Article

ഉപ്പയുടെ പെരുന്നാള്‍

ഉപ്പയുടെ പെരുന്നാള്‍

പെരുന്നാളാഘോഷം കൃത്രിമമായ സന്തോഷത്തിന്റെതല്ല. മനുഷ്യന്‍ തന്റെ നിയോഗം സാക്ഷാത്കരിച്ചതിലുള്ള ഹൃദയം നിറഞ്ഞ ആനന്ദമാണ് പെരുന്നാളില്‍ പൂത്തു പരക്കുന്നത്. ശരീരത്തില്‍ മനസ്സ് നേടിയെടുത്ത മേല്‍ക്കോയ്മയുടെ സാക്ഷ്യപത്രം. ഞാന്‍ എന്നെ തോല്‍പ്പിച്ചിരിക്കുന്നു എന്ന വിജയഭേരിയുടെ നിശബ്ദമായ മുഴക്കം- ഇതാണ് പെരുന്നാളിന്റെ അകക്കാമ്പ്. റമളാന്‍ കൊണ്ട് വിജയിച്ചവനാണ് പെരുന്നാളിന്റെ പൊരുളറിയുന്നത്. അത്തരക്കാരുടെ ആഘോഷത്തിന് ബാഹ്യപ്രകടനങ്ങള്‍ക്കപ്പുറം നിര്‍വൃതിയുടെ ഹൃദയതാളമാണ് ഉണ്ടാവുക. റമളാനിന്റെ കൂടെ കൂടാതെ അവഗണനയും അസഹ്യതയും പ്രകടമാക്കിയവന്റെ പെരുന്നാള്‍ ബഹളമയമായിരിക്കും. എന്നാല്‍ പുറം മോഡിയുടെ കൃത്രിമത്വത്തിനപ്പുറം ആ ആഘോഷവും ആരവവും എങ്ങുമെത്തിച്ചേരില്ല.പുതിയ […]

ഗ്രീസ് കൊണ്ടറിയുന്നത് കണ്ടറിയാനായില്ലെങ്കില്‍

ഗ്രീസ് കൊണ്ടറിയുന്നത് കണ്ടറിയാനായില്ലെങ്കില്‍

പെന്‍ഷന്‍ വാങ്ങാന്‍ ക്യൂ നില്‍ക്കുന്ന അനേകം പേര്‍. അതിന് സമീപം തളര്‍ന്നിരുന്ന് കരയുന്ന വൃദ്ധന്‍. ഗ്രീസ് ചോദിച്ചുവാങ്ങിയതും അടിച്ചേല്‍പ്പിച്ചതുമായ സാമ്പത്തിക പ്രതിസന്ധി, അവിടുത്തെ ജനങ്ങളെ ഏത് വിധത്തിലാണ് ബാധിക്കുന്നത് എന്ന് അറിയിക്കുന്നതായിരുന്നു ഈ ചിത്രം. മൊത്തം ആഭ്യന്തര ഉത്പാദനം വര്‍ഷത്തില്‍ ഏഴര ശതമാനം വരെ വളര്‍ന്ന കാലമുണ്ടായിരുന്നു ഗ്രീസ് എന്ന വികസിത രാഷ്ട്രത്തിന്. ഒരു കോടി പതിനഞ്ച് ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള ചെറു രാഷ്ട്രമെന്ന നിലക്ക് അസൂയാവഹമായ വളര്‍ച്ചാ തോതായിരുന്നു ഇത്. ഇവിടെ നിന്നാണ് പാപ്പര്‍ എന്ന […]

