Article

ജി ഡി പി ഒരു ഫാഷിസ്റ്റ് അളവുകോലാണ്

ജി ഡി പി ഒരു ഫാഷിസ്റ്റ് അളവുകോലാണ്

‘ഫാഷിസത്തെ കോര്‍പറേറ്റിസം എന്നു വിളിക്കുന്നതാണ് അഭികാമ്യം. കാരണം, ഫാഷിസം എന്നാല്‍ ഭരണകൂടവും കോര്‍പറേറ്റ് ശക്തിയും കൂടിച്ചേരുന്ന ഒരു പ്രതിഭാസമാണ്.’ ബെനിറ്റോ മുസ്സോളിനിയുടെ വാക്കുകളാണിത്. ഡേവിഡ് മില്‍ തന്റെ ‘It’s the corporate state, stupid’ എന്ന ലേഖനം തുടങ്ങുന്നതും ഈ വരികള്‍ ഉദ്ധരിച്ചാണ്. മുസ്സോളിനി മുന്നോട്ടു വെച്ച ഫാഷിസത്തിന്റെ വേരുകള്‍ ഇന്ന് ലോകത്ത് പലയിടത്തും ആഴ്ന്നിറങ്ങിയിട്ടുണ്ട്. മാത്രവുമല്ല, മുസോളിനിയുടെ കോര്‍പ്പറേറ്റ് അനുഭവങ്ങളേക്കാള്‍ ഭീകരമാണ് നിലവിലെ നിയോ ലിബറല്‍ സമ്പര്‍ക്കങ്ങള്‍. ഇന്ത്യന്‍ ഫാഷിസത്തിന്റെ ആണിക്കല്ലായി മാറിക്കൊണ്ടിരിക്കുന്നതും ഇത്തരം കോര്‍പറേറ്റ് […]

സ്രഷ്ടാവിലേക്ക് മുഖം തിരിക്കാം

സ്രഷ്ടാവിലേക്ക് മുഖം തിരിക്കാം

‘നീയാണ് സൂര്യന്‍ നീ ആ മലയ്ക്കപ്പുറത്തുനിന്ന് മെല്ലെ ഉയരുക ഞങ്ങള്‍ ഒന്നുദിച്ചോട്ടെ’ സൂര്യശോഭയില്‍ നമ്മള്‍ നമ്മെ പുറത്തു കാണിക്കുമ്പോള്‍ നമ്മുടെ അസ്തിത്വം ഇരുട്ടില്‍ നിന്ന് മോചിതമാവുന്നു! അതുപോലെയാണ് അല്ലാഹു വിന്റെ മുമ്പില്‍ ഒരു മനുഷ്യന്‍ വന്നു നില്‍ക്കുമ്പോള്‍. സ്വന്തത്തിന് പദാര്‍ഥികമായ ജഢാന്ധതയില്‍ നിന്ന് ആത്മീയതയുടെ വെളിച്ചത്തില്‍ മറ്റെന്തോ ഒരര്‍ഥം കിട്ടുന്നത് അപ്പോഴായിരിക്കും. നിസ്‌കാരം എന്ന ഉപാസന ആ നിലക്ക് അസ്തിത്വത്തിന്റെ അര്‍ഥം അനുഭവിക്കലായി ബോധ്യപ്പെടുന്നതായിരിക്കും. ഈ സത്യത്തെ നിസ്‌കാരത്തിന്റെ പ്രാരംഭ പ്രാര്‍ഥന – ദുആഉല്‍ ഇഫ്തിതാഹ് – […]

