Article

എല്ലാ വെടിയുണ്ടകളുടെയും ലക്ഷ്യം ഭരണഘടന

എല്ലാ വെടിയുണ്ടകളുടെയും ലക്ഷ്യം ഭരണഘടന

പ്രിയപ്പെട്ട ഇന്ത്യക്കാരേ ജയ് ഭീം, ജയ് ഭരണഘടന. നമ്മുടെ പ്രക്ഷോഭത്തോടുള്ള സര്‍ക്കാറിന്റെ പ്രതികരണം, ഭരണഘടന എത്രമാത്രം കരുത്തുറ്റതാണെന്നും അതില്‍ ബഹുജനങ്ങളുടെ താല്പര്യം എത്രമാത്രം നിക്ഷിപ്തമാണെന്നും വ്യക്തമാക്കുന്നതാണ്. ആര്‍എസ്എസ്സിന്റെ സമ്മര്‍ദത്തിന് വഴങ്ങി പട്ടികജാതി/വര്‍ഗ (അതിക്രമം തടയല്‍) നിയമം അപ്രസക്തമാക്കാനുള്ള നരേന്ദ്രമോഡി സര്‍ക്കാറിന്റെ നീക്കം വിഫലമായത് ഭീം ആര്‍മിയും മറ്റുദളിത് സംഘടനകളും നടത്തിയ പോരാട്ടം മൂലമായിരുന്നു. സന്ത്ശിരോമണി രവിദാസ് മഹാരാജിന്റെ ഗുരുഘര്‍ പൊളിച്ചപ്പോള്‍ ഡല്‍ഹിയിലും പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ ബഹുജനങ്ങളായിരുന്നു. ബഹുജനങ്ങളുടെ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയതിന് ശിക്ഷയായി എന്നെ ജയിലില്‍ അടച്ചു. […]

ട്രംപിന്റെ യുദ്ധക്കൊതിയും ഇറാന്റെ പ്രതികാരദാഹവും

ട്രംപിന്റെ യുദ്ധക്കൊതിയും ഇറാന്റെ പ്രതികാരദാഹവും

വിനാശകരമായ ഒരു യുദ്ധമുഖം തുറക്കാന്‍ ഒരു കൊലപാതകം മതി എന്ന് തെളിയിച്ചത് ഒന്നാംലോകയുദ്ധത്തോടെയാണ്. ആസ്ട്രിയന്‍ രാജകുമാരന്‍ ഫ്രാന്‍സിസ് ഫെര്‍ഡിനാന്‍ഡ് ഒരു സെര്‍ബിയന്‍ പൗരന്റെ കൈയാല്‍ ബോസ്നിയയില്‍ വെച്ച് കൊല്ലപ്പെട്ടത് 1914ജൂലൈ 28ന് ആസ്ട്രിയ സെര്‍ബിയയോട് യുദ്ധം പ്രഖ്യാപിക്കാന്‍ നിമിത്തമായി. 1918വരെ നീണ്ടുനിന്ന ആ യുദ്ധമാണ് ലോകത്തിന്റെ ഭൂപടം മാറ്റിവരച്ചതും ദശലക്ഷക്കണക്കിന് മനുഷ്യരെ കൊന്നതും കുടുതല്‍ വിനാശകരമായ മറ്റൊരു ലോകക്രമത്തിന് അടിത്തറ പാകിയതും. ഒരുനൂറ്റാണ്ട് പിന്നിടുമ്പോള്‍ മറ്റൊരു നിഷ്ഠുര കൊലപാതകം യുദ്ധം അവസാനിക്കാത്ത പശ്ചിമേഷ്യയുടെ പടനിലങ്ങളിലേക്ക് തിരിച്ചുവരുകയാണോ എന്ന് […]

