Article

കളിമണ്ണുപോലുള്ള വാക്കുകള്‍

വാക്കുകളുടെ ആട്ടും തുപ്പും, ഇടിയും തൊഴിയും സഹിച്ച് ചില എഴുത്തുകാര്‍ അടിമത്തത്തിന്റെ കൈവിലങ്ങുകളില്‍ പിടയുമ്പോഴും ഇവിടെയിതാ വാക്കധികാരത്തിന്റെ അഭിമാ കിരീടം ചൂടി പദങ്ങളുടെ ശിരസ്സിു മീതെ തങ്ങളുടെ രാജകീയ ഇരിപ്പുകസേര വലിച്ചിട്ട് ഞെളിയുന്ന ചില എഴുത്തുടമകള്‍. ഇവര്‍ക്കുമുമ്പില്‍ വാക്കുകളുടെ ഒരു ഗുണ്ടായിസവും ടപ്പില്ല. സ്വര്‍ണ്ണക്കച്ചവടക്കാരന്റെ കണ്ണാണ് ഇത്തരക്കാര്‍ക്ക്. ഫൈസല്‍ അഹ്സി ഉളിയില്‍     എല്ലാവരും എഴുതുന്നത് പദങ്ങള്‍ പെറുക്കി വച്ചാണ്. എന്നിട്ടും എഴുത്തുകള്‍ എങ്ങ വെവ്വേറെ രുചിയുള്ളതായി രൂപാന്തരപ്പെടുന്നു? ചിലത് മധുരിക്കുന്നത്. ചിലത് പുളിക്കുന്നത്, ചിലത് […]

സര്‍സയ്യിദില്‍ ചിറകടിച്ച കാലം

യൂണിറ്റ് രൂപീകരണവുമായി ബന്ധപ്പെട്ട പ്രാഥമിക കൂടിച്ചേരല്‍ കാമ്പസിനകത്തെ കശുമാവിന്‍ തണലിലായിരുന്നു. എസ്എസ്എഫിന്റെ കാലിക പ്രസക്തിയെക്കുറിച്ച് ഞങ്ങള്‍ക്ക് അറിയാവുന്ന ഭാഷയില്‍ ഒരു നോട്ടീസ് അടിച്ചു വിതരണം ചെയ്യുകയുണ്ടായി. ‘പുതിയ തലമുറ വഴിതെറ്റിപ്പോകാതിരിക്കാന്‍’ എന്നു തുടങ്ങുന്ന നോട്ടീസ് വാചകത്തിന്റെ അരികില്‍ ‘കുട്ടികളുടെ ഭാവി അവരെ ഉണ്ടാക്കിയ തന്തമാര്‍ നോക്കിക്കോളും നിങ്ങള്‍ക്ക് വേറെ പണിയില്ലേ പഴഞ്ചന്മാരേ’ എന്ന അര്‍ത്ഥത്തിലുള്ള കമന്റുകള്‍ വച്ചായിരുന്നു സര്‍സയ്യിദ് കാമ്പസിന്റെ ആദ്യ പ്രതികരണം.  കാസിം ഇരിക്കൂര്‍      എഴുപതുകളുടെ രണ്ടാം പാദം. അടിയന്തരാവസ്ഥയുടെ പ്രക്ഷുബ്ധത കാമ്പസുകളെ […]

