Article

കേരളത്തിലെ സര്‍വകലാശാലകള്‍ ഏത് യുഗത്തിലാണ് നിലകൊള്ളുന്നത്?

കേരളത്തിലെ സര്‍വകലാശാലകള്‍ ഏത് യുഗത്തിലാണ് നിലകൊള്ളുന്നത്?

കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് മുന്നിലൂടെ വിഷണ്ണരായി നടന്നിരുന്ന രണ്ടു ചെറുപ്പക്കാരെ അപ്രതീക്ഷിതമായാണ് കാറില്‍ കയറ്റിയത്. രണ്ടുപേരും നിയമത്തില്‍ ഡിഗ്രി പഠിക്കുന്നവരാണ്. ഒരാള്‍ ലക്ഷദ്വീപുകാരന്‍ സയ്യിദ് ഹാശിം ജീലാനിയും മറ്റെയാള്‍ നാദാപുരത്തുകാരന്‍ സഫറുദ്ദീനും. അഞ്ചാറുമാസമായി രണ്ടുപേരും അവരുടെകൂടെയുള്ള പലരും യൂണിവേഴ്‌സിറ്റി കയറിയിറങ്ങാന്‍ തുടങ്ങിയിട്ട്. പ്രശ്‌നം ഒന്നേയുള്ളൂ, അവര്‍ പഠിച്ചത് മദ്രാസ് യൂണിവേഴ്‌സിറ്റിയുടെ ഡിഗ്രിയാണ്. ഇപ്പോള്‍ ലോ പഠിക്കുന്നതാവട്ടെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കൊരു നിര്‍ബന്ധശാഠ്യമുണ്ടത്രെ; മറ്റേതു യൂണിവേഴ്‌സിറ്റിയില്‍ നിന്നും എന്ത് ബിരുദമെടുത്താലും കാലിക്കറ്റില്‍ നിന്നും ഒരു തുല്യതാസര്‍ട്ടിഫിക്കറ്റ് വാങ്ങണം. അതുനിങ്ങള്‍ […]

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും റോബോട്ടിക്‌സും; നാലാം വ്യവസായ വിപ്ലവത്തിന്റെ സാധ്യതകള്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും റോബോട്ടിക്‌സും; നാലാം വ്യവസായ വിപ്ലവത്തിന്റെ സാധ്യതകള്‍

‘The development of full artificial intelligence could spell the end of human race’ -Stephen Hawking സമകാലിക ലോകം നാലാമതൊരു വ്യാവസായിക വിപ്ലവത്തെ അഭിമുഖീകരിക്കാനുള്ള തയാറെടുപ്പിലാണ്. പതിനെട്ടാം നൂറ്റാണ്ടില്‍ ആവിയന്ത്രത്തിന്റെ കണ്ടുപിടുത്തത്തോടെ യൂറോപ്പില്‍ തുടക്കംകുറിച്ച കാര്‍ഷികേതര സമ്പദ് വ്യവസ്ഥയുടെയും മുതലാളിത്ത- ഉപഭോഗ സംസ്‌കാരത്തിന്റെയും കാലഘട്ടമായ ‘The age of mechanical production’ ആണ് ഒന്നാം വ്യാവസായികവിപ്ലവമായി പരിഗണിക്കപ്പെടുന്നത്. രണ്ടാം വ്യാവസായിക വിപ്ലവം ഇരുപതാം നൂറ്റാണ്ടില്‍ തുടക്കം കുറിച്ച ‘The age of science […]

