Article

ആഘോഷം അകത്തൊതുങ്ങിയ കാലം

ആഘോഷം അകത്തൊതുങ്ങിയ കാലം

യുദ്ധവും രോഗവും ഒരുപോലെയാണ്. രണ്ടും മനുഷ്യകുലത്തിന് നാശം ഉണ്ടാക്കുന്നുവെന്ന് മാത്രമല്ല, പ്രവചനാതീതമായ മാര്‍ഗങ്ങളിലൂടെ തലമുറകളുടെ ഭാവിയെ കൂരിരുട്ടിലാഴ്ത്തുകയും ചെയ്യുന്നു. യുദ്ധം പലപ്പോഴും കലാശിക്കാറ് മാരകമായ പകര്‍ച്ചവ്യാധികളിലാണ്. മഹാമാരികള്‍ കടന്നുവരുന്നതാവട്ടെ യുദ്ധം പോലെയാണ്. എന്തു ക്രൂരതകളും അത് പുറത്തെടുക്കും. അതുകൊണ്ടാവണം വില്യം ഷേക്‌സ്പിയറുടെ കാലഘട്ടത്തില്‍ എല്ലാ അനര്‍ഥങ്ങളുടെയും വിളനിലമായി യുദ്ധത്തെയും രോഗത്തെയും കണ്ടത്. വൈറസിനെയും ബാക്ടീരിയെയും കുറിച്ച് പരിജ്ഞാനമില്ലാത്ത ആ കാലഘട്ടത്തില്‍ പ്ലേഗും കോളറയും പരത്തിയ ‘ചെറിയ ജീവികളെ’ കൊടുങ്കാറ്റിനോടാണത്രെ സമീകരിച്ചത്. ആഞ്ഞടിക്കുന്ന കാറ്റില്‍ എത്രയെത്ര മനുഷ്യജന്മങ്ങള്‍ ഉലഞ്ഞുതീര്‍ന്നിട്ടുണ്ട്. […]

ഹൃദയമാണ് കഴുകി വെളുപ്പിക്കുന്നത്

ഹൃദയമാണ് കഴുകി വെളുപ്പിക്കുന്നത്

വാങ്കു വിളിക്കാനിരിക്കുന്നു. ഉസ്താദും മുതഅല്ലിമുകളും പളളിക്കുളത്തിന്റെ കല്‍പടവുകള്‍ ഇറങ്ങുകയാണ്. തെളിഞ്ഞ വെള്ളത്തില്‍ നിന്നൊരു കവിള്‍ കോരി തുപ്പി, ചകിരി കൂര്‍പ്പിച്ച മിസ്്വാക് കൊണ്ട് പല്ലുരച്ച് തുടങ്ങുന്ന അംഗസ്‌നാനത്തിനുള്ള(വുളൂഅ്) ഒരുക്കം നാട്ടിന്‍ പുറത്തെ മധുരിക്കുന്ന ഓര്‍മകളാണ്. തലമുറകളായ് കൈമാറ്റം ചെയ്തിങ്ങോളമെത്തിയ ശീലം. വുളൂഅ് അവയവങ്ങളെ കഴുകി വെളുപ്പിക്കുന്ന പ്രക്രിയ മാത്രമല്ല, ആത്മവിശുദ്ധിയിലേക്കുള്ള ചുവടുവെപ്പാണ്, അഴുകാനിടവരാത്തവണ്ണം സ്വയം പ്രതിജ്ഞാബദ്ധരാവാനുള്ള സന്നദ്ധതയാണ്. പൂര്‍വസൂരികള്‍ അംഗ സ്‌നാനത്തെ അതിപ്രധാനമായി പരിഗണിച്ചിരുന്നത് ഈ അര്‍ഥത്തിലാണ്. ശുദ്ധി ഈമാനിന്റെ പാതിയാണെന്നത് തിരുനബി അരുളിയതോര്‍മ വേണം. ഖുര്‍ആന്‍ […]

താങ്കള്‍ റമളാനിയോ റബ്ബാനിയോ?

താങ്കള്‍ റമളാനിയോ റബ്ബാനിയോ?

