Article

റമളാന്‍: വിശുദ്ധിക്കപ്പുറത്തെ സാംസ്‌കാരിക മാനങ്ങള്‍

റമളാന്‍: വിശുദ്ധിക്കപ്പുറത്തെ സാംസ്‌കാരിക മാനങ്ങള്‍

ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കടുത്ത ജൂതപക്ഷപാതിയും ഫലസ്തീനികളുടെ പ്രഖ്യാപിത ശത്രുവുമാണെന്ന് ലോകത്തിന് നന്നായറിയാം. എന്നിട്ടും റമളാന്‍ ആശംസകള്‍ നേരാന്‍ അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തപ്പോള്‍ പറഞ്ഞ നല്ല വാക്കുകള്‍ കേട്ട് ലോകം ആശ്ചര്യം കൊണ്ടു. ഇസ്രയേല്‍ ഒരു ജുതരാഷ്ട്രമാണെങ്കിലും രാജ്യത്ത് ഒരുദശലക്ഷം മുസ്ലിംകളുണ്ടെന്നും അവരില്‍ പ്രമുഖരായ ഡോക്ടര്‍മാരും ജഡ്ജിമാരും പ്രഫസര്‍മാരും പ്രഫഷനലുകളും നിയമനിര്‍മാതാക്കളുമെല്ലാം ഉള്‍പ്പെടുമെന്നും രാജ്യത്തിന്റെ വിജയഗാഥയില്‍ എല്ലാ വിഭാഗങ്ങളും അവരവരുടെ സംഭാവനകള്‍ അര്‍പ്പിച്ച് ദേശീയോദ്ഗ്രഥനം സാധ്യമാക്കുന്ന സന്ദര്‍ഭമാണ് ഏറ്റവും സന്തോഷദായകമെന്നും നെതന്യാഹു മനസ്സ് തുറന്നു. […]

പാപമുക്തിയുടെ രീതിബോധം

പാപമുക്തിയുടെ രീതിബോധം

അല്ലാഹുമ്മര്‍ഹംനീ യാ അര്‍ഹമര്‍റാഹിമീന്‍… അല്ലാഹുമ്മഗ്ഫിര്‍ ലീ ദുനൂബീ യാ റബ്ബല്‍ആലമീന്‍… അല്ലാഹുമ്മ ഇന്നക അഫുവ്വുന്‍ തുഹിബ്ബുല്‍ അഫ് വ(Afwa) ഫഅ്ഫു(f’afu) അന്നീ… അല്ലാഹുമ്മഅ്തിഖ്നീ മിനന്നാര്‍ വഅദ്ഖില്‍നില്‍ ജന്നത യാ റബ്ബല്‍ആലമീന്‍…! പാപമുക്തിയും നരകരക്ഷയും ഉള്ളുലഞ്ഞ് ചോദിച്ചു വാങ്ങുന്ന രാപ്പകലുകള്‍. ലോകമുസ്ലിംകള്‍ ഇത്രമാത്രം ഗൗരവതരമായി പാപത്തെ കാണുന്നത് എന്തുകൊണ്ടാണ്? കരഞ്ഞു കലങ്ങിയ കണ്ണുകളും തപിച്ചുപിടയ്ക്കുന്ന ഇടനെഞ്ചും ഇടറുന്ന വാക്കുകളും കൊണ്ട് വിശ്വാസികള്‍ ഉള്ളം കഴുകിത്തുടയ്ക്കുന്നത് ഈ റമളാന്‍ മാസത്തിന്റെ പ്രത്യേകതയാണ്.അങ്ങനെ ഉള്ളുരുകി പ്രാര്‍ഥിക്കുമ്പോള്‍ ഒരു വിശ്വാസി അല്ലാഹുവിന് മുമ്പാകെ […]

