്‍/ 80). ‘പ്രവാചകന്‍ നല്‍കിയത് സ്വീകരിക്കുക, വിലക്കിയത് ഉപേക്ഷിക്കുകയും ചെയ്യുക (ഹശ്ര്‍/ 7). ഇതുപോലുള്ള ഖുര്‍ആന്‍ സൂക്താശയങ്ങള്‍ ഖുര്‍ആനില്‍ കാണാം. അഹ്‌സാബ്/21, നഹ്ല്‍/44, ജുമുഅ/3. ഇതൊക്കെ ഉദാഹരണങ്ങളാണ്. ഇവയൊക്കെ ഇസ്ലാമിക ജ്ഞാന വ്യവസ്ഥിതിയില്‍ ഹദീസുകളുടെ പ്രാധാന്യവും പ്രാമാണികതയും ഊന്നിപ്പറയുന്നവയാണ്. ഹദീസുകളെ മാറ്റിനിര്‍ത്തിയുള്ള ഇസ്ലാം വായന അപൂര്‍ണമാണ്. അതിന്റെ അടിസ്ഥാന കര്‍മങ്ങള്‍ പോലും ഹദീസുകളില്‍ നിന്നാണ് സമ്പൂര്‍ണത പ്രാപിക്കുന്നത്. നിസ്‌കരിക്കണമെന്ന് ഖുര്‍ആനിലുണ്ട്. എങ്ങനെ എന്നത് പ്രവാചകനാണ് പഠിപ്പിച്ചത്. സകാതും മറിച്ചല്ല. ഖുര്‍ആന്‍ പറഞ്ഞുവെച്ചു, […]

ഡല്‍ഹി വംശഹത്യ: ഭരിക്കുന്നവര്‍ക്കുവേണ്ടിയുള്ള പൊലീസ് തിരക്കഥ

ഡല്‍ഹി വംശഹത്യ: ഭരിക്കുന്നവര്‍ക്കുവേണ്ടിയുള്ള പൊലീസ് തിരക്കഥ

വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ഫെബ്രുവരി അവസാനത്തില്‍ അരങ്ങേറിയ ആസൂത്രിതമായ കലാപത്തിന് പിറകില്‍ ഗൂഢാലോചനയുണ്ടെന്ന് സ്ഥാപിച്ചെടുക്കാനുള്ള ഗൂഢാലോചനയ്ക്ക് വേദിയാകുകയാണ് ഡല്‍ഹി. പൗരത്വനിയമ ഭേദഗതിയില്‍ പ്രതിഷേധിച്ചവര്‍ പങ്കാളികളായ ഗൂഢാലോചന കലാപത്തിന് പിറകിലുണ്ടെന്ന് പൊതുജനത്തെ വിശ്വസിപ്പിക്കാന്‍ പാകത്തില്‍ കഥ മെനയുകയാണ് ഡല്‍ഹി പൊലീസ്. പ്രതിഷേധത്തില്‍ പങ്കാളികളായവരില്‍ ചിലര്‍ ഇതിനകം അറസ്റ്റിലായിക്കഴിഞ്ഞു. കൂടുതല്‍ അറസ്റ്റുകളുണ്ടാകുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. യുവാക്കളും വിദ്യാര്‍ഥികളും മുസ്ലിംകളായ പൊതുപ്രവര്‍ത്തകരുമാണ് അറസ്റ്റിലായത്. അതില്‍ തന്നെ ഏറെയും സ്ത്രീകള്‍. ഗുരുതരമായ കുറ്റങ്ങളാണ് ഇവര്‍ക്കുമേല്‍ ആരോപിച്ചിരിക്കുന്നത്. ചിലര്‍ക്കുമേല്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ […]

പ്രാണവായുവിന്റെ നിഷേധം

പ്രാണവായുവിന്റെ നിഷേധം

”എനിക്കു ശ്വാസം കിട്ടുന്നില്ല.’ അടിച്ചമര്‍ത്തലിനെതിരായ പുതിയ മന്ത്രം ഇതാവണം എന്നാണ് വിഖ്യാത നൈജീരിയന്‍ നോവലിസ്റ്റ് ബെന്‍ ഓക്രി പറയുന്നത്. നമ്മുടെ ലോകത്തെ അനിവാര്യമായ മാറ്റത്തിലേക്ക് നയിക്കുന്ന ബഹുജനമുന്നേറ്റത്തിന് അഗ്‌നിപടരേണ്ട വാക്കുകള്‍. കുറേ നാളുകളായി അമേരിക്കയിലെ തെരുവുകളില്‍ അലയടിക്കുന്നത് എനിക്കു ശ്വാസം കിട്ടുന്നില്ല എന്ന മുറവിളിയാണ്. ‘ഐ കാണ്ട് ബ്രീത്ത്’ എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് കൊവിഡ് മഹാമാരിയെ വകവെക്കാതെ ആയിരങ്ങള്‍ യു.എസ്.നഗരങ്ങളില്‍ പ്രതിഷേധാഗ്‌നി പടര്‍ത്തുന്നത്. നിങ്ങളെന്റെ സ്വാതന്ത്ര്യം അപഹരിച്ചു എന്നല്ല, അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കാനുള്ള അവകാശം നിഷേധിച്ചു എന്നല്ല, നിങ്ങളെനിക്ക് […]

എം പി വീരേന്ദ്രകുമാര്‍ എന്തുകൊണ്ട് ചീഫ് എഡിറ്റര്‍ ആയില്ല?

എം പി വീരേന്ദ്രകുമാര്‍ എന്തുകൊണ്ട് ചീഫ് എഡിറ്റര്‍ ആയില്ല?

ചിന്തകനും പണ്ഡിതനും എഴുത്തുകാരനുമായ എം പി വീരേന്ദ്രകുമാര്‍ നാലു പതിറ്റാണ്ടോളം മാതൃഭൂമിയില്‍ ഉണ്ടായിട്ടും എന്തുകൊണ്ട് പത്രത്തിന്റെ ചീഫ് എഡിറ്റര്‍ ആയില്ല? പത്രവായനക്കാര്‍ ആരെങ്കിലും ഈ ചോദ്യം ചോദിച്ചതായി അറിയില്ല. ചീഫ് എഡിറ്ററും മാനേജിങ്ങ് ഡയറക്ടറും തമ്മില്‍ ചുമതലാപരമായ വ്യത്യാസം എന്ത് എന്ന് അറിയാത്തവരോ അറിയാന്‍ താല്പര്യമില്ലാത്തവരോ ആവും മിക്ക വായനക്കാരും. മാതൃഭൂമി പത്രത്തില്‍ മലയാള മനോരമ എഡിറ്റോറില്‍ ഡയറക്ടറും പ്രമുഖ പത്രാധിപരുമായ തോമസ് ജേക്കബ് എഴുതിയ അനുസ്മരണ ലേഖനത്തിന്റെ തലക്കെട്ട് ഇതായിരുന്നു-വീരേന്ദ്രകുമാര്‍ മാതൃഭൂമിക്കു കിട്ടാതെ പോയ ചീഫ് […]