ജനാധിപത്യ സമരമേ സൂക്ഷിക്കുക; മൗദൂദിയന്‍ പിളര്‍പ്പുകള്‍ ഒരുങ്ങുന്നുണ്ട്

ജനാധിപത്യ സമരമേ സൂക്ഷിക്കുക; മൗദൂദിയന്‍ പിളര്‍പ്പുകള്‍ ഒരുങ്ങുന്നുണ്ട്

ഒരു ഇടതുഭരണമാണ് കേരളത്തില്‍ ഉള്ളതെങ്കിലും, ദേശീയതലത്തില്‍ ഉള്ള അവരുടെ നയങ്ങള്‍ക്കനുസരിച്ചല്ല ഇവിടെ ഭരണം നടക്കുന്നത് എന്ന കാര്യം പുതുമയല്ലെങ്കിലും തികച്ചും ആര്‍.എസ്.എസ് പക്ഷപാതിത്വം പ്രവൃത്തിയില്‍ ദൃശ്യമാകുന്ന ഒരു ഇടതുഭരണം ഇതാദ്യമാണ് എന്ന് പറയേണ്ടിയിരിക്കുന്നു. -ടി ടി ശ്രീകുമാര്‍, മാധ്യമം ദിനപ്പത്രം. ഇന്ത്യന്‍ മുസ്ലിമിന് പതിറ്റാണ്ടുകളായി ചാര്‍ത്തിക്കിട്ടിയ അപരത്വത്തെ അതിഹിംസാത്മകമായി അരക്കിട്ടുറപ്പിച്ച ഒരു നിയമത്തിനെതിരില്‍, രാജ്യവ്യാപകമായി നാനാതുറയില്‍ പെട്ട മനുഷ്യര്‍ സമരം തുടരുന്ന നാളുകളില്‍ ആ സമരങ്ങളോട് കേരളം അസാധാരണമാം വിധം ഐക്യപ്പെട്ട ദിവസം മാധ്യമം ദിനപ്പത്രം അച്ചടിച്ച […]

ഹിറ്റ്‌ലറും ഒരു സസ്യഭുക്കായിരുന്നു.

ഹിറ്റ്‌ലറും ഒരു സസ്യഭുക്കായിരുന്നു.

ജര്‍മന്‍ മലയാളിയായ തൃശൂര്‍ സ്വദേശി ഡി കെ മച്ചിങ്ങലിന്റെ ഓഫന്‍ബാഹിലെ അപ്പാര്‍ട്‌മെന്റിലെ കൂറ്റന്‍ ലൈബ്രറിയില്‍നിന്നാണ് അന്ന ഷെഗേഴ്‌സ് രചിച്ച ‘എ പ്രൈസ് ഓണ്‍ ഹിസ് ഹെഡ്’ നോവല്‍ ഒറ്റയടിക്ക് വായിച്ചു തീര്‍ക്കുന്നത്. കൊത്തിവലിക്കുന്ന പാരായണാനുഭവമാണത് സമ്മാനിച്ചതെന്ന് പറയേണ്ടതുണ്ട്. നിസ്വരും നിഷ്‌കളങ്കരും കഠിനാധ്വാനികളുമായ കര്‍ഷകരുടെ സമാധാന ജീവിതത്തിനുമേല്‍ നാസികള്‍ പിടിമുറുക്കിയ യുദ്ധപൂര്‍വ ജര്‍മനിയുടെ വേദനാജനകമായ ചരിത്രത്തിലൂടെയുള്ള ദുഃഖഭരിതമായ യാത്രപോലെ തോന്നി. അന്ത്യശ്വാസംവരെ പോരാട്ടത്തിന്റെ കൊടിക്കൂറ താഴാതെ ഉയര്‍ത്തിപ്പിടിക്കുകയും രക്തസാക്ഷിത്വത്തിലും മാതൃകയാവുകയുമാണ് ജോഹന്‍ എന്ന നായകന്‍. ”രണ്ടു പൊലീസുകാര്‍ നടുക്ക് […]

വാര്‍ത്തകളില്‍ നുണ: സീ മീഡിയയില്‍ രാജി

വാര്‍ത്തകളില്‍ നുണ: സീ മീഡിയയില്‍ രാജി

പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിഅ മില്ലിയ്യ സര്‍വകലാശാലയില്‍ നടന്ന പ്രക്ഷോഭം അക്രമാസക്തമായതിന്റെ പിറ്റേദിവസം ഡിസംബര്‍ 16ന് സീ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുധീര്‍ ചൗധരി അദ്ദേഹത്തിന്റെ ഡെയ്‌ലി ന്യൂസ് അനാലിസിസ് പരിപാടിയില്‍ ഇങ്ങനെയാണ് പറഞ്ഞത്: ‘ജനാധിപത്യപരമായി പ്രതിഷേധിക്കുന്നത് നമ്മുടെ അവകാശമാണ്. എന്നാല്‍ ഇപ്പോള്‍ രാജ്യത്ത് പ്രതിഷേധത്തിന്റെ വേഷത്തില്‍ പ്രക്ഷോഭകര്‍ അക്രമം വ്യാപിപ്പിക്കുകയാണ്.’ വാഹനങ്ങള്‍ കത്തിക്കുകയും ജനങ്ങളെ ഉപദ്രവിക്കുകയും കലാപം സൃഷ്ടിക്കുകയും ചെയ്തതിന് അദ്ദേഹം വിദ്യാര്‍ഥികളെ കുറ്റപ്പെടുത്തുകയും ചെയ്തു. ചൗധരിയുടെ പരിപാടി ചാനലിന്റെ ഏകപക്ഷീയമായ റിപ്പോര്‍ട്ടിങിന് ഉദാഹരണമാണെന്ന് […]