Article

മര്‍യമും ഹാറൂനും വിമര്‍ശകര്‍ക്ക് പിഴച്ചത്

മര്‍യമും ഹാറൂനും വിമര്‍ശകര്‍ക്ക് പിഴച്ചത്

മറിയക്കും യോഹന്നാന്റെ മാതാവിനും അനേകം തലമുറകള്‍ക്ക് മുമ്പ് ജീവിച്ച മനുഷ്യനാണ് അഹറോണ്‍ അഥവാ ഹാറൂണ്‍. ഒരിക്കലും സഹോദരന്‍ എന്ന സ്ഥാനത്ത് ആലങ്കാരികമായി പോലും പറയാനാകില്ല. ഒരുപക്ഷേ, പിതാവ് എന്ന് സംബോധന ചെയ്യാം. ഇവിടെ കൃത്യമായി ഖുര്‍ആനില്‍ തെറ്റു വന്നിട്ടുണ്ട്. ഹാറൂണിന് സ്വന്തമായി മറിയ എന്ന സഹോദരി ഉണ്ട്. ആ മറിയയും യേശുവിന്റെ അമ്മയായ മറിയയും ഒന്നാണെന്നു ഖുര്‍ആന്‍ എഴുതിയ വ്യക്തിക്ക് ആശയകുഴപ്പം ഉണ്ടായിട്ടുണ്ട്. ഇതൊരു ഭീമമായ ചരിത്രാബദ്ധമാണ് . വിശുദ്ധ ഖുര്‍ആന്റെ അമാനുഷികത നിഷേധിക്കുന്നതിന് അതില്‍ ചരിത്രപരമായ […]

മുന്നില്‍ പട്ടിണിയെന്ന മഹാവ്യാധി

മുന്നില്‍ പട്ടിണിയെന്ന മഹാവ്യാധി

കൊറോണ വൈറസ് വ്യാപനം തടയുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യവ്യാപകമായി അടച്ചുപൂട്ടല്‍ പ്രഖ്യാപിക്കുന്നതിന്റെ തലേന്നാണ് അദ്ദേഹത്തിന്റെ സ്വന്തം ലോക്‌സഭാ മണ്ഡലമായ വാരാണസിയില്‍ കുട്ടികള്‍ വിശപ്പടക്കാന്‍ പുല്ലുതിന്നുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. വരാനിരിക്കുന്ന വലിയ നിയന്ത്രണങ്ങളുടെ പ്രതീകമെന്നോണം പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം രാജ്യം ജനതാ കര്‍ഫ്യൂ ആചരിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് വാരാണസിയിലെ ബാഡാഗാവിലെ കോയ്‌റിപ്പുര്‍ ഗ്രാമത്തിലെ ആറു കുട്ടികള്‍ കാലികള്‍ക്കു കൊടുത്ത പുല്ലില്‍നിന്ന് ആക്രി എന്നുവിളിക്കുന്ന ധാന്യം പെറുക്കിയെടുത്ത് ഉപ്പുകൂട്ടി തിന്ന് വിശപ്പടക്കിയത്. ഒരു ദിവസം പണിയില്ലാതാവുമ്പോഴേക്ക് പട്ടിണിയാവുന്ന […]

അതിലാഭ മോഹത്തിനാണ് അമേരിക്ക പിഴയൊടുക്കുന്നത്

അതിലാഭ മോഹത്തിനാണ് അമേരിക്ക പിഴയൊടുക്കുന്നത്

‘It’s more profitable to make new body creams than finding a vaccine that will protect people from total destruction. The threat of polio ended with the Salk vaccine, by a government institution, no patents, available to everyone. ‘That could have been done this time, but the neoliberal plague has blocked that.’ നോം ചോംസ്‌കിയുടെ വാക്കുകളാണ്. എന്തുകൊണ്ട് […]

കലാനിര്‍മിതികളുടെ ഉസ്മാനീ കാലം

കലാനിര്‍മിതികളുടെ ഉസ്മാനീ കാലം

സുല്‍ത്താന്‍ സലീം ഒന്നാമന്‍(1512-1520) താല്പര്യപ്പെട്ടതു പ്രകാരം അദ്ദേഹത്തിന്റെ മരണാനന്തരം മകന്‍ സുലൈമാന്‍ 1522ല്‍ ഇസ്തംബൂളില്‍ പണിത, വലിയ താഴികക്കുടത്തിനു താഴെ സമചതുരാകൃതിയോടുകൂടിയ പള്ളിയോടനുബന്ധിച്ചു ദര്‍വീശുകള്‍ക്കും സഞ്ചാരികള്‍ക്കും ഉപയോഗിക്കുന്നതിനായി ഒമ്പത് ഖുബ്ബകളുള്ള ‘തബാന’കളും നിര്‍മിച്ചു. വിശാലമായ നടുമുറ്റമുണ്ടായിരുന്ന ഈ മന്ദിരസമുച്ചയത്തിന്റെ രണ്ടറ്റങ്ങളിലായി കൂര്‍ത്ത അഗ്രങ്ങളോടുകൂടിയ രണ്ടു വലിയ മിനാരങ്ങളും കാണാം. ഇസ്തംബൂളിലെ ചരിത്രത്തിലെ ഏറ്റവും മഹാനായ വാസ്തുശില്പിയും നിര്‍മാതാവുമാണ് സിനാന്‍. ഇസ്തംബൂളിന് അതിന്റെ വശ്യമായ ശില്പഭംഗി നല്‍കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് സിനാന്റെ നിര്‍മിതികളാണ്. മനോഹരങ്ങളായ ഖുബ്ബകളും മോഹിപ്പിക്കുന്ന മിനാരങ്ങളും […]

നിങ്ങള്‍ നിരീക്ഷണത്തിലാണ്

നിങ്ങള്‍ നിരീക്ഷണത്തിലാണ്

കൊറോണയ്ക്കു ശേഷമുള്ള ലോകം ഇപ്പോഴത്തേതില്‍ നിന്ന് തീര്‍ത്തും ഭിന്നമാകുമെന്നാണ് പ്രശസ്ത സാമൂഹിക ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ യുവാല്‍ നോഹ ഹരാരി പറയുന്നത്. ആരോഗ്യമേഖലയെ മാത്രമല്ല, സാമ്പത്തിക, രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളെയും അത് മാറ്റിമറിക്കും. രോഗബാധ നേരിടുന്നതിന് ലോകരാഷ്ട്രങ്ങള്‍ സ്വീകരിക്കുന്ന അടിയന്തര നടപടികളാവും ഭാവിയിലെ ലോകത്തിന്റെ ഗതി നിര്‍ണയിക്കുകയെന്ന് അദ്ദേഹം ‘ഫിനാന്‍ഷ്യല്‍ ടൈംസി’ല്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നു. അടിയന്തരാവസ്ഥയുടെ ഒരു പ്രത്യേകത, താല്‍ക്കാലിക പ്രശ്നങ്ങള്‍ നേരിടാന്‍ അവിടെയെടുക്കുന്ന തീരുമാനങ്ങളുടെ പ്രത്യാഘാതങ്ങള്‍ താത്ക്കാലികമായിരിക്കില്ല എന്നതാണ്. ആരോഗ്യ അടിയന്തരാവസ്ഥ ആണെങ്കിലും അതങ്ങനെത്തന്നെയാണ്. സാധാരണകാലത്ത് […]