Article

നൂല്‍മദ്ഹും കപ്പപ്പാട്ടും മൂളുന്നതെന്താണ്?

സ്വാലിഹ് പുതുപൊന്നാനി ഭൌതിക സൌകര്യങ്ങളുടെ ആധിക്യമില്ല ജീവത്തായ ഒരു സമൂഹത്തിന്റെ ലക്ഷണം. ജീവനുള്ള മനസ്സാണ്. മരിക്കാത്ത ആത്മാവാണ്. ഉള്ളിലുറയുന്ന കറകളഞ്ഞ ജൈവബോധമാണ്. അതൊക്കെയും മേളിച്ച കേരളത്തിന്റെ ഗതകാല ആത്മീയ ഈവിടുവെപ്പുകളെപ്പറ്റിയുള്ള പരമ്പര തുടരുന്നു. മഖ്ദൂമുമാര്‍ക്കും കോഴിക്കോട്ട് ഖാസി ഉലമാക്കള്‍ക്കും ശേഷം പിന്നെയും താരകങ്ങള്‍ വന്നു. പൊന്നാനിയില്‍ മഖ്ദൂം എന്ന പ്രത്യേക പദവി വഹിച്ച പത്താമനാണ് ശൈഖ് നൂറുദ്ദീന്‍ മഖ്ദൂം (മ.ഹി.1141). അദ്ദേഹത്തിന്റെ ശിഷ്യ പ്രമുഖനാണ് അബ്ദുസ്സലാം മഖ്ദൂം. (മ.ഹി.1153). ഇസ്ലാമിക ദാര്‍ശനികതയും പ്രവാചക സ്നേഹവും നര്‍മബോധവും ഒന്നിച്ചുമേളിച്ച […]

സമര്‍പ്പണത്തിന്‍റെ ഹജ്ജു കാലം

നാലു രാപകലുകള്‍ പകര്‍ന്നു നല്‍കിയ സഹജീവി സ്നേഹത്തിന്റെ പരിശീലനക്കളരിയിലൂടെ സ്വായത്തമാക്കിയ സേവന മനസ്സ് ജീവിത കാലം മുഴുവന്‍ കൊണ്ടു നടക്കുമെന്ന പ്രതിജ്ഞയോടെയാണ് ഇനിയൊരു ഹജ്ജ് കാലത്തിന്റെ വരവിനായി കൊതിച്ചുകൊണ്ട്, പുണ്യഭൂമിയോട് ആര്‍എസ്സി വളണ്ടിയര്‍മാര്‍ വിടചൊല്ലിയത്. ഫീച്ചര്‍//:  / ജലീല്‍ വെളിമുക്ക്       എസ്എസ്എഫ് പ്രവാസി ഘടകമായ ആര്‍എസ്സി സഊദി നാഷണല്‍ കമ്മിറ്റിക്കു കീഴില്‍ സംവിധാനിച്ച ഹജ്ജ് വളണ്ടിയര്‍ കോര്‍, ഈ വര്‍ഷം ഹാജിമാര്‍ എത്തിത്തുടങ്ങിയതു മുതല്‍ മക്കയില്‍ നൂറുകണക്കിന് വളണ്ടിയര്‍മാരുമായി സജീവ രംഗത്തുണ്ടായിരുന്നു.   […]

