Article

ഇസ് ലാം ഭീതിയുടെ മറ്റൊരു ഘട്ടമാണ് കൊറോണ വൈറസ്

ഇസ് ലാം ഭീതിയുടെ മറ്റൊരു ഘട്ടമാണ് കൊറോണ വൈറസ്

ഉരുക്കുവ്യവസായി ലക്ഷ്മി മിത്തലിന്റെ മേല്‍ തെറ്റായി ചുമത്തപ്പെട്ടിട്ടുള്ളതും അവാസ്തവവും വികാരവിക്ഷുബ്ധവുമായ ജല്പനം കേട്ടതിനു ശേഷമാണ് ഈ ആഴ്ച ഞാന്‍ ഒരു കുടുംബ വാട്‌സപ്പ് കൂട്ടായ്മയില്‍ നിന്ന് ഇറങ്ങിപ്പോന്നത്. (കഴിഞ്ഞ വര്‍ഷം തന്നെ ഈ വാര്‍ത്തയുടെ കളവു വെളിവായതാണ്) ഹിന്ദുക്കള്‍ എങ്ങനെയാണ് ‘അപഹസിക്കപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയും കൂട്ടക്കൊല ചെയ്യപ്പെടുകയും’ ചെയ്യുന്നത് എന്നതിനെക്കുറിച്ചായിരുന്നു ആ സംസാരം. ഹിന്ദുക്കള്‍ക്കു വേണ്ടി നിലകൊള്ളുന്നതു കൊണ്ട് നരേന്ദ്ര മോഡി തുടര്‍ച്ചയായി ആക്രമിക്കപ്പെടുന്നതെങ്ങനെയെന്നും മതേതരത്വം ഇന്ത്യയ്ക്ക് പാകമാകാത്തതെന്തു കൊണ്ടാണെന്നും (രാജ്യം മതേതരമാണോ എന്നാരു ഗൗനിക്കുന്നു? ബ്രിട്ടന്‍ മതേതരരാജ്യമല്ല, […]

ഹൈദരാബാദിലെ റിക്ഷകള്‍: നഗരത്തിന്റെ ശബ്ദസഞ്ചാരങ്ങള്‍

ഹൈദരാബാദിലെ റിക്ഷകള്‍: നഗരത്തിന്റെ ശബ്ദസഞ്ചാരങ്ങള്‍

‘സിറ്റി സെന്ററിലെ റാംസെസ് പള്ളിക്ക് പുറത്ത് വെച്ച് ഒരു ടാക്സിയില്‍ ഞാന്‍ കയറിപ്പറ്റി. ഡ്രൈവര്‍ വണ്ടി റാംസെസ് സ്ട്രീറ്റിലെ തിരക്കേറിയ പാതയിലേക്ക് തിരിച്ചു. ഓടിക്കൊണ്ടിരിക്കുന്നതിനിടയില്‍ ഒരു ചെറിയ വെല്‍വെറ്റ് ബോക്‌സില്‍ ഭദ്രമാക്കിവെച്ച ഖുര്‍ആനിന് തൊട്ടുതാഴെയായി ഡാഷ്‌ബോര്‍ഡിനടിയില്‍ ബോള്‍ട്ട് ചെയ്ത് വെച്ച പൊടിപിടിച്ച ടേപ്പ് പ്ലെയറില്‍ നിന്ന് ഏതോ ഉത്ബോധന പ്രസംഗം കേട്ടുകൊണ്ടിരിക്കുകയിരുന്നു അയാള്‍. പ്രസംഗകന്‍ തന്റെ ശബ്ദത്തില്‍ വരുത്തുന്ന താളാത്മകമായ ഉയര്‍ച്ച താഴ്ചകളും, അതോടൊപ്പം റെക്കോര്‍ഡിംഗിനിടയില്‍ സംഭവിക്കുന്ന വൈബ്രേഷനുകളും, ഇടര്‍ച്ചകളും, ശ്വാസോച്ഛ്വാസങ്ങളും എല്ലാം സ്പീക്കറില്‍ നിന്നും പുറത്ത് […]