ഷിന്‍സിയാങ്: ചൈനയുടെ അസാധാരണ തടവറ

ഷിന്‍സിയാങ്: ചൈനയുടെ അസാധാരണ തടവറ

ചൈനയുടെ ചില രാഷ്ട്രീയ നിലപാടുകളും മനുഷ്യാവകാശ സമീപനങ്ങളും ലോകം കൗതുകത്തോടെ വീക്ഷിക്കുകയും, ആ കമ്യൂണിസ്റ്റ് രാജ്യം ലോകത്തിലെ പൊരുതുന്ന ജനതയോട് കാണിക്കുന്ന നിലപാടുകളെ പലപ്പോഴും വിശകലനം ചെയ്തിട്ടുമുണ്ട്. ഫലസ്തീനില്‍ ജൂത ഭരണകൂടം കാട്ടുന്ന കൊടും ക്രൂരതകളെ എല്ലാ കാലത്തും ചൈന എതിര്‍ത്തുവന്നിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയിലും രക്ഷാസമിതിയിലും പൊരുതുന്ന ഫലസ്തീന്‍ ജനതയുടെ ഒപ്പമാണ് ചൈന നിലയുറപ്പിച്ചിട്ടുള്ളത്. ഇത് ചൈനയുടെ ഒരു മുഖം മാത്രമാണെന്ന വസ്തുത തിരിച്ചറിയണമെങ്കില്‍, ഷിന്‍സിയാങിലെ മുസ്‌ലിം പീഡനങ്ങളും ടിബറ്റിലെ ബുദ്ധമത വിശ്വാസികളോട് കാണിക്കുന്ന അടിച്ചമര്‍ത്തല്‍ നയവും […]

ഇരുണ്ട കാലമാണ് പക്ഷേ, ഭയപ്പെടരുത്

ഇരുണ്ട കാലമാണ് പക്ഷേ, ഭയപ്പെടരുത്

ഏകാധിപതികളുടെ സമഗ്രാധിപത്യം ഒരു രാഷ്ട്രീയ പ്രയോഗമെന്ന നിലയില്‍ വിഡ്ഡിത്തമാണ്. ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസിന്റെ കുലപതിയുടെ ശരത്കാലം വായിക്കുക. ഭയചകിതനും ഭയാനകമാം വിധം ഏകാന്തനുമായിത്തീരുന്ന അത്തരം സമഗ്രാധിപതികളെ നോക്കി കാലം ചുണ്ടുകോട്ടിച്ചിരിക്കുന്നത് കാണാം. അഡോള്‍ഫ് ഹിറ്റ്‌ലര്‍ ഏകാധിപതിയായ സമഗ്രാധിപത്യത്തിന്റെ പ്രയോക്താവായിരുന്നു. ചാര്‍ളി ചാപ്ലിന്‍ ആദ്യമായി സംസാരിച്ചത് ഹിറ്റ്‌ലറെ ദയനീയനായ കോമാളിയാക്കി അവരോധിക്കാനാണ്. ഇക്കാലത്ത് ചാപ്ലിന്റെ ഗ്രേറ്റ് ഡിക്‌ടേറ്റര്‍; ആ സിനിമയിലാണല്ലോ ചാപ്ലിന്‍ ആദ്യമായി മിണ്ടുന്നത്, കാണാവുന്നതാണ്. സിനിമയെയും നോവലിനെയും തുടക്കത്തിലേ ആനയിച്ചത് പറയാന്‍ പോകുന്ന സന്ദര്‍ഭങ്ങളെ, ആ സന്ദര്‍ഭങ്ങള്‍ […]

മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരായ ഗൂഢാലോചനകള്‍

മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരായ ഗൂഢാലോചനകള്‍

കഴിഞ്ഞ ആഴ്ചലോകസഭ മനുഷ്യാവകാശ സംരക്ഷണ നിയമം ഭേദഗതി ചെയ്യുന്ന ബില്‍ ചര്‍ച്ച ചെയ്യുകയും അംഗീകരിക്കുകയും ചെയ്തു. അത് രാജ്യത്തെ മനുഷ്യാവകാശങ്ങള്‍ ശക്തിപ്പെടുത്തുമെന്നാണ് നരേന്ദ്ര മോഡി അവകാശപ്പെടുന്നത്. എന്നാല്‍ ആ ബില്‍ ലക്ഷ്യത്തില്‍ നിന്ന് വളരെയധികം ദൂരെയാണ്. ചിലപ്പോള്‍ അതിന്റെ ഉദ്ദേശ്യം തന്നെ അതാകാം. ഇക്കാര്യം ഞാന്‍ സഭയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പാരീസ് പ്രമാണങ്ങളോട് ഇന്ത്യ വഴങ്ങാത്തതിലുള്ള അന്താരാഷ്ട്രതലത്തിലെ ഉത്കണ്ഠകളെ അഭിമുഖീകരിക്കാനാണ് ആ ബില്‍ അവതരിപ്പിച്ചത്. 1993 ലാണ് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ പാരീസ് പ്രമാണങ്ങള്‍ അംഗീകരിച്ചത്. ലോകമെന്വാടുമുള്ള മനുഷ്യാവകാശ സ്ഥാപനങ്ങള്‍ […]