കൊമേഴ്‌സുകാര്‍ക്കുള്ള ഉപരിപഠനസാധ്യതകള്‍

കൊമേഴ്‌സുകാര്‍ക്കുള്ള ഉപരിപഠനസാധ്യതകള്‍

പ്ലസ്ടു കഴിഞ്ഞാല്‍ എന്ത് പഠിക്കണമെന്ന കാര്യത്തില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും ആശയക്കുഴപ്പമുണ്ടാകുക സ്വാഭാവികം. മറ്റ് വിഷയക്കാരേക്കാള്‍ കൊമേഴ്‌സ് പ്ലസ്ടുക്കാര്‍ക്ക് ഈ കണ്‍ഫ്യൂഷന്‍ ഇരട്ടിയാണ്. തിരഞ്ഞെടുക്കാന്‍ ഒട്ടേറെ സാധ്യതകളാണ് ഇവരെ കാത്തിരിക്കുന്നത് എന്നതു തന്നെ കാരണം. തൊഴില്‍വിപണിയില്‍ എന്നും പ്രിയമുള്ള വിഷയമാണ് കൊമേഴ്‌സ് എന്നതുകൊണ്ട് ഉപരിപഠനസാധ്യതകളും ഈ വിഷയത്തില്‍ ഒട്ടേറെയുണ്ട്. പ്ലസ്ടു കൊമേഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് തുടര്‍ന്ന് പഠിക്കാനുള്ള കോഴ്‌സുകളെക്കുറിച്ച് വിശദീകരിക്കാന്‍ ശ്രമിക്കുകയാണ് ഈ ലക്കത്തിലെ തൊഴില്‍വഴികള്‍. 1. ബി.കോം പ്ലസ്ടു കൊമേഴ്‌സുകാരില്‍ നല്ലൊരു ശതമാനവും തിരഞ്ഞെടുക്കുക ബി.കോം കോഴ്‌സ് […]

ഡോട്ടേഴ്‌സ് ഓഫ് അനദര്‍ പാത്ത്;വഴിമാറിപ്പോവുന്ന യുഎസ് പെണ്‍കുട്ടികള്‍

ഡോട്ടേഴ്‌സ് ഓഫ് അനദര്‍ പാത്ത്;വഴിമാറിപ്പോവുന്ന യുഎസ് പെണ്‍കുട്ടികള്‍

സ്വന്തം മകള്‍ വിശുദ്ധ ഇസ്‌ലാം സ്വീകരിച്ചതിന്റെ മാനസികാഘാതത്തില്‍ അമേരിക്കയിലെ ഒരമുസ്‌ലിം അമ്മ എഴുതിയ ഒരമൂല്യ കൃതിയാണ് ‘ഡോട്ടേഴ്‌സ് ഓഫ് അനദര്‍ പാത്ത്’. അമേരിക്കന്‍ അന്തരീക്ഷത്തില്‍ ഇസ്‌ലാം എത്രത്തോളം വേരുപിടിക്കുന്നുണ്ടെന്നതിന്റെ കൃത്യമായ ചിത്രമാണ് കരോള്‍ എല്‍. ആന്‍വിയെന്ന ഈ അമ്മ പുസ്തകത്തില്‍ വരച്ചിടുന്നത്. പരമ്പരാഗത കൃസ്ത്യാനി കുടുംബ പശ്ചാതലത്തില്‍ നിന്നാണ് അവരുടെ ജൂഡിയെന്ന മകള്‍ ‘ജൂഡി ത്വാഹിറ മുഹമ്മദ് സാദെ’യെന്ന പേര് സ്വീകരിച്ച് ഇസ്‌ലാമിന്റെ തണലിലേക്ക് കടന്നു വരുന്നത്. കാമ്പസില്‍ വെച്ച് ഇസ്‌ലാമെന്ന സമാധാനത്തിന്റെയും അവകാശങ്ങളുടെയും ജീവിതരീതി തിരിച്ചറിഞ്ഞ് […]

വിഷം തിന്നുന്ന കേരളം:സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടതെന്ത്?

വിഷം തിന്നുന്ന കേരളം:സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടതെന്ത്?

മാഗി വില്‍ക്കുന്ന നൂഡില്‍സില്‍ വളരെ കൂടിയ തോതില്‍ എം എസ് ജിയും കാരീയവും ഉണ്ടെന്ന കണ്ടെത്തലും അതുവഴി അതിന്റെ നിരോധനവും കേരളീയരിലും വലിയ ആഘാതം സൃഷ്ടിച്ചിരിക്കുന്നു. പതിനാറോളം സംസ്ഥാനങ്ങള്‍ മാഗിയുടെ നൂഡില്‍സ് അടക്കമുള്ള ഉല്‍പന്നങ്ങള്‍ നിരോധിച്ചു. മധ്യവര്‍ഗക്കാരാണല്ലോ ഇതിന്റെ പ്രധാന ഉപഭോക്താക്കള്‍. സ്‌കൂള്‍ തുറക്കാന്‍ നില്‍ക്കുന്ന സമയത്താണ് ഈ നിരോധനം എന്നതു ശ്രദ്ധേയമാണ്. ഒട്ടുമിക്ക വീട്ടമ്മമാര്‍ക്കും കുട്ടികളെ തൃപ്തിപ്പെടുത്താനും അവര്‍ക്കു ഭക്ഷണം നല്‍കാനുമുള്ള എളുപ്പവഴിയാണ് മാഗി- 2 മിനുട്ട് നൂഡില്‍സ് എന്നതാണ് പ്രശ്‌നം.’കുഞ്ഞിനു തീറ്റ നല്‍കുന്ന പക്ഷി’യാണ് […]