Article

അതുല്യ പ്രളയത്തിന്‍റെ അനുഭവങ്ങള്‍

അബ്ദുല്‍ ബാരി കടുങ്ങപുരം ഭൌതികതയുടെയും പൈശാചികതയുടെയും മുഴുവന്‍ പ്രലോഭനങ്ങളെയും മറികടന്നു കൊണ്ട് മാത്രമേ യഥാര്‍ത്ഥ സ്നേഹം സാധ്യമാവുകയുള്ളൂ    വിശ്വാസം കൊണ്ടും സല്‍കര്‍മങ്ങള്‍ കൊണ്ടും ഹൃദയത്തിലെ അഴുക്കുകള്‍ കഴുകിക്കളഞ്ഞ് അല്ലാഹുവിന്റെ ഇഷ്ടം നേടിയെടുക്കലാണ് മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യം. അസൂയ, പക, ആര്‍ത്തി, അഹങ്കാരം തുടങ്ങിയ ഹൃദയ രോഗങ്ങളില്‍ നിന്ന് കഠിനമായ ആത്മീയ പരിശീലനത്തിലൂടെ ആത്മാവിനെ മോചിപ്പിച്ചും മനുഷ്യകുലത്തിന്റെ കഠിനശത്രുവായ പിശാചിനെതിരെ വിശ്വാസത്തിന്റെ കരുത്തുകൊണ്ട് പോരാട്ടം നടത്തിയുമാണ് അല്ലാഹുവിന്റെ ഇഷ്ടത്തിലേക്ക് നടക്കേണ്ടതെന്ന് ആത്മീയ പണ്ഡിതരൊക്കെയും പറഞ്ഞിട്ടുണ്ട്. പാപങ്ങളെച്ചൊല്ലിയുള്ള പശ്ചാത്താപം […]

കാല്‍ചങ്ങലയും കാല്‍ചോട്ടിലെ സ്വര്‍ഗവും

  നിസാമുദ്ദീന്‍ പള്ളിയത്ത്     നവകൊളോണിയലിസത്തിന്റെ വെട്ടിവിഴുങ്ങലുകളെ പ്രശ്നവത്കരിക്കുന്ന സ്ത്രീ പ്രതിനിധാനങ്ങള്‍ നമ്മുടെ കാലത്ത് എത്രയെങ്കിലുമുണ്ട്; കൂടങ്കുളത്തെപ്പോലെ കരള്‍ കയ്യിലെടുത്തു കൊണ്ട് നീതിക്കു വേണ്ടി വിളിച്ചാര്‍ക്കുന്ന എത്രയോ അമ്മമാരും പെങ്ങ•ാരും. എന്നാല്‍ മീഡിയ ഇത്തരക്കാരെയല്ല കാണുന്നത്. സാമ്രാജ്യത്വത്തിന്റെ കരാളത മറച്ചുവെക്കുകയും എന്നാല്‍ ഇസ്ലാമിന്റെ ‘കരാളതയും’ ‘പുരുഷാധിപത്യ’വും തുറന്നു കാട്ടുകയും ചെയ്യുന്ന പെണ്ണുങ്ങളെയാണ് മീഡിയ കയ്യിലെടുത്തു കാണിക്കുന്നത്. ഇങ്ങനെ മീഡിയയുടെ തലോടല്‍ കിട്ടുന്ന സ്ത്രീകളുടെ പഴയ കാലത്തെ ചില പ്രതിനിധാനങ്ങളെ അവതരിപ്പിക്കുകയാണ് ലേഖകന്‍.         […]

സ്വപ്നങ്ങളുടെ ചിറകരിയുന്ന ആകാശയാത്ര

എന്തുകൊണ്ടാണ് എയര്‍ഇന്ത്യക്കെതിരെ നാടുണരാത്തത്? ആരാണ് ഇരയുടെ സമരബോധത്തെ തണുപ്പിക്കുന്നത്? അല്ലെങ്കില്‍ ആരാണ് നമ്മുടെ ജനപ്രതിനിധികളെ നാക്കനക്കാന്‍ ധൈര്യമില്ലാത്ത വിധം പിറകോട്ടടിപ്പിക്കുന്നത്? ചെറുവിരലനക്കിയ യാത്രക്കാരെ ‘റാഞ്ചിയ’ എയര്‍ ഇന്ത്യക്കെതിരെ ഒരു വിചാരണ. കാസിം ഇരിക്കൂര്‍          മംഗലാപുരം വിമാനദുരന്തം കഴിഞ്ഞ് ഒരു മാസമായിക്കാണും, വിമാനയാത്രയില്‍ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ പ്രവാസികള്‍ പരസ്പരം കൈമാറിക്കൊണ്ടിരിക്കുന്ന കാലം. റിയാദില്‍ നിന്ന് തിരുവനന്തപുരം വഴി കോഴിക്കോട്ടേക്കുള്ള രാവിലത്തെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ക്കെ കുടുംബങ്ങളടക്കം ഒഴുകുന്നുണ്ടായിരുന്നു. […]

ശഹാദത്

പുല്ലമ്പാറ ശംസുദ്ദീന്‍   കൈകാലുകള്‍ വലിഞ്ഞു നിവര്‍ന്ന് ഉമ്മ നിശ്ചലമായി. നശ്വരമായ ഈ ഭൂമിയെ ശേഷിക്കുന്നവര്‍ക്കായി ഒഴിച്ചിട്ട് ഒടുക്കത്തെ യാത്ര. ഒരു യുഗം ഒടുങ്ങിയപോലെ.            ഉമ്മ കിടപ്പിലായി. ലുഖ്മാന്‍ നന്നെ വിഷമിച്ച സമയമായിരുന്നു അത്. ലുഖ്മാന്‍ വലിയ ഒരാളാകണമെന്നാഗ്രഹിച്ച ഉമ്മയെപ്പറ്റി ആലോചിക്കുമ്പോഴൊക്കെ അവന്റെ കണ്ണുകള്‍ നിറഞ്ഞു. ശോകം തളം കെട്ടിയ ആ മുഖം കണ്ടപ്പോള്‍ അവന്റെ ഗുരുവിനും വേദനിച്ചു. അദ്ദേഹം പറഞ്ഞു : “ലുഖ്മാന്‍, നീ ഉമ്മയുടെ അടുത്ത് ചെല്ല്. […]

വിരക്തിയുടെ കസ്തൂരി

മുരീദ് യുദ്ധമുതലുകള്‍ കൊണ്ടുവന്നപ്പോള്‍ ഖലീഫ ഉമറബ്നു അബ്ദുല്‍ അസീസിന് അല്പം കസ്തൂരിയും അനുയായികള്‍ കരുതിയിരുന്നു. പക്ഷേ, ഖലീഫക്ക് അതിന്റെ മണം അത്ര പിടിച്ചില്ല. യുദ്ധമുതലാകയാല്‍ തന്റെ പ്രജകള്‍ മുഴുവന്‍ ആസ്വദിക്കേണ്ട സൌരഭ്യം തനിക്കായി മാത്രം നീട്ടിയപ്പോള്‍ അദ്ദേഹത്തിന് ആ സുഗന്ധം ഉള്‍കൊള്ളാനായില്ല.                        ഹംദിനും സലാത്തിനും ശേഷം അത്ഭുതകരമായ സ്വരശുദ്ധിയോടെ വിശുദ്ധഖുര്‍ആനിലെ ചില സൂക്തങ്ങള്‍ പാരായണം ചെയ്തുകൊണ്ട് ഗുരു സദസ്സിനെ അഭിമുഖീകരിക്കുകയായി. പലപ്പോഴും […]