മുസ്ലിംകളെ അഭിമുഖീകരിച്ച പ്രസ്ഥാനം

ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഇട്ടേച്ചുപോയ ആശയങ്ങളെ ഏറ്റുപിടിക്കാന്‍ ഒരു മുസ്ലിം സംഘടന ആവശ്യമില്ല. ഇടതുപക്ഷമാവുക എന്നത് ആയാസരഹിതമായ ഒരേര്‍പ്പാടായി മാറിയ ഒരു കാലത്ത് പ്രത്യേകിച്ചും. അതേ സമയം ഇസ്ലാമിനെ ഏറ്റുപിടിക്കാന്‍ മുസ്ലിംകള്‍ക്ക് കഴിയുമോ എന്നതാണ് പ്രയാസകരമായ ചോദ്യം. നുഐമാന്‍     സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കുറ്റവാളികള്‍ക്കെതിരെയുള്ള നിയമനടപടികള്‍ വേഗത്തിലാക്കുന്നതും ശിക്ഷ വര്‍ദ്ധിപ്പിക്കുന്നതും സംബന്ധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമിച്ച ജസ്റിസ് വര്‍മ്മാ കമ്മീഷന്‍ മുമ്പാകെ ജമാഅത്തെ ഇസ്ലാമി കേന്ദ്ര നേതൃത്വം നല്‍കിയ നിര്‍ദേശങ്ങളിലൊന്ന്, മിശ്ര വിദ്യാഭ്യാസം സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക […]

സമരത്തിന്റെ പൊരുള്‍; ജീവിതത്തിന്റെയും

ദീര്‍ഘദൂരം സഞ്ചരിക്കുന്ന പഥികന്റെ യാത്രയിലെ വിശ്രമ സമയത്തെ ‘ചെറിയൊരു ഇടവേള’ എന്ന നിലയിലാണ് പ്രവാചകന്‍ ലൌകിക ജീവിതത്തെ പരിചയപ്പെടുത്തിയത്. എന്നിട്ടും മനുഷ്യന്‍/ മുസ്ലിംകള്‍ എന്തുകൊണ്ടാണ് ബോധമില്ലാതെ അപഥ ജീവിതം തുടരുന്നത്? എന്‍ എം സ്വാദിഖ് സഖാഫി     എങ്ങനെയാണ് നാം ജീവിതത്തെ നിര്‍വ്വചിക്കേണ്ടത്? ഏതുതരം താല്‍പര്യങ്ങള്‍ക്കാണ് ജീവിതത്തില്‍ മുന്‍തൂക്കം കിട്ടുന്നത്? ആരാണ് ജീവിതം കൊണ്ട് വിജയിച്ചത്? ജീവിതത്തിന്റെ പരാജയത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണ്? ജീവിതം സുഖിക്കാനും ആസ്വദിക്കാനുമുള്ളതാണെന്ന ഭാവത്തിലുള്ള വര്‍ത്തമാന കാലത്തെ കൌമാര യൌവ്വനങ്ങളെ നിരീക്ഷിച്ചു […]

രതിരാക്ഷസനെ തളയ്ക്കാന്‍

  നിയമം കൊണ്ട്, അല്ലെങ്കില്‍ സ്ത്രീയെ കൂടുതല്‍ പുറത്തിറക്കിക്കൊണ്ട് പ്രതിരോധിക്കാവതല്ല നിലവിലുള്ള രതിപ്രളയം. കച്ചവടാവശ്യാര്‍ത്ഥം അരക്കെട്ടഴിച്ചുവിട്ട സ്ത്രീത്വത്തെയൊന്നാകെ വിഴുങ്ങുന്ന മഹാവ്യാഘ്രമായി അത് മാറിയിരിക്കുന്ന കാലസന്ധിയില്‍  എന്താണൊരു പോംവഴി? ഇബ്റാഹിം സഖാഫി പുഴക്കാട്ടിരി   രണ്ടായിരം ആളുകള്‍ പങ്കെടുത്ത ഒരു ലേലം ബ്രിട്ടനില്‍ നടന്നത് ഏതാനും മാസങ്ങള്‍ മുമ്പാണ്. രണ്ടു കുട്ടികളുടെ പിതാവായ നാല്‍പത്തിനാലുകാരന്‍ ബ്രിട്ടീഷ് എഞ്ചിനീയര്‍ 13300 അമേരിക്കന്‍ ഡോളറിനാണ് ലേലം വിളിച്ചെടുത്തത്. മറ്റുള്ളവര്‍ അസൂയയോടെ നോക്കിനില്‍ക്കെ ഇദ്ദേഹം വലിയ സംഖ്യ മുടക്കി നേടിയെടുത്തതെന്താണെന്നോ-പതിനെട്ടുകാരി റോസിറീഡെന്ന ബിക്നി […]