Article

കേട്ടറിഞ്ഞ കയ്‌റോ കണ്‍മുന്നില്‍

കേട്ടറിഞ്ഞ കയ്‌റോ കണ്‍മുന്നില്‍

സഹസ്രാബ്ദങ്ങളുടെ ചരിത്രം പേറുന്നതിന്റെ ഗരിമയോ അഹങ്കാരമോ കയ്റോ എയര്‍പോര്‍ട്ടിനില്ല. ആധുനികതയെ വാരിപ്പുണരാന്‍ മടിച്ചുനില്‍ക്കുന്ന പോലെ സംവിധാനങ്ങള്‍ പലതും. ഇന്ത്യയിലെ എയര്‍പോര്‍ട്ടുകളില്‍ സ്വദേശികള്‍ക്കുള്ള എമിഗ്രേഷന്‍ കൗണ്ടറുകളില്‍ നീണ്ട ക്യൂവും വിദേശികളുടെ കൗണ്ടറുകള്‍ ഒഴിഞ്ഞു കിടക്കുന്നതുമാണ് അനുഭവം. അത്തരമൊരു പ്രതീക്ഷയില്‍ തന്നെയായിരുന്നു ഞങ്ങളും വിമാനത്തില്‍നിന്നിറങ്ങി എമിഗ്രേഷന്‍ കൗണ്ടറുകളിലേക്ക് പാഞ്ഞടുത്തത്. പക്ഷേ കയ്‌റോ വിഭിന്നമായിരുന്നു. ലോകത്തെ നാനാജാതി ജനങ്ങളുടെ ഹൃദയങ്ങളില്‍ ഈ പുരാതന നാടിനോടുള്ള ഒടുങ്ങാത്ത അഭിനിവേശം പ്രകടമാകുന്ന നീണ്ട നീണ്ട വരികള്‍. എമിഗ്രേഷന്‍ കൗണ്ടറുകളിലെ വരികള്‍ അസ്വസ്ഥപ്പെടുത്തുകയും അലോസരപ്പെടുത്തുകയും ചെയ്യുന്നത് […]

ഇമാം ശാഫിഈയുടെ കാലം

ഇമാം ശാഫിഈയുടെ കാലം

ഹിജ്റ വര്‍ഷം 150 ല്‍ ഒരു രാത്രിയിലാണ് ഇമാം അബൂ ഹനീഫ(റ)യുടെ വിയോഗമുണ്ടാകുന്നത്. അതോടെ ലോക വൈജ്ഞാനിക ദീപം അണഞ്ഞു പോകരുതെന്നായിരുന്നു അല്ലാഹുവിന്റെ തീരുമാനം. അതിനാല്‍ അന്നേ ദിവസം യമനില്‍ മറ്റൊരു ജ്ഞാന വിളക്ക് നിറഞ്ഞു കത്തി. പില്‍ക്കാലത്ത് മുഹമ്മദ് ബ്നു ഇദ് രീസു ശ്ശാഫിഈ എന്ന പേരില്‍ വിശ്രുതനായ ഇമാം ശാഫിഈയായിരുന്നു അത്. ശിശുവായിരിക്കെത്തന്നെ കുടുംബം യമനില്‍ നിന്ന് അസ്ഖലാനിലേക്കും തുടര്‍ന്ന് മൂന്നു ഫര്‍സഖ് അകലെയുള്ള ഗസ്സയിലേക്കും മാറിത്താമസിച്ചിട്ടുണ്ടാവണം. വളര്‍ന്നതും വലുതായതും ഈ രണ്ട് ദേശങ്ങളിലുമാണ്. […]

ഇനി പരിശോധനകള്‍ക്ക് ക്യൂ നില്‍ക്കാം

ഇനി പരിശോധനകള്‍ക്ക് ക്യൂ നില്‍ക്കാം

നമുക്കിപ്പോള്‍ കൊറോണ വൈറസിന്റെ തുരങ്കം നീണ്ടതും ഇരുളടഞ്ഞതുമായി തോന്നാം. എന്നാല്‍ അതിന്റെയറ്റത്ത് പ്രകാശമുണ്ട്. ആടിയുലഞ്ഞു പോകുമെങ്കിലും ലോകം ചൈനയെപ്പോലെ സൂര്യപ്രകാശത്തിലേക്ക് കണ്ണു തുറക്കും. അപ്പോള്‍ ഭൂമി മുമ്പത്തെ പോലെത്തന്നെയായിരിക്കും. പക്ഷികള്‍ ചിലയ്ക്കും. പൂക്കള്‍ വിരിയും. പുല്ല് പച്ചച്ചു തന്നെയായിരിക്കും. പക്ഷേ നമ്മുടെ ലോകം-നാം ജീവിക്കുന്ന, നമ്മുടെ ദൈനംദിനജീവിതങ്ങള്‍ നയിക്കുന്ന, നമുക്ക് നല്ലതു പോലെ അറിയാവുന്ന ലോകം-സാരമായി മാറും. നമ്മളിപ്പോള്‍ പുതിയൊരു യുഗത്തിലേക്ക് പ്രവേശിക്കുകയാണ്. നമുക്കതിനെ മഹാമാരികളുടെ കാലം എന്നു വിളിക്കാം. നമ്മുടെ അവബോധതലത്തിനു തൊട്ടു താഴെ പലപ്പോഴും […]

