Article

കൊള്ളലാഭത്തിന് അമിതമായ ആന്റിബയോട്ടിക്കുകള്‍

കൊള്ളലാഭത്തിന് അമിതമായ ആന്റിബയോട്ടിക്കുകള്‍

ഇന്ത്യയില്‍ മൃഗങ്ങളിലെ ആന്റിബയോട്ടിക് ഉപയോഗം അണുബാധയുടെ ചികിത്സയില്‍ മാത്രം ഒതുങ്ങുന്നതല്ല. കാലിത്തീറ്റയില്‍ വളര്‍ച്ച പോഷിപ്പിക്കുന്ന ഘടകമായും അണുബാധ തടയാനുള്ള മുന്‍കരുതലായും ആന്റിബയോട്ടിക്കുകളെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ആന്റിബയോട്ടിക്കുകള്‍ കുത്തിക്കയറ്റിയ ഇറച്ചിക്കോഴികള്‍ ചന്തയില്‍ നിറഞ്ഞതിനാല്‍ അടുത്തിടെ മണിപ്പൂരിലെ കോഴിക്കച്ചവടക്കാരും കോഴിഫാമുകാരും സംസ്ഥാന സര്‍ക്കാരിനോട് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇറക്കുമതി നിരോധിക്കാന്‍ ആവശ്യപ്പെട്ടു. ആരോഗ്യപരവും സാമ്പത്തികവുമായ കാരണങ്ങളാണ് അവരതിനു ചൂണ്ടിക്കാണിച്ചത്. സെപ്തംബര്‍ മാസത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു പഠനത്തില്‍ മണിപ്പൂരിനെ ‘മൃഗങ്ങളിലെ മരുന്നുകളോടുള്ള ചെറുത്തുനില്‍പ്പിന്റെ’ ഹോട്ട് സ്‌പോട്ടായി എടുത്തുപറഞ്ഞിരുന്നു. വടക്കുകിഴക്കന്‍ ചൈനയിലും വടക്കന്‍ […]

കോടതികളില്‍ എന്താണ് സംഭവിക്കുന്നത്?

കോടതികളില്‍ എന്താണ് സംഭവിക്കുന്നത്?

ദുര്‍ബലന്റെ അവസാനത്തെ ആശ്രയമാണ് കോടതി എന്ന് പറയാറുണ്ട്. വ്യവസ്ഥയും അധികാരവും അടിച്ചേല്‍പിക്കുന്ന അതിക്രമങ്ങളെ പ്രതിരോധിക്കാന്‍ നാട്ടിലെ നിയമം മാത്രമാണ് സാധാരണക്കാരന്റെ മുന്നിലുള്ള വഴി. അതുകൊണ്ടുതന്നെ നിഷ്പക്ഷമായ നീതിനിര്‍വഹണം ഏതുരാജ്യത്തെ സംബന്ധിച്ചിടത്തോളവും പ്രധാനമാണ്. എന്നാല്‍ ഇന്ത്യന്‍ ജുഡീഷ്യറി ഈ ദൗത്യം എത്രമാത്രം ഫലപ്രദമായി നിറവേറ്റുന്നുണ്ട്? നീതിയുടെ തുലാസ് മിക്കപ്പോഴും അധികാരശക്തികള്‍ക്കും വരേണ്യവിഭാഗങ്ങള്‍ക്കും അനുകൂലമായി ചാഞ്ഞുനില്‍ക്കുന്നു. കോടതികളില്‍ ദീര്‍ഘകാലം കേസുകള്‍ കെട്ടിക്കിടക്കുന്നു. താങ്ങാനാവാത്ത വക്കീല്‍ ഫീസും കോടതിച്ചെലവുകളും കാരണം സമൂഹത്തിന്റെ അടിത്തട്ടിലുള്ള ആളുകള്‍ക്ക് നീതിനിഷേധിക്കപ്പെടുന്നു. പണവും അധികാരവുമുപയോഗിച്ച് സ്ഥാപിതതാല്‍പര്യക്കാര്‍ നീതിനിര്‍വഹണം […]

