Article

ഭക്തിയും എളിമയും ഇഴ ചേര്‍ത്ത മുസ്‌ലിം സ്ത്രീ വസ്ത്രം

ഭക്തിയും എളിമയും ഇഴ ചേര്‍ത്ത മുസ്‌ലിം സ്ത്രീ വസ്ത്രം

ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് മാസം ഒരു മസ്ജിദില്‍ നടന്ന തീവ്രവാദ ആക്രമണത്തിന് ശേഷം അവിടുത്തെ പ്രധാന മന്ത്രി ജസീന്ത ആര്‍ഡണ്‍ രാജ്യത്തെ മുസ്‌ലിംകള്‍ക്ക് പിന്തുണ നല്‍കുകയും അവരുടെ വിഷമത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജനമധ്യത്തിലും മാധ്യമങ്ങള്‍ക്ക് മുന്നിലും തല മറച്ചുകൊണ്ട് എത്തുകയുമുണ്ടായി. ഇത് ലോകമെമ്പാടുമുള്ള ആളുകളുടെ പ്രശംസ പിടിച്ചുപറ്റി. എന്നാല്‍ ലോകത്തു പല യാഥാസ്ഥിതിക മുസ്‌ലിം രാജ്യങ്ങളിലും ഇപ്പോഴും സ്ത്രീകളുടെ വസ്ത്രധാരണത്തിന് സ്വാതന്ത്ര്യം അനുവദിക്കുന്നില്ലെന്നും പലയിടങ്ങളിലും ഇസ്‌ലാമിക വേഷം ധരിക്കാത്ത യുവതികളെ അറസ്റ്റ് ചെയ്യുകയും […]

സ്വതന്ത്ര ചിന്ത ആത്മഹത്യയിലേക്ക് പുരോഗമിക്കുമ്പോള്‍

സ്വതന്ത്ര ചിന്ത ആത്മഹത്യയിലേക്ക് പുരോഗമിക്കുമ്പോള്‍

സഹോദരീസഹോദരന്മാര്‍ തമ്മിലള്ള വിവാഹവും (ഇന്‍സെസ്റ്റ്) ശവഭോഗവും (നിക്‌റോഫീലിയ) നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്വീഡിഷ് ലിബറല്‍ പീപ്പിള്‍സ് പാര്‍ട്ടി കോടതി കയറിയിരിക്കുകയാണ്! പിതാവിനോടൊപ്പം ലൈംഗികജീവിതം നയിക്കാന്‍ താല്പര്യപ്പെട്ട ഒരു പെണ്‍കുട്ടിയുടെ അവകാശത്തിന് വേണ്ടി ശബ്ദിക്കുന്ന ഒരു സ്വതന്ത്ര ചിന്തകന്റെ വോയ്‌സും ഇയ്യിടെ കേള്‍ക്കാനിടയായി. നവ ലിബറലിസ്റ്റുകള്‍ക്ക് ധാര്‍മികതയെ പറ്റിയുള്ള കാഴ്ചപ്പാട് എന്തായിരിക്കുമെന്ന് അന്വേഷിക്കവേ, ഭൗതികവാദിയായ ഇ എ ജബ്ബാര്‍ മാഷ് ഒരു മതപണ്ഡിതനുമായി നടത്തിയ തൂലികസംവാദം ശ്രദ്ധയില്‍പെട്ടു. അത് വായിച്ചപ്പോള്‍ തോന്നിയ ചില സന്ദേഹങ്ങള്‍ പങ്കുവെക്കുകയാണിവിടെ. സ്വതന്ത്രചിന്തയുടെ ദൈവം! സ്വതന്ത്രചിന്തയില്‍ […]