അണിഞ്ഞൊരുങ്ങാം അതിരുവിടാതെ

അണിഞ്ഞൊരുങ്ങാം അതിരുവിടാതെ

സുന്ദരമാണ് നമ്മുടെ പ്രപഞ്ചം. പ്രപഞ്ചത്തിലെ മുഴുവന്‍ വസ്തുക്കളുടെയും കൂടപ്പിറപ്പാണ് സൗന്ദര്യം. ‘അവന്‍ എല്ലാ വസ്തുക്കളെയും സുന്ദരമായി സൃഷ്ടിച്ചു’ (സജ്ദ 7). മണ്ണിലും വിണ്ണിലും കരയിലും കടലിലും കവിഞ്ഞൊഴുകുന്ന ഈ നിര്‍മാണ ചാരുതയെ സ്രഷ്ടാവ് തന്നെ വിശദീകരിക്കുന്നു. ‘തീര്‍ച്ചയായും അടുത്തുനില്‍ക്കുന്ന ആകാശത്തെ നാം നക്ഷത്രാലങ്കാരത്താല്‍ മോടിപിടിപ്പിച്ചിരിക്കുന്നു’ (സ്വാഫ്ഫാത്ത് 6). ‘നിശ്ചയമായും ഭൂമുഖത്തുള്ള വസ്തുക്കളെ നാം അതിന് അലങ്കാരമാക്കിയിരിക്കുന്നു'(അല്‍കഹ്ഫ് 7). പ്രാപഞ്ചിക പ്രതിഭാസങ്ങളുടെ മതകീയ വായനയില്‍ മാത്രം ഉരുത്തിരിയുന്ന ഒരു സങ്കല്പമല്ല ഇത്. തെളിഞ്ഞ മനോദര്‍പ്പണങ്ങളിലേക്ക് നഗ്‌നേന്ദ്രിയങ്ങളുപയോഗിച്ച് അണ്ഡകടാഹങ്ങളുടെ ചിത്രങ്ങള്‍ […]

തകരുകയാണ് വന്‍രാഷ്ട്രങ്ങള്‍ പിറക്കുകയാണ് പുതുലോകക്രമം

തകരുകയാണ് വന്‍രാഷ്ട്രങ്ങള്‍ പിറക്കുകയാണ് പുതുലോകക്രമം

ഇന്നീ കാണുന്ന ലോകക്രമം രണ്ടുലോകയുദ്ധങ്ങള്‍ക്ക് ശേഷം പാശ്ചാത്യശക്തികള്‍ കെട്ടിപ്പടുത്തതാണ്. കഴിഞ്ഞ അഞ്ചുനൂറ്റാണ്ടിലേറെ ലോകസമൂഹത്തിനുമേല്‍ അടിച്ചേല്‍പിച്ച അധിനിവേശത്തിന്റെയും ചൂഷണത്തിന്റെയും വെട്ടിപ്പിടിക്കലിന്റെയും അനന്തരഫലമായുണ്ടായ വ്യവസ്ഥിതി നിലനിര്‍ത്താന്‍ പഴയ കടല്‍ക്കൊള്ളക്കാരും ക്രൈസ്തവ മതഭ്രാന്തന്മാരും രൂപം കൊടുത്ത പദ്ധതികളാണ് ഭൂമിയുടെയും വിഭവങ്ങളുടെയും മേല്‍ നിതാന്ത ആധിപത്യം സ്ഥാപിച്ചത്. വന്‍ശക്തികള്‍ എന്ന വിളിപ്പേരില്‍ സ്വയം അഭിരമിച്ച ഇക്കൂട്ടര്‍, ചൂഷണോപാധികള്‍ക്ക് സാധൂകരണവും നൈരന്തര്യവും കണ്ടെത്താന്‍ ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കുകയും ഗാലന്‍ കണക്കിന് ചോര ഭുമുഖത്തൂടെ ഒഴുക്കുകയും ചെയ്തു. ആ നിഷ്ഠുരതകള്‍ക്ക് യുദ്ധമെന്ന് അവര്‍ പേരിട്ടു. ഭൂഖണ്ഠങ്ങളെ […]