നട്ടെല്ലുള്ള മാധ്യമങ്ങളുണ്ട്

നട്ടെല്ലുള്ള മാധ്യമങ്ങളുണ്ട്

സെപ്തംബര്‍ 22 ന് ദ ടെലഗ്രാഫ് ജാദവപൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്ത സെമിനാറില്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയെ ചൊടിപ്പിച്ചു. മന്ത്രി സര്‍വകലാശാലയില്‍ പ്രവേശിക്കുന്നത് എതിര്‍ത്തുകൊണ്ട് വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷഭരിതമായിരുന്നു. തുടര്‍ന്ന് പ്രതിഷേധവുമായി ബന്ധപ്പെട്ട് ടെലഗ്രാഫ് പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയെ തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ചു എന്ന ആരോപണം ഉണ്ടായി. ബാബുല്‍ സുപ്രിയോ ടെലഗ്രാഫ് ചീഫ് എഡിറ്റര്‍ ആര്‍ രാജഗോപാലിനോട് മാപ്പാവശ്യപ്പെട്ടതാണ് പ്രശ്‌നങ്ങളുടെ തുടക്കം. പത്രത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഉള്ളടക്കങ്ങളെ ഒരു കത്ത് […]

വ്യാപാരം ചാലിയത്തും കൊടുങ്ങല്ലൂരിലും

വ്യാപാരം ചാലിയത്തും കൊടുങ്ങല്ലൂരിലും

ഇന്നത്തെ ബേപ്പൂര്‍ ഉള്‍ക്കൊള്ളുന്ന ചാലിയത്തെ റോമക്കാര്‍ ഫോഹാര്‍ എന്ന് വിളിച്ചു.ബതൂത ഷാലിയത്തിനെ മനോഹരമായ നഗരം എന്നാണ് വര്‍ണ്ണിച്ചത്. അബുല്‍ ഫിദ ഇതിനെ മലബാറിലെ ഒരു പട്ടണമായിട്ടാണ് പരാമര്‍ശിച്ചത്. ഇവിടെ വസ്ത്ര നിര്‍മാണത്തിന്റെ കേന്ദ്രമായിരുന്നു. യഹൂദരും മുസ്‌ലിംകളും ഇവിടെ താമസിച്ചിരുന്നു. ബേപ്പൂര്‍ തേക്കിന്റെ വിപണന കേന്ദ്രമായിരുന്നു. തണ്ടിയൂര്‍ (കടലുണ്ടി) ചെറിയ തുറമുഖവും മത്സ്യബന്ധന ഗ്രാമവുമാണ്. ഇത് ടോളമി പരാമര്‍ശിച്ച ടിണ്ടീസ് ആണെന്ന് ചിലര്‍ കരുതുന്നു. സഞ്ജലി (കൊടുങ്ങല്ലൂര്‍) പെരിയാര്‍ പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു. സഞ്ജലിയെ സഞ്ചാരികളും ഭൂമിശാസ്ത്രഞ്ജരും […]

ബാബരി: സൂചന വ്യക്തമാണ്

ബാബരി: സൂചന വ്യക്തമാണ്

ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയുടെ ചരിത്രത്തിലെ നാഴികക്കല്ലാവാന്‍ പോകുന്ന ഒരു വിധിയാണ് നവംബറില്‍ സുപ്രീംകോടതി പ്രഖ്യാപിക്കാന്‍ പോകുന്നത്. ആധുനികഇന്ത്യയോടൊപ്പം സഞ്ചരിച്ച ബാബരിമസ്ജിദ്- രാമജന്മഭൂമി തര്‍ക്കത്തില്‍ ആരുടെ വാദഗതികളെയാണ് നീതിപീഠം സ്വീകരിക്കാന്‍ പോകുന്നതെന്നും ആര്‍ക്കനുകൂലമായാണ് തീര്‍പ്പ് കല്‍പിക്കാനിരിക്കുന്നതെന്നും അറിയാന്‍ ലോകം കണ്ണും കാതും കൂര്‍പ്പിച്ചിരിക്കയാണ്. കേസിന്മേലുളള വാദപ്രതിവാദങ്ങള്‍ പുരോഗമിക്കവേ, ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചില്‍നിന്ന് ഇടയ്ക്കിടെ ഉയര്‍ന്നുകേള്‍ക്കുന്ന നിരീക്ഷണങ്ങളും ചോദ്യങ്ങളും കേസിന്റെ വിധി ഈന്നല്‍ നല്‍കാന്‍ പോകുന്നത് ഏത് വിഷയത്തിലാണെന്ന് സൂചന നല്‍കുന്നുണ്ട്. ബാബരിമസ്ജിദ് നിലകൊണ്ട 2.77 […]