പള്ളികളല്ല രാജ്യമാണ് നഷിപ്പിക്കപ്പെടുന്നത്

പള്ളികളല്ല രാജ്യമാണ് നഷിപ്പിക്കപ്പെടുന്നത്

രാജ്യ തലസ്ഥാനമായ ഡല്‍ഹിയുടെ വടക്കു കിഴക്കന്‍ പ്രദേശം കൊടിയ അക്രമങ്ങളുടെ ദിനങ്ങള്‍ പിന്നിട്ട് അധികമായില്ല. ഭാരതീയ ജനതാ പാര്‍ട്ടിയുടെ അനുയായികളും ആ പാര്‍ട്ടി പിന്തുടരുന്ന തീവ്ര ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കുന്നവരും അക്രമികളെ പ്രതിരോധിക്കാനിറങ്ങിയ പ്രദേശവാസികളായ മുസ്ലിംകളുടെ ചെറുസംഘങ്ങളും തമ്മില്‍ ഏറ്റുമുട്ടലുകളുണ്ടായി. മുസ്ലിംകളും ഹിന്ദുക്കളുമടക്കം 53 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. മൂന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടവഴികളെ ലക്ഷ്യമിട്ടായിരുന്നു അക്രമങ്ങളില്‍ ഏറെയും. മുസ്ലിംകളുടെ വീടുകളും വാണിജ്യ – വ്യാപാര – വ്യവസായ സ്ഥാപനങ്ങളുമാണ് ആക്രമിക്കപ്പെട്ടതില്‍ ഏറെയും. […]

ക്വാറന്റയ്ന്‍ പുതിയ കാര്യമല്ല

ക്വാറന്റയ്ന്‍ പുതിയ കാര്യമല്ല

ലോകം ഇപ്പോള്‍ ക്വാറന്റെയ്‌നെ കുറിച്ചും ഐസൊലേഷനെ കുറിച്ചും സംസാരിക്കുകയാണ്. വിമാന സര്‍വീസുകള്‍ റദ്ദാകുന്നു. ലോകരാജ്യങ്ങള്‍ അതിര്‍ത്തി അടക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ മനുഷ്യന്റെ സാര്‍വത്രിക മോക്ഷം മുന്നോട്ട് വെക്കുന്ന ഇസ്ലാമിന് വലിയ ഉത്തരവാദിത്തമുണ്ട്. അതെന്ത് പറയുന്നു എന്നത് ഇപ്പോള്‍ ആലോചനകളുടെ തലവാചകം തന്നെയാണ്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ (സ്വ) ഒരു ഹദീസ് വായിച്ചു കൊണ്ട് തുടങ്ങാം. ‘ഒരു നാട്ടില്‍ മഹാമാരി ബാധിച്ചിട്ടുണ്ടെന്നറിഞ്ഞാല്‍ അങ്ങോട്ട് പോവരുത്. രോഗബാധിത പ്രദേശത്തുനിന്ന് ആരും പുറത്ത് കടക്കുകയും ചെയ്യരുത്’ (ബുഖാരി). […]

മഹാമാരിക്കു മുന്നിലും മതം പതറാത്തതെന്താകാം?

മഹാമാരിക്കു മുന്നിലും മതം പതറാത്തതെന്താകാം?

തെഹ്റാനിലെ പക്ദഷ്ത് ശുഹദ ആശുപത്രിയിലെ ഡോ. ഷിറീന്‍ റൂഹാനി എന്ന ഡോക്ടറെ കുറിച്ച് വായിച്ചപ്പോള്‍, ആ യുവതിയുടെ ദാരുണമായ അന്ത്യത്തിന് കാരണക്കാര്‍ ഇറാന്‍ ഭരണകൂടമല്ലേ എന്ന് ചോദിക്കാനല്ല, ജീവിതദുരന്തമുഖത്ത് അവര്‍ കാണിച്ച ത്യാഗവും സമര്‍പ്പണവും ലോകം അര്‍ഹിക്കുംവിധം രേഖപ്പെടുത്തിയോ എന്നറിയാനാണ് മനസ്സ് വേവലാതി പൂണ്ടത്. ഏറ്റവുമധികം കൊറോണവൈറസ് ബാധയേറ്റ ഒരു രാജ്യം പിടിച്ചുനില്‍ക്കാന്‍ തലയിട്ടടിച്ച ഒരു ഘട്ടത്തില്‍ സ്വജീവന്‍ പണയം വെച്ചും രോഗികളെ ശുശ്രൂഷിക്കാന്‍ ത്യാഗസന്നദ്ധത കാണിച്ച ഷിറിന്‍ റൂഹാനി ഷിഫ്റ്റുകളുടെപരിധി മറന്ന് ഊണും ഉറക്കുമില്ലാതെ ദിവസങ്ങളോളം […]