അറബികള്‍ ബംഗാളിലും ദ്വീപുകളിലും

അറബികള്‍ ബംഗാളിലും ദ്വീപുകളിലും

അറബികള്‍ ബംഗാള്‍ ഉള്‍ക്കടലിനെ ഹാര്‍ക്കന്ദ് കടല്‍എന്നാണ് വിളിച്ചിരുന്നത്. ഇത് ഒരുപക്ഷേ സംസ്‌കൃത വാക്ക് ഹരികേലിയായുടെ വിഭിന്നരൂപമായിരിക്കാം. കിഴക്കന്‍ ബംഗാളിനെ സൂചിപ്പിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. ഇവിടെയുള്ളവര്‍ അറകാന്‍, ഡാക്കാ പോലുള്ള കിഴക്കന്‍ പ്രദേശങ്ങളുമായി ശാശ്വതകച്ചവടം സ്ഥാപിച്ചു. ലക്ഷദ്വീപ്, മാലിദ്വീപ് എന്നിവിടങ്ങളില്‍ നിന്നും അവര്‍ കടല്‍കക്കകള്‍ കപ്പല്‍മാര്‍ഗേണ ബംഗാളിലേക്ക് കൊണ്ടുവന്നു. ഈ കക്കകള്‍ ബംഗാളില്‍ കാപ്പാര്‍ഡക്കാ പുരാണ എന്ന നാമത്തില്‍ അറിയപ്പെട്ടു. പ്രാദേശിക വ്യാപാരത്തില്‍ കൈമാറ്റമാധ്യമമായി ഇത് ഉപയോഗപ്പെടുത്തി. പകരം അവര്‍ അരി, പഞ്ചസാര, വസ്ത്രങ്ങള്‍ എന്നീ ഇനങ്ങള്‍ തിരികെ […]

കുണ്ടൂര്‍ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍: മുസ്‌ലിം ജ്ഞാനിയുടെ പ്രയാണവഴികള്‍

കുണ്ടൂര്‍ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍: മുസ്‌ലിം ജ്ഞാനിയുടെ പ്രയാണവഴികള്‍

തിരൂരങ്ങാടി താലൂക്കിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള നന്നമ്പ്ര പഞ്ചായത്തിലാണ് കുണ്ടൂര്‍ നമ്പിടിപ്പറമ്പത്ത് കുഞ്ഞി മുഹമ്മദിന്റെയും പത്‌നി ഖദീജയുടെയും മകനായി 13-07-1935ല്‍ കുണ്ടൂരുസ്താദ് എന്ന കുണ്ടൂര്‍ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ ജനിക്കുന്നത്. ഉമ്മയുടെ നാടാണ് തിരൂരങ്ങാടി. നാട്ടാചാരപ്രകാരം ഉമ്മയുടെ വീട്ടില്‍ വെച്ചാണ് പ്രസവം. ഉസ്താദിന്റെ അഞ്ചോ ആറോ തലമുറകള്‍ക്കു മുമ്പ് വളപട്ടണത്തു നിന്ന് മത പ്രബോധനത്തിനും വിജ്ഞാന സേവനത്തിനുമായി തിരൂരങ്ങാടിയിലെത്തി ചേര്‍ന്നവരാണ് നന്നമ്പ്ര കുടുംബം. പണ്ഡിതന്മാരും അല്ലാത്തവരും ഒരു പോലെയുണ്ടായിരുന്നു കുടുംബത്തില്‍. പിതാവ് കുഞ്ഞഹമ്മദടക്കം പിതാക്കന്മാരെല്ലാം അറിവും ഭക്തിയും വിനയവും ഒന്നിച്ചവരായിരുന്നു. […]

റൗലത്ത് ആക്ട് മുതല്‍ യു എ പി എ വരെ

റൗലത്ത് ആക്ട് മുതല്‍ യു എ പി എ വരെ

‘ A man devoid of hope and conscious of being so has ceased to be long to future’, Albert Camus ( The myth of Sisphus ). ‘ഏറ്റവും നല്ല അവസ്ഥയിലാണെങ്കില്‍ മൃഗങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായത് മനുഷ്യനാണ്. നിയമത്തില്‍നിന്നും നീതിയില്‍നിന്നും വേര്‍തിരിക്കപ്പെടുമ്പോള്‍ അവന്‍ ഏറ്റവും മോശമായി മാറുന്നു’ രാഷ്ട്രീയത്തെ കുറിച്ച് അരിസ്റ്റോട്ടലിന്റെ കാഴ്ചപ്പാടാണിത്. നിയമവും നീതിയുമാണ് മനുഷ്യന്റെ ജീവവായു. നീതിനിഷേധിക്കപ്പെടുന്നുവെന്ന തോന്നല്‍ അവനിലെ മൃഗത്തെ കയറൂരി വിടുന്നു. ആത്യന്തിക […]