മാനുഷികരാഷ്ട്രീയത്തിന് വീട്ടിലിരിക്കാനാകില്ല

മാനുഷികരാഷ്ട്രീയത്തിന് വീട്ടിലിരിക്കാനാകില്ല

കേരളം പല കാരണങ്ങളാല്‍ ലോകത്തുതന്നെ വേറിട്ടുനില്‍ക്കുന്ന തുരുത്താണ്. വിദ്യാഭ്യാസത്തിലും പൊതുജനാരോഗ്യത്തിലും ‘കേരള മോഡല്‍’ തന്നെ വികസിപ്പിക്കാന്‍ നമുക്കായിട്ടുണ്ട്. ഏറ്റവുമൊടുവില്‍ കോവിഡ് ബാധയുടെ കാലത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുമ്പില്‍ കേരളം നിവര്‍ന്നുനില്‍ക്കുന്നത് കാണുന്നില്ലേ? എങ്ങനെയാണ് നമ്മള്‍ ഇത് സാധിച്ചത്? കോളനി വാഴ്ചക്കാലത്ത് വലിയ അടിച്ചമര്‍ത്തലുകള്‍ക്കും പ്രതികാര നടപടികള്‍ക്കും വിധേയമായ പ്രദേശങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ് കേരളം. ബ്രിട്ടീഷ് അതിക്രമത്തില്‍ മുതുകൊടിഞ്ഞു വീണിട്ടും അവിടെ നിന്ന് നമ്മള്‍ ഉയിര്‍ത്തെഴുന്നേറ്റു. എങ്ങനെ ? മൂന്ന് ഉത്തരങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. ഒന്ന്, രാഷ്ട്രീയപ്രബുദ്ധത. രണ്ട്, ഗള്‍ഫ് […]

സൂഫി : ഇസ്ലാമിന്റെ ശുദ്ധമനസ്സ്

സൂഫി : ഇസ്ലാമിന്റെ ശുദ്ധമനസ്സ്

മുസ്ലിം വിശ്വാസി എത്തിച്ചേരേണ്ട ദീപ്തവും ശുദ്ധവുമായ ആത്മീയാവസ്ഥയാണ് സൂഫിയുടേത്. ലോകത്തിന് വേണ്ടി ഉയിര്‍ക്കൊണ്ടവരാണ് മുസ്ലിംകള്‍. ഒളിഞ്ഞൊതുങ്ങിയ ജീവിതമല്ല അവരുടേത്. സാമൂഹിക ജീവിതത്തില്‍ അവരുടെ ഇടപെടലുണ്ടാവും. സുഖ ദുഃഖങ്ങളില്‍ പങ്ക് കൊള്ളും. നിസ്വാര്‍ത്ഥരും ത്യാഗിവര്യരുമായ പുണ്യവാളന്മാരാണ് സൂഫികള്‍. സൂഫി എന്ന വാക്കിന്റെ ഉത്ഭവം വിശുദ്ധി എന്നര്‍ഥം വരുന്ന ‘സഫ’ എന്ന അറബി വാക്കില്‍ നിന്നാണ്. പ്രവാചകന്റെ കാലത്ത് മദീന പള്ളിയുടെ ചെരുവില്‍ വിദ്യയും ധ്യാനവുമായിക്കഴിഞ്ഞ അസ്ഹാബുസ്സുഫ്ഫ എന്ന വാക്കിലും ഇതിന്റെ വേര് കാണുന്നവരുണ്ട്. ഇബ്നു ഖല്‍ദൂന്‍ അടക്കം വലിയൊരു […]

ശമരിയ പട്ടണം ഉണ്ടാകുന്നതിന് മുമ്പ് ശമരിയക്കാരനോ?

ശമരിയ പട്ടണം ഉണ്ടാകുന്നതിന് മുമ്പ് ശമരിയക്കാരനോ?

സാമിരി (ശമരിയക്കാരന്‍) ആണ് ഇസ്രയേല്‍ സന്തതികള്‍ക്ക് പശുക്കുട്ടിയുടെ സ്വര്‍ണവിഗ്രഹം നിര്‍മിച്ച് കൊടുത്തതെന്ന് ഖുര്‍ആന്‍. ഇസ്രയേല്യര്‍ ഈജിപ്തില്‍നിന്ന് വരികയും സീനായില്‍ യാത്ര ചെയ്യുകയും ചെയ്ത കാലത്ത് ശമരിയാ പട്ടണം തന്നെ ഉണ്ടായിരുന്നില്ല. പിന്നെയെങ്ങനെയാണ് അന്ന് സാമിരി പശുക്കുട്ടിയെ നിര്‍മിച്ചു എന്ന് വിശ്വസിക്കുക? ഖുര്‍ആന്‍ മനുഷ്യനിര്‍മിതിയാണെന്ന് കാട്ടാന്‍ ചോദിക്കുന്ന ചോദ്യങ്ങളില്‍ ഒന്നാണിത്.ശമരിയ പട്ടണത്തില്‍ വസിക്കുന്നവനാണ് ‘സാമിരി’ എന്ന മുന്‍വിധിയില്‍നിന്നാണ് ഈ ചോദ്യം ഉദ്ഭവിക്കുന്നത്. ആദ്യം അക്കാര്യം പരിശോധിക്കണം. സുമേറിയന്‍സ് ആരാണ് എന്നത് അവരുടെ ശത്രുക്കളുടെ അഭിപ്രായങ്ങള്‍ വെച്ച് പഠിക്കുന്നത് കൊണ്ടാണ് […]