പൗരസ്വാതന്ത്ര്യത്തെ ഹനിക്കുന്ന മഹാമാരി

പൗരസ്വാതന്ത്ര്യത്തെ ഹനിക്കുന്ന മഹാമാരി

വുഹാനില്‍ നോവല്‍ കൊറോണ വൈറസ് പടരാന്‍ തുടങ്ങിയപ്പോള്‍ ആരോഗ്യമേഖലയിലെ വിദഗ്ധര്‍ക്ക് അതേക്കുറിച്ചു മുന്നറിയിപ്പു നല്‍കിയ ഡോക്ടര്‍ ലീ വെന്‍ ലിയാങ്ങിനോട് ചൈന സ്വീകരിച്ച സമീപനം ലോകം കണ്ടതാണ്. ഭരണനിര്‍വഹണ സംവിധാനത്തില്‍ അസ്വസ്ഥതയുണ്ടാക്കാന്‍ ശ്രമിച്ചെന്ന് കുറ്റപ്പെടുത്തി വെന്നിനെതിരേ അന്വേഷണം തുടങ്ങുകയാണ് അവിടത്തെ ഭരണകൂടം ചെയ്തത്. വെന്‍ ആയിരുന്നു ശരി എന്ന് ബോധ്യപ്പെട്ടപ്പോഴേയ്ക്ക് അദ്ദേഹം അതേ മഹാമാരിയുടെ ഇരയായി മരണത്തിന് കീഴടങ്ങിയിരുന്നു. സ്വന്തം ജീവനുപോലും ഭീഷണിയുണ്ടെന്ന് അറിഞ്ഞുകൊണ്ട്, കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ രാപ്പകല്‍ അണിചേരുന്ന വെന്നിനെപോലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കുമുന്നില്‍ ശിരസ്സുനമിക്കുകയാണിന്ന് ലോകം. […]

സമയം പാഴാക്കാതിരിക്കാം

സമയം പാഴാക്കാതിരിക്കാം

കാലത്തെയും സമയത്തെയും മൗലികമായി അവതരിപ്പിക്കുന്ന ഇസ്ലാം, മനുഷ്യന്റെ വ്യവഹാര മേഖലകളോടെല്ലാം ചേര്‍ത്തുവെച്ചുളള വായനയാണ് മുന്നോട്ടുവെക്കുന്നത്. മനുഷ്യജീവിതത്തിലെ ഓരോ നിമിഷങ്ങളും അമൂല്യമാണ്. മുന്‍ഗാമികളായ പണ്ഡിതരും പാമരരും സമയത്തിന്റെ വില മനസ്സിലാക്കിയിരുന്നു എന്നത് വ്യക്തമാണ്. ഇമാം ശാഫിഈ (റ) പറയുന്നത് കാണുക: ആത്മജ്ഞാനികളോടു കൂടെയുളള എന്റെ സഹവാസത്തില്‍ രണ്ടു കാര്യങ്ങള്‍ അവരില്‍ നിന്ന് പഠിക്കാനിടയായി. ആദ്യത്തേത്, ‘സമയം വാളാകുന്നു. നാമതിനെ മുറിച്ചില്ലെങ്കില്‍ അത് നമ്മെ മുറിക്കും.’ രണ്ടാമത്തേത്, ‘ശരീരത്തെ നന്മയുമായി സഹവസിപ്പിച്ചില്ലെങ്കില്‍ ശരീരം നമ്മെ തിന്മയുടെ കൂട്ടുകാരനാക്കും.’ ആമിറുബ്നു അബ്ദില്‍ […]

ഇസ്ലാമിക ധൈഷണിക ജീവിതത്തിന്റെ സ്പന്ദനങ്ങള്‍

ഇസ്ലാമിക ധൈഷണിക ജീവിതത്തിന്റെ സ്പന്ദനങ്ങള്‍

ഹിജ്റ 195. ഇമാം ശാഫിഈ വീണ്ടും ബഗ്ദാദിലേക്കു വന്നു. കര്‍മശാസ്ത്ര പ്രശ്നങ്ങളുമായിട്ടായിരുന്നില്ല ഈ വരവ്. കര്‍മശാസ്ത്ര പ്രശ്നങ്ങള്‍ നിര്‍ദ്ധാരണം ചെയ്തെടുക്കാവുന്ന നിദാന ശാസ്ത്രവും അടിസ്ഥാന തത്വങ്ങളുമൊക്കെ അതിനകം ക്രോഡീകരിച്ചിട്ടുണ്ടായിരുന്നു ഇമാം. നിദാന ശാസ്ത്രത്തിന്റെ അടിക്കല്ലായ രിസാല രചിക്കുന്നത് ഈ വരവിലാണ്. അബ്ദുറഹ്മാനു ബ്നു മഹ്ദിയുടെ നിര്‍ദേശ പ്രകാരമാണ് ഇമാം ഈ രചന നിര്‍വഹിച്ചത്. ഇത് വായിച്ചിട്ടദ്ദേഹം പറഞ്ഞുവത്രെ: ‘ഇദ്ദേഹത്തെപ്പോലെ മറ്റൊരു മനുഷ്യനെ അല്ലാഹു പടച്ചിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല.’ ഇമാമിന് ഇത് വിശ്രമ കാലമായിരുന്നില്ല. മദ്ഹബ് പ്രചരിപ്പിച്ചും […]