കര്‍സേവകള്‍ അവസാനിച്ചിട്ടില്ല

‘ഒരുപക്ഷേ’യില്‍ നിന്നു ‘തീര്‍ച്ചയിലേക്ക്’ ചരിത്ര വിവരണങ്ങള്‍ വഴുതിമാറാന്‍ അധിക സമയമൊന്നും എടുക്കില്ല – എന്‍ കെ സുല്‍ഫിക്കര്‍.       ഈയ്യിടെ ഹൈദരാബാദ് സന്ദര്‍ശിക്കാനെത്തിയ സുഹൃത്തിനോടൊപ്പം ചരിത്ര പ്രസിദ്ധമായ ഗോല്‍കണ്ട കോട്ട കാണാന്‍ പോയി. സൌത്ത് ഇന്ത്യയിലെ നിരവധി രാജവംശങ്ങള്‍ മാറി മാറി ഭരിച്ച ഈ പുരാതന നഗരത്തിന്റെ അധികാര കേന്ദ്രമായിരുന്നു ഈ കോട്ട. ഏറ്റവുമൊടുവില്‍ ഖുതുബ് ഷാഹി രാജാക്ക•ാരാണിത് വിശദമായി പുതുക്കിപ്പണിതത്. ശില്പചാരുത കൊണ്ടും ആകാര സൌഷ്ടവം കൊണ്ടും ഗാംഭീര്യമുണര്‍ത്തുന്ന ഗോല്‍കൊണ്ട കോട്ട രാജാധികാരത്തിന്റെ […]

ആത്മായനം 9 : മുഴുക്കുടിയനും സേവകനും

മുരീദ് ‘അല്‍ ഗഫൂര്‍’ എന്ന വിശേഷണം യജമാനന്റെ കാരുണ്യത്തെപ്പറ്റിയാണ് ഓര്‍മപ്പെടുത്തുന്നത്. തന്നില്‍ പങ്കുചേര്‍ക്കലല്ലാത്ത എല്ലാ തെറ്റും പൊറുക്കുമെന്ന വാഗ്ദാനം അടിമക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു.     ഇച്ഛകളുടെ സങ്കീര്‍ണമായ ലോകത്ത് നിന്ന് സ്വാസ്ഥ്യത്തിന്റെ വിഹായസിലേക്ക് യാനം ചെയ്യുന്ന സാധകന് പ്രതീക്ഷയുടെ വെളിച്ചമാണ് എപ്പോഴും വഴി കാട്ടുന്നത്. മാഞ്ഞുപോവുകയോ അസ്തമിച്ച് പോവുകയോ ചെയ്യുന്ന നൈമിഷിക പ്രതീക്ഷകളില്‍ സാധകന്റെ കണ്ണുകള്‍ ഉടക്കിനില്‍ക്കില്ല. മറിച്ച് പ്രതീക്ഷകളുടെ സ്രോതസ്സിലേക്കാണ് അവന്റെ യാത്ര. സര്‍വ സങ്കീര്‍ണതകളിലും പ്രതീക്ഷയുടെ ചിരാത് മനസ്സില്‍ കെട്ടുപോവാതെ സംരക്ഷിച്ച് […]

അത്തന്‍വീര്‍ ൪ : വിറ്റുപോയ ജീവിതം

ഇബ്നു അത്വാഇല്ലാഹി സ്സിക്കന്ദരി(റ) വിവ. സ്വാലിഹ് “സത്യവിശ്വാസികളില്‍ നിന്നും അവരുടെ ശരീരധനാദികള്‍ പകരം സ്വര്‍ഗ്ഗമെന്ന വ്യവസ്ഥയില്‍ അല്ലാഹു വ്യവഹാരം ചെയ്തു.” കച്ചവടം കഴിഞ്ഞാല്‍ പിന്നെ നിനക്കെന്താ അതില്‍ കാര്യം? വിറ്റത് വാങ്ങിയവന് വിട്ടുകൊടുക്കണം. പിന്നിട്ട ഘട്ടങ്ങള്‍ ഓര്‍മയുണ്ടോ നിനക്ക്? അവന്‍ നിന്നെ സൃഷ്ടിപദ്ധതിയില്‍ ഉള്‍പ്പെടുത്തി. നിന്റെ ആത്മാവിനെ പടച്ചു. അന്നൊരുനാള്‍ അവന്‍ നിന്നോട് ചോദിച്ചു: “ഞാനല്ലയോ നിന്റെ റബ്ബ്?” അന്നു നീ പറഞ്ഞു: “അതെ…” ഓര്‍ത്തു നോക്കൂ. നിനക്കു നിന്റെ റബ്ബിനെ അവന്‍ പഠിപ്പിച്ചു തന്നു. റുബൂബിയ്യത്ത് […]