പുണ്യ റമളാന്‍ മാസം വിട ചൊല്ലുകയായി. ഇക്കുറി മഹാമാരി കാലത്തായിരുന്നു നോമ്പ്.നല്ല ചൂട് കാലാവസ്ഥ. പല വീടുകളും അരപ്പട്ടിണിയിലും മറ്റും. എന്നിട്ടും വിശ്വാസികള്‍ പതറിയില്ല. ലോല വികാരങ്ങളുപേക്ഷിച്ച് ഖുര്‍ആനോത്തും, ദൈവ സ്മരണകളും പ്രാര്‍ഥനയുമായി കഴിഞ്ഞുകൂടി.അത്തരം ഒരു കഠിന തപസ്യയുടെ അവസാനത്തില്‍ തീര്‍ച്ചയായും ചില ആലോചനകള്‍ നമുക്ക് അത്യാവശ്യമാണ്. പ്രധാനമായും, ഈ സദ്ക്കര്‍മങ്ങളെല്ലാം വിശുദ്ധ റമളാനില്‍ മാത്രം നിലനിര്‍ത്തേണ്ടതാണോ? പൂര്‍വഗാമികള്‍ പറയാറുണ്ട്: ‘കുന്‍ റബ്ബാനിയ്യന്‍ ലാതകുന്‍ റമളാനിയ്യന്‍’. റമളാനിലും അല്ലാത്തപ്പോഴും പടച്ച് പരിപാലിക്കുന്നവനെ ഓര്‍മവേണം. ആ ഓര്‍മ റമളാനിലേക്ക് […]

മഹാമാരിയുടെ കാലത്തെ രാഷ്ട്രീയവ്യാധികള്‍

മഹാമാരിയുടെ കാലത്തെ രാഷ്ട്രീയവ്യാധികള്‍

2020 മെയ് 11. വൈറ്റ് ഹൗസില്‍ കൊവിഡ് രോഗവുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനം തുടരവേ സി ബി എസ് വാര്‍ത്താറിപ്പോര്‍ട്ടര്‍ വീജിയാ സാങ് എന്ന ചൈനീസ് വംശജ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേരെ ഒരു ചോദ്യം തൊടുത്തുവിട്ടു: കൂടുതല്‍ അമേരിക്കന്‍ പൗരന്മാര്‍ മരിച്ചുകൊണ്ടിരിക്കെ ലോകത്തെ മറ്റേത് രാജ്യത്തെക്കാളും കൂടുതല്‍ ടെസ്റ്റിങ് നടത്തിയെന്ന് അവകാശപ്പെട്ടുകൊണ്ട് ഈ വിഷയത്തില്‍ ഒരാഗോള മത്സരം എന്തിന് രൂപപ്പെടുത്താന്‍ ശ്രമിക്കുന്നു? ”എല്ലായിടങ്ങളിലും മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നുണ്ടാവാം. ഈ ചോദ്യം താന്‍ ചൈനയോടാണ് ചോദിക്കേണ്ടത്.” ട്രംപിന്റെ രോഷം […]

കൊവിഡിനെ നമ്മള്‍ മടക്കി അയക്കും; രാജ്യം പക്ഷേ, ബാക്കിനിര്‍ത്തണം

കൊവിഡിനെ നമ്മള്‍ മടക്കി അയക്കും; രാജ്യം പക്ഷേ, ബാക്കിനിര്‍ത്തണം

രാജ്യം യുദ്ധത്തെ നേരിടുമ്പോള്‍ സമാധാനത്തെക്കുറിച്ച് സംസാരിക്കുന്നത് രാജ്യദ്രോഹമാകും. വളരെ പഴയൊരു വാക്യമാണ്. ലോകം ശീലിച്ചുപോന്ന ഒരു വാക്യം. ആ വാക്യത്തിന്റെ അര്‍ഥം ആത്യന്തികമായി നാം ഒരു രാജ്യത്തെ പൗരന്മാരാണ് എന്നതാണ്. രാജ്യത്തെ പൗരന്മാരായിരിക്കുക എന്ന ഉപാധിയുടെ പുറത്ത് മാത്രമേ നമുക്ക് ലോകത്തെ പൗരന്മാരായിരിക്കാന്‍ കഴിയൂ എന്നും അതിനര്‍ഥമുണ്ട്. അതിനാല്‍ ഒരു മഹാമാരിക്കെതിരെ നമ്മുടെ രാജ്യം അതികഠിനമായ ഒരു യുദ്ധത്തിലൂടെ സഞ്ചരിക്കുമ്പോള്‍ നാം അതിനൊപ്പം നില്‍ക്കേണ്ടതുണ്ട്. ആ പോരാട്ടങ്ങള്‍ക്കായി മനസ്സും ശരീരവും അര്‍പ്പിക്കേണ്ടതുണ്ട്. നാമോരോരുത്തരും അത് ചെയ്യുന്നുണ്ട്